Home India

ജീവിതം അവസാനിപ്പിക്കാൻ വരെ ചിന്തിപ്പിച്ചു, ഞങ്ങളും മനുഷ്യരാണ്: തെറ്റായ പ്രചരണത്തിന് എതിരെ അപേക്ഷയുമായി പ്രശസ്ത ഗായിക

44

ആസ്വാദകരെ ചുരുങ്ങിയ കാലം കൊണ്ട് കൈയ്യിലെടുത്ത ഇന്ത്യൻ പിന്നണി ഗായികയാണ് നേഹ. നേഹയുടെ ഗാനങ്ങൾക്കായി ആരാധകർ എപ്പോഴും കാത്തിരിക്കാറുണ്ട്. ഇന്ത്യൻ ഐഡൽ എന്ന റിയാലിറ്റി ഷോയുടെ പത്താം സീസണിന്റെ വിധികർത്താക്കളിലൊരാളായ നേഹയുടെ ഇൻസ്റ്റാഗ്രാം കുറിപ്പാണ് ആരാധകരെ ഇപ്പോൾ ആശങ്കയിലാക്കിയിരിക്കുന്നത്.

കുറിപ്പിൽ വിഷാദത്തെ കുറിച്ചും ആത്മഹത്യ ചിന്തയെ കുറിച്ചും നേഹ എഴുതിയിരിക്കുന്നതാണ് ആരാധകരെ ആശങ്കയിലാക്കിയത്. ഇന്ത്യൻ ഐഡൽ റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളിൽ ഒരാളുമായി നേഹ പ്രണയത്തിലാണെന്ന് പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് സംഗീത പരിപാടികളിൽ പങ്കെടുത്തതോടെയാണ് ഈ ഗോസിപ്പുകൾ പ്രചരിച്ചത്. ഇതേ കുറിച്ചാണ് നേഹയുടെ കുറിപ്പ്.

Advertisements

ഇതെഴുതുമ്പോൾ ഞാൻ അത്ര നല്ല അവസ്ഥയിലല്ല. ശാരീരികമായും മാനസികമായും. പക്ഷേ ഞാനിപ്പോൾ സംസാരിക്കേണ്ടിയിരിക്കുന്നു. ഞാൻ ആരുടെയെങ്കിലും മകളും സഹോദരിയുമൊക്കെ ആണെന്ന് അവർ മനസിലാക്കുന്നില്ല. എന്റെ വീട്ടിലുള്ളവർക്ക് അഭിമാനമാകാൻ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞാൻ. എന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ലാത്തവരോട് പോലും വളരെ നല്ല രീതിയിലാണ് ഞാൻ നിന്നിട്ടുള്ളത്.

മറ്റൊരാളുടെ ജീവിതത്തെ എത്ര മോശമായി ബാധിക്കും എന്നൊന്ന് ചിന്തിക്കാതെ പോലും അവർ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. സെലിബ്രിറ്റിയാണെങ്കിലും ഒരു മനുഷ്യനാണെന്ന് ചിന്തിച്ചു കൂടെ ഇത്ര ഹൃദയശൂന്യരാകരുത്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ. ഇവർക്ക് വിഷാദം ഉണ്ടാകുന്നതു വരെ ഇങ്ങനെ ചെയ്തു കൊണ്ടിരിക്കരുതെന്നും ഇത്തരം മോശമായ പ്രചരണങ്ങൾ ഒരാളെ സ്വന്തം ജീവൻ ഇല്ലാതാക്കാൻ വരെ ചിന്തിപ്പിക്കും എന്നും നേഹ കുറിച്ചു.

Advertisement