മോഹിപ്പിക്കുന്ന കിടിലൻ ലുക്കിൽ മുല്ലപ്പുവും ചൂടി എസ്തർ അനിൽ; ഹോട്ട് എന്ന് ആരാധകർ, പുതിയ ഫോട്ടോകൾ വൈറൽ

119

മലയാള സിനിമയിലേക്ക് ബാലതാരമായി അരങ്ങേറ്റം നടത്തി ഇപ്പോൾ യുവനടിയെന്ന നിലയിൽ ഏറെ ശ്രദ്ധേയ ആയി മാറിയിരിക്കുന്ന താരമാണ് എസ്തർ അനിൽ. മലയാളത്തിന്റെ താരാജാവ് മോഹൻലാൽ നായകനായ ദൃശ്യം സീരീസ് ആണ് എസ്തറിനെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റിയത്.

ജാക് ആന്റ് ജിൽ ആണ് എസ്തറിൻറേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടി ഇപ്പോൾ ഉള്ളത്.അതേ സമയം ഫാഷന്റെയും സ്‌റ്റൈലിംഗിന്റെയും കാര്യത്തിൽ ഇന്ന് മിക്ക യുവതാരങ്ങളും ഏറെ മുന്നിലാണ്. ബോളിവുഡിനെയോ ഹോളിവുഡിനെയോ വെല്ലുവിളിക്കും വിധം മലയാളത്തിലെ താരങ്ങളും ഫാഷൻ മേഖലയിൽ മത്സരത്തിലെന്ന പോലെ പുതുമകൾ പരീക്ഷിക്കാറുണ്ട്.

Advertisements

ഫാഷൻ പരീക്ഷണങ്ങളിൽ എല്ലായ്‌പോഴും താൽപര്യം കാണിക്കുന്നൊരു യുവതാരം കൂടിയാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് എസ്തർ. അധികവും ഫോട്ടോഷൂട്ട് വിശേഷങ്ങൾ തന്നെയാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്.

Also Read
സാരിയിൽ കിടിലൻ ഡാൻസുമായി സാധിക വേണുഗോപാൽ, പൊളിയെന്ന് ആരാധകർ, വീഡിയോ വൈറൽ

എസ്തറിന്റെ ഫാഷൻ പരീക്ഷണങ്ങൾക്കും, ഫാഷൻ ഫോട്ടോ ഷൂട്ടിനുമെല്ലാം ആരാധകരും ഏറെയാണ്. ഇരുപതാം വയസിൽ തന്നെ ഇത്രയധികം ആരാധകരെ നേടാൻ കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.
ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിതങ്ങൾ പങ്കു വെച്ചിരിക്കുകയാണ് എസ്തർ.

ട്രഡീഷണൽ ലുക്കിലാണ് ചിത്രങ്ങളിൽ എസ്തർ. പരമ്പരാഗത ഡിസൈനിലുള്ള ഡിസൈനർ ലെഹങ്കയാണ് എസ്തർ ധരിച്ചിരിക്കുന്നത്. പിങ്ക് ടോപ്പും പച്ച ബോട്ടവുമാണ് എടുത്തിരിക്കുന്നത്. കല്യാണം പോലുള്ള വിശേഷ അവസരങ്ങളിലേക്ക് വളരെ അനുയോജ്യമായൊരു ഔട്ട്ഫിറ്റാണിത്.

ഡിസൈനർ വർക്കുള്ള ദുപ്പട്ട കൂടി വന്നാൽ ഇതിന് പൂർണതയാകും. ദുപ്പട്ടയില്ലാതെയാണ് എസ്തർ ലെഹങ്കയണിഞ്ഞിരിക്കുന്നത്. തനി സൗത്തിന്ത്യൻ ലുക്കാണ് ഈ ഔട്ട്ഫിറ്റിൽ എസ്തറിന് വന്നിരിക്കുന്നത്. അൽപം ഗ്ലാമറസായി തന്നെ ഒരുങ്ങിയതിനാൽ ചിത്രങ്ങൾക്ക് അതിവേഗമാണ് ശ്രദ്ധ കിട്ടുന്നത്.

Also Read
സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് സുന്ദരിയായി ശ്രീവിദ്യ, കല്യാണ ഒരുക്കങ്ങള്‍ ആരംഭിക്കുന്നുവെന്ന് നടി, ആകാംഷയോടെ ആരാധകര്‍

ഒരു തമിഴ് പെൺകുട്ടിയുടെ ലുക്കിൽ ചെയ്ത ഒരു നാടൻ ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹിലാൽ മൻസൂർ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഫ്ഷീന ഷാജഹാനാണ് സ്‌റ്റൈലിംഗ്. ഷഹാന സജ്ജദാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

വെസ്റ്റേണും, കാഷ്വൽസും, ഫ്യൂഷനും, എത്‌നിക്കുമെല്ലാം ഒരുപോലെ ഇണങ്ങുന്ന പ്രകൃതമാണ് എസ്തറിന്. അതിന് അനുസരിച്ച രീതിയിൽ വൈവിധ്യങ്ങളുള്ള ഔട്ട്ഫിറ്റുകളിൽ എസ്തർ ഫോട്ടോഷൂട്ട് ചെയ്യാറുമുണ്ട്. ഈ ചിത്രങ്ങളെല്ലാം തന്നെ ഫാഷൻ പ്രേമികളായ ചെറുപ്പക്കാർക്കിടയിൽ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്.

Advertisement