Home Entertainment Celebrities

സാരിയിൽ കിടിലൻ ഡാൻസുമായി സാധിക വേണുഗോപാൽ, പൊളിയെന്ന് ആരാധകർ, വീഡിയോ വൈറൽ

247

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെയും സിനിമാ ആരാധകരുടേയും ഇഷ്ട താരങ്ങളിൽ ഒരാളാണ് സാധിക വേണുഗോപാൽ. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന സ്വാസികയ്ക്ക് ആരാധകരും ഏറെയാണ്.

ഓർക്കൂട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം സിനിമാ അഭിനയ രംഗത്ത് എത്തിയത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് മിനിസ്‌ക്രീനിൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാധിക തന്റെ എല്ലാ വിശേഷങ്ങളും തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

Advertisements

വളരെ ഗൗരവമായ വിഷയങ്ങൾ മുതൽ തന്റെ വിശേഷങ്ങളെല്ലാം ആരാധകരോട് പറയുന്ന താരത്തിന് കയ്യടികൾക്കൊപ്പം വിമർശനങ്ങളും ഉണ്ടാകാറുണ്ട്. സോഷ്യൽ മീഡിയയിലെ മോശം രീതികൾക്ക് എതിരെ പ്രതികരിച്ച് പലപ്പോഴും എത്താറുള്ള താരത്തിന് എതിരെ വലിയ ആ ക്ര മ ണങ്ങൾ ഇണ്ടായപ്പോഴും കൂളായി സാധിക അതിനെ മറികടക്കാറുണ്ട്. ഇപ്പോഴിതാ കിടിലൻ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സാധിക.

Also Read
ആദ്യമായിട്ടാ എന്നെയൊരു പെണ്ണ് തോൽപ്പിക്കുന്നത്, റോഷനും സ്വാസികയും ഒത്തുള്ള ചൂടൻ രംഗങ്ങളും സസ്‌പെൻസും നിറച്ച് ചതുരം രണ്ടാം ടീസർ, വൈറലായി വീഡിയോ

സാരിയുടുത്ത് ഗംഭീര സ്റ്റെപ്പുകളുമായാണ് താരമെത്തുന്നത്. പച്ച സാരിയും ചുവപ്പു ബ്ലൗസുമണിഞ്ഞ് സുന്ദരിയായാണ് സാധിക വീഡിയോയിൽ എത്തുന്നത്. രാര രക്കമ്മ എന്ന പാട്ടിനാണ് സാധികയുടെ ചുവടുകൾ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള സാധികയുടെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അടുത്തിടെ താരം പങ്കുവച്ച പെർഫോമൻസ് വീഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഹാസ്യ പരിപാടിയായ സ്റ്റാർ മാജിക്കിലും ഏറെ കാലം സാധിക പെർഫോം ചെയ്തിരുന്നു. പുറമെ ചില പരമ്പരകളിലും സാധിക വേഷമിട്ടിട്ടുണ്ട്.

നിരവധി ഹ്രസ്വചിത്രങ്ങളിൽ ശ്രദ്ധേയമായ താരം, പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത് ടെലിവിഷൻ ഷോകളിലും പരമ്പരകളിലുമായാണ്. സോഷ്യൽ മീഡിയയിൽ എപ്പോഴും ലൈം ലൈറ്റിൽ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സാധിക. സാമൂഹിക വിഷയങ്ങലെ കൃത്യമായ ഇടപെടലുകളാണ് താരത്തിന് വലിയ ആരാധകരെ സമ്മാനിച്ചത്.

Also Read
ശ്രീനിവാസനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു, ക്ലൈമാക്‌സ് റെഡി, സിനിമ പണിപ്പുരയിലെന്ന് വിനീത് ശ്രീനിവാസന്‍

സൈബർ അറ്റാക്കിനെതിരെയും അശ്ലീല പരാമർശങ്ങൾക്കെതിരെയും നിരന്തരം സാധിക രംഗത്ത് എത്താറുണ്ട്. അടുത്തിടെ ജീൻസും ടോപ്പുമായി പങ്കുവച്ച ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. ഗ്ലാമർ വേഷങ്ങളിൽ എത്തുന്നതിനും മടികാണിക്കാത്ത താരത്തിന്, ഇതിന്റെ പേരിൽ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും താരം ശക്തമായ ഭാഷയിൽ അതിന് മറുപടിയും നൽകാറുണ്ട്.

Advertisement