എന്നെ തട്ടിക്കളിച്ച് മതിയായോ, ഇതൊന്നും സഹിക്കേണ്ട ആവശ്യം എനിക്കില്ല, റോബിനും ബ്ലസ്ലിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് ദിൽഷ: കാരണം കേട്ട് ഞെട്ടി ആരാധകർ

161

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ ഓരോരുത്തരും ഏറെ ആവേശത്തോടെ റിയാലിറ്റി ഷേ ആയിരുന്നു ബിഗ്ബോസ് മലയാളംസീസൺ ഫോർ. ഇത്തവണെ ബിബി ടെറ്റിൽ വിന്നർ ആയത് ദിൽഷ പ്രസന്നൻ ആയിരുന്നു. ബിഗ്ബോസ് വീട്ടിൽ വെച്ച് ദിൽഷയുടെയും റോബിന്റെയും സൗഹൃദത്തെ പ്രണയമായി കാണിക്കുന്ന തരത്തിലുള്ള കുറെ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ റോബിൻ ദിൽഷയോടുള്ള തന്റെ പ്രണയം ഒരു ടെലിവിഷൻ പരിപാടിയിൽ വെച്ച് തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ദിൽഷ ഇത് വരെയും വ്യക്തമായ മറുപടിയൊന്നും നൽകിയിട്ടില്ല ആയിരുന്നു. സുഹൃത്തുക്കളാണെന്ന് പറഞ്ഞെങ്കിൽ കൂടെയും വിവാഹത്തെ കുറിച്ച് പിന്നീട് പറയാം എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നേയും റോബിനേയും ചേർത്ത് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ദിൽഷ.

Advertisements

താനും റോബിനുമായുള്ള ബന്ധത്തെ കുറിച്ചും ബ്ലസ്ലീയുനമായുള്ള ബന്ധവും അതിന്റെ പേരിലുള്ള പ്രശ്‌നത്തെ ക്കകച്ചും തുറന്ന് പറയുന്ന ഒരു വീഡിയോ ആണ് ദിൽഷ പങ്ക് വെച്ചിരിക്കുന്നത്. ഇനിയും ഈ പ്രശ്‌നങ്ങളൊന്നും തന്നെ മുന്നോട്ട് കൊണ്ട് പോകാൻ തനിക്ക് കഴിയുന്നില്ലെന്നും അത്രയും മോശം കമന്റുകളാണ് തനിക്ക് വരുന്നതെന്നും ദിൽഷ പറഞ്ഞു. റോബിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

Also Read
ഞാനെന്ന അമ്മായി അമ്മ എന്റെ മരുമക്കളുടെ മഹാ ഭാഗ്യമാണ്, അനരിടെ കാര്യങ്ങളിൽ അനാവശ്യമായി ഞാൻ ഇടപെടാറുമില്ല’ മല്ലിക സുകുമാരൻ

ഡോക്ടർ റോബിനും ബ്ലസ്ലിയുമായിട്ടുള്ള വ്യക്തിപരമായ ബന്ധം എല്ലാം ഇപ്പോൾ അവസാനിപ്പിക്കുകയാണെന്നാണ് ദിൽഷ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ഇനിയും ഒന്നും അനുഭവിക്കാൻ തനിക്ക് വയ്യെന്നാണ് ദിൽഷ പറഞ്ഞത്. കൂടെ തന്നെ സപ്പോർട്ട് ചെയ്ത തന്റെ ജനങ്ങൾക്കും നന്ദി പറയുകയും ചെയ്തു ദിൽഷ .

എല്ലാവരും കുറ്റക്കാരി താനാണെന്ന് തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഓരോ അഭിമുഖത്തിലും താൻ വളരെ സൂക്ഷിച്ച് മാത്രമേ റോബിനെക്കുറിച്ചും ബ്ലസ്ലിയെക്കുറിച്ചും വളരെ സൂക്ഷിച്ച് മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും അവർക്ക് മോശമായി ബാധിക്കുന്ന ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നുമാണ് ദിൽഷ പറഞ്ഞത്.

റോബിനും ബ്ലസ്ലിയും എന്ത് പ്രശ്‌നമുണ്ടെങ്കിലും അതിലൊന്നും തന്നെ വലിച്ചിഴക്കരുതെന്നും ദിൽഷ പറഞ്ഞു. അതിനാൽ തന്നെയും ഇരുവരും തമ്മിലുള്ള എല്ലാ ബന്ധവും നിർത്തിയെന്നാണ് ദിൽഷ പറയുന്നത്. റോബിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറയുമ്പോൾ അത് ബ്ലസ്ലിയ്ക്ക് പ്രശ്‌നമാണെന്നും ബ്ലസ്ലിയെക്കുറിച്ച് പറയുമ്പോൾ റോബിന് പ്രശനമാണെന്നുമാണ് ദിൽഷ പറയുന്നു.

ഇരുവരും തമ്മിൽ നല്ല സൗഹൃദമാണെന്നും ദിൽഷ വ്യക്തമാക്കി . ഇനിയെങ്കിലും തന്നെ എല്ലാവരും വെറുതെ വിടണമെന്നാണ് ദിൽഷ പറയുന്നത് . എന്നെ തട്ടിക്കളിച്ച് മതിയായോ എന്നാണ് ദിൽഷ ചോദിക്കുന്നത്. എല്ലാത്തിനും കുറ്റക്കാരി ഞാനാണെന്നാണ് എനിക്ക് വരുന്ന മെസേജുകൽ പറയുന്നത്. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. ബ്ലെസ്ലിയെ കുറിച്ചും ഡോക്ടറെ കുറിച്ചും ഇതുവരെ ജെനുവിനായി ഒരു മറുപടി കൊടുക്കാൻ എനിക്ക് സാധിച്ചിട്ടില്ല.

ബ്ലെസ്ലിയ്ക്ക് എതിരായിട്ടുള്ള ഒരു വീഡിയോ ഡോക്ടർ ഇട്ടിരുന്നു. അതേ കുറിച്ച് സംസാരിച്ചാൽ ബ്ലെസ്ലിയ്ക്ക് പ്രശ്നമാവും, ഡോക്ടറെ കുറ്റം പറയുന്നത് പോലെയുമാവും. അതുകൊണ്ടാണ് താനതിൽ പ്രതികരിക്കാത്തതെന്ന് ദിൽഷ പറയുന്നു.
താൻ സുഹൃത്തുക്കളെന്ന് കരുതിയവർക്ക് തന്നോടും അതുപോലൊരു സത്യസന്ധത ഇല്ലെന്നും അവരുമായിട്ടുള്ള സൗഹൃദം ഇനി ഉണ്ടാവില്ലെന്നും താരം വ്യക്തമാക്കി.

Also Read
സീരിയൽ താരം അനുശ്രീക്ക് കുഞ്ഞു പിറന്നു; പുതിയ അഥിതി ആൺകുഞ്ഞാണെന്ന സന്തോഷവാർത്ത അറിയിച്ച് അനുശ്രീയും ഭർത്താവ് വിഷ്ണുവും

അതേ സമയം റോബിനോട് ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നതിനെ പറ്റിയും ദിൽഷ സൂചിപ്പിച്ചു. ‘എല്ലാവരും യേസ് പറയ് എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇത് എന്റെ കല്യാണത്തിന്റെ കാര്യമാണ്. ഞാനും ഡോക്ടറും തമ്മിൽ സംസാരിച്ചു. എനിക്ക് ഡോക്ടറോട് ചെറിയ ഇഷ്ടമുണ്ട്. അത് പ്രേമമാണോന്ന് അറിയില്ല. പക്ഷേ കുറച്ചൂടി സമയം വേണം. മനസിലാക്കാനുള്ള സമയവും വേണം.

ചിലപ്പോൾ ആ ഇഷ്ടം വളർന്ന് കല്യാണത്തിലേക്ക് പോവാം. ഡോക്ടറുടെ വീട്ടിൽ പ്രഷർ ഉണ്ട്. അദ്ദേഹത്തിന് എന്നെ പെട്ടെന്ന് കല്യാണം കഴിക്കണം. എടുത്ത് ചാടി കല്യാണം കഴിക്കാൻ എനിക്ക് സാധിക്കില്ല എന്നാണ് ദിൽഷ വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്.

Advertisement