കഴിഞ്ഞ വർഷം 25 ലക്ഷം, ഈ വർഷവും 25; 370 കുടുംബങ്ങളെയും ഏറ്റെടുത്തു കരുതലോടെ മമ്മൂട്ടിയും ദുൽഖറും

18

കേരളത്തിലെ മഴക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിനു കൈത്താങ്ങായി മെഗാസ്റ്റാർ മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇരുവരും ചേർന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.

നടൻ ജോജു ജോർജ് ആണ് ഫേസ്ബുക്ക് പോസ്റ്റ് വഴി ഈ കാര്യം വ്യക്തമാക്കിയത്.
അതോടൊപ്പം, പ്രളയബാധിതരായ 370 കുടുംബങ്ങളുടെ സംരക്ഷണം മമ്മൂട്ടി ഏറ്റെടുത്തതായും ജോജു ജോർജ് വ്യക്തമാക്കുന്നു.

Advertisements

2018ലെ പ്രളയത്തിലും ഇരുവരും ചേർന്ന് 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. മമ്മൂട്ടി 15 ലക്ഷം രൂപയും ദുൽഖർ സൽമാൻ 10 ലക്ഷവുമാണ് നൽകിയത്. അതേ സമയം രണ്ടാം വട്ടവും പ്രളയം കേരളത്തെ ബാധിച്ചപ്പോൾ സഹായവുമായി താരസഹോദരന്മാരായ സൂര്യയും കാർത്തിയും എത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് ഇരുവരും നൽകിയത്.

കേരളത്തിലും ഒപ്പം പ്രളയം രൂക്ഷമായി ബാധിച്ച കർണാടകത്തിനും ഇവർ ധനസഹായം നൽകുന്നുണ്ട്. സൂര്യയുടെ സിനിമാ നിർമ്മാണ കമ്ബനിയായ 2ഡി എന്റർടൈൻമെന്റിന്റെ തലവൻ രാജശേഖർ പാണ്ഡ്യൻ അധികൃതർക്ക് ചെക്ക് കൈമാറുമെന്നാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിലും സഹായവുമായി സൂര്യയും കാർത്തിയും എത്തിയിരുന്നു. അന്ന് 25 ലക്ഷം രൂപയായിരുന്നു ഇരുവരും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

Advertisement