മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് തീയ്യതി ഇതായിരിക്കും

31

ഹിറ്റ് മേക്കർ പ്രിയദർശന്റെ സംവിധാനത്തിൽ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥ പറയുന്ന മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പോസ്റ്റ് പ്രോഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് ചില സൂചനകൾ പുറത്തുവന്നിരിക്കുകയാണ്.

അടുത്ത വർഷം മാർച്ച് 26 റിലീസ് കണക്കാക്കിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. നേരത്തെ ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്ന് അണിയറപ്രവർത്തകർ സൂചന നൽകിയിരുന്നു. ചരിത്രത്തോടൊപ്പം ഒട്ടേറേ ഭാവനയും കൂട്ടിച്ചേർത്താണ് ചിത്രം തയാറാക്കിയിട്ടുള്ളതെന്ന് പ്രിയദർശൻ വ്യക്തമാക്കിയിട്ടുണ്ട്.

Advertisements

രാജ്യത്ത് എല്ലായിടത്തുമുള്ള പ്രേക്ഷകരെ ആകർഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അന്താരാഷ്ട്ര തലത്തിലെ സാധ്യതകളും പ്രയാജനപ്പെടുത്തും. ഇന്ത്യൻ സിനിമയുടെ വളർന്നു വരുന്ന വിപണിയായ ചൈനയിലെ റിലീസിനും പദ്ധതിയിടുന്നു. നേരത്തേ മലയാളത്തിൽ നിന്ന് മമ്മൂട്ടി ചിത്രം മധുരരാജയുടെ ചൈനീസ് മൊഴിമാറ്റ അവകാശം കൈമാറിയിരുന്നു.

ഗ്രാഫിക്സിന് ഏറെ പ്രാധാന്യം നൽകുന്ന മരക്കാർ ഈ വർഷം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് ഇപ്പോൾ ലഭ്യമായിട്ടുള്ള വിവരം. 10 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നതിനാണ്രേത അണിയറ പ്രവർത്തകർ ആലോചിക്കുന്നത്. 100 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതൽ. ഹൈദരാബാദ് രാമോജി റാവു ഫിലിംസിറ്റിയിലെ കുറ്റൻ സെറ്റിലാണ് ചിത്രീകരണത്തിന്റെ ഭൂരിഭാഗവും നടന്നത്. ഒരാഴ്ചയിൽ താഴെ മാത്രം കോവളത്തും ഷൂട്ടിംഗ് നടന്നു.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ പലതും വിദേശത്താണ് ചെയ്യുന്നത്. ഇളയരാജ, എംജി ശ്രീകുമാർ, പ്രേമം ഫെയിം രാജേഷ് മുരുകേശൻ എന്നിവർ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിടുന്നു. മഞ്ജുവാര്യർ നായികാ വേഷത്തിലെത്തുന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്.

പ്രണവിന്റെ നായികയായി കല്യാണി പ്രിയദർശനും എത്തുന്നു. കല്യാണി ആദ്യമായി അച്ഛന്റെ സംവിധാനത്തിൽ അഭിനയിക്കുന്നു എന്നതും മലയാളത്തിൽ അരങ്ങേറുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. കീർത്തി സുരേഷാണ് മറ്റൊരു നായിക.

തമിഴിലെ ആക്ഷൻ കിംഗ് അർജുൻ, ബോളിവുഡ് താരം സുനിൽ ഷെട്ടി, തമിഴ് താരം പ്രഭു എന്നിവർ പ്രധാന വേഷങ്ങളിലുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പും ആശിർവാദ് സിനിമാസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ചൈന, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിലെ തിയറ്റർ ആർട്ടിസ്റ്റുകളും ഭാഗമാകുന്നുണ്ട്.

Advertisement