ഭയങ്കര പെയിൻഫുൾ ആയിരുന്നു, കവിളിലെല്ലാം നീര് വെച്ച് വല്ലാത്ത അവസ്ഥയിലായി, അഭിനയം നിർത്താൻ കാരണമായ തന്റെ ആ രോഗത്തെ കുറിച്ച് മായാ മൗഷ്മി വെളിപ്പെടുത്തുന്നു

136

ഒരുകാലത്ത് മലയാളം ബിഗ് സ്‌ക്രീന് മിനിസ്‌ക്രീൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട നടി ആയിരുന്നു മായാ മൗഷ്മി. നിരവധി സീരിയലുകളിലും സിനിമകളിലുമെല്ലാം ഒട്ടനവധി വേഷങ്ങൾ ചെയ്ത താരത്തിന് ആരാധകരും ഏറെ ആയിരുന്നു.

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായി നിന്ന കാലത്ത് തന്നെ അഭിനയ ജീവിതം മായാ മൗഷ്മിക്ക് നിർത്തേണ്ടി വന്നിരുന്നു.2013 ലാണ് മായാ മൗഷ്മി അഭിനയം നിർത്തിയത്. അതിന് കാരണം തന്റെ കണ്ണുകൾക്ക് വന്ന അണുബാധ ആണെന്ന് താരം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Advertisements

ഇന്ന് കൊവിഡ് വന്നാൽ തൊടാൻ പാടില്ല എന്നൊക്കെ അറിയാം. പക്ഷേ അന്ന് അണുബാധ വന്നാൽ പരസ്പരം തൊടരുത് എന്നൊന്നും അറിയില്ല. എനിക്ക് ആരുടേയോ കയ്യിൽ നിന്നാണ് ഈ അണുബാധ വന്നത്. അവർ നൽകിയ ബിസ്‌കറ്റ് കഴിച്ചിട്ടോ, അല്ലെങ്കിൽ അങ്ങനെയെന്തോ രീതിയിൽ അണുബാധ എനിക്ക് വന്നു.

ഇത് ഭയങ്കര പെയിൻഫുൾ ആയിരുന്നു. കണ്ണിൽ നിന്ന് പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവൻ നിറയും. കവിളിലെല്ലാം നീര് വച്ച് വല്ലാത്ത അവസ്ഥയിലായിരുന്നു. വെളിച്ചമോ, ചൂടോ മുഖത്തേക്ക് അടിക്കാൻ പറ്റാത്ത അവസ്ഥ.

Also Read
മോഹിപ്പിക്കുന്ന കിടിലൻ ലുക്കിൽ മുല്ലപ്പുവും ചൂടി എസ്തർ അനിൽ; ഹോട്ട് എന്ന് ആരാധകർ, പുതിയ ഫോട്ടോകൾ വൈറൽ

ഒരു വർഷത്തോളമെടുത്ത് അസുഖം പൂർണമാകാനെന്ന് നടി പറഞ്ഞു. അതേസമയം അസുഖ ബാധയ്ക്ക് ശേഷം അച്ഛന്റെ വിയോഗവും തൊട്ടു പിന്നാലെ മകളുടെ ജനനവുമൊക്കെയായി മായാ മൗഷ്മി കുടുംബത്തിന്റെ തിരക്കുകളേക്ക് കടന്നു.

ബാബ കല്യാണി, രൗദ്രം തുടങ്ങിയ സിനിമകളിൽ മായവേഷമിട്ട മായ 25 ൽ അധികം ചലച്ചിത്രങ്ങളിലും, നാൽപ്പതിൽ അധികം ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മായ മൗഷ്മിയുടെ പേരിലെ മൗഷ്മി എന്താണ് എന്നുള്ള സംശയം നിരവധി പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.

നോർത്ത് ഇന്ത്യൻ ആണോ എന്നായിരുന്നു പലരുടേയും സംശയം. എന്നാൽ മായയ്ക്ക് പറയാനുള്ളത് അയ്യോ അത് ഞാൻ നോർത്ത് ഇന്ത്യക്കാരി ഒന്നുമല്ല. ചേട്ടന്റെ പേര് മനോജ് എന്നാണ്, പിന്നെ അച്ഛനും അമ്മയ്ക്കും ഒരു വെറൈറ്റി പേര് എനിക്കായി ഇടണം എന്നുണ്ടായിരുന്നു, അങ്ങനെയാണ് ഞാൻ മായ മൗഷ്മി ആയി മാറിയത് എന്ന് താരം പറയുന്നു.

1999-2005 കാലയളവിൽ മലയാളികളെ കുടുകുടെ ചിരിപ്പിച്ച പരമ്പര പകിട പകിട പമ്പരം മായയുടെ ശ്രദ്ധേയമായ പരമ്പരകളിലൊന്നാണ്. ദൂരദർശനിൽ ബുധനാഴ്ച വെകിട്ട് 7.15ന് പമ്പരം തിരിയാൻ തുടങ്ങും. അവതരണത്തിലും അഭിനയത്തിലും വ്യത്യസ്തത പുലർത്തിയ സീരിയൽ പ്രേക്ഷകർ ഏറ്റെടുത്തു.

പ്രായഭേദമന്യേ ടിവിയ്ക്കു മുമ്പിൽ ആളുകൾ സ്ഥാനം പിടിച്ചതോടെ റേറ്റിങ് റെക്കോർഡുകളിൽ പമ്പരം പുതുചരിത്രം എഴുതി. പമ്പരമായി തുടങ്ങി പകിട പകിട പമ്പരത്തിലൂടെ തിരിച്ചു വന്ന സീരിയൽ ആകെ 278 എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തത്.

ടോം ജേക്കബ് പ്രൊഡ്യൂസ് ചെയ്ത് അദ്ദേഹം തന്നെ മുഖ്യ വേഷത്തിലെത്തിയ ഈ സീരിയലിന് മലയാളികളുടെ നൊസ്റ്റാൾജിയകളിലാണ് സ്ഥാനം. സീരിയലിനൊപ്പം തന്നെ മായയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം താൻ അഭിനയത്തിലേക്ക് വരാൻ ഒരുക്കമാണെന്ന് നടി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Also Read
സാരിയിൽ കിടിലൻ ഡാൻസുമായി സാധിക വേണുഗോപാൽ, പൊളിയെന്ന് ആരാധകർ, വീഡിയോ വൈറൽ

നല്ലൊരു ശക്തമായ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഞാൻ, അത് കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും മായ പറഞ്ഞു. സീരിയലുകൾ വഴിയാകുമോ മടങ്ങി വരവ് എന്ന ചോദ്യത്തിന് അങ്ങനെ ആകില്ല. എന്ന ഉത്തരമാണ് മായ നൽകിയത്. സീരിയലുകൾ ഉടൻ ഏറ്റെടുക്കാൻ പറ്റില്ല.

അവസരങ്ങൾ വരുന്നുണ്ടെങ്കിലും ഇപ്പോൾ, ഞാൻ ഇമ്പോർട്ടൻസ് നൽകുന്നത് മോൾക്കും കുടുംബത്തിനും വേണ്ടിയാണ്. അവൾ കുഞ്ഞല്ലേ.. അവൾ വലുതായ ശേഷം ആലോചിക്കാം. മാത്രമല്ല സീരിയലുകൾ രണ്ടു മൂന്നു വർഷമെങ്കിലും വേണ്ടിവരും. അത് മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തടസ്സവുമാകും. അല്ലാതെ സീരിയലുകളോട് മുഖം തിരിക്കുന്നതല്ല.

നല്ല സിനിമകൾ വരട്ടെ നല്ല കഥാപത്രങ്ങൾ. സൈഡ് റോളുകൾ അല്ലാത്ത ശക്തമായ ഒരു കഥാപാത്രം ലഭിക്കട്ടെ. അതിനായി ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ റെഡിയാണ്. ഗ്ലാമറസ് ആയതോ, വെറുതെ വന്നു പോകുന്ന ഒരു കഥാപാത്രത്തിനോടോ എനിയ്ക്ക് ഒട്ടും താത്പര്യം ഇല്ലെന്നും മികച്ചത് വരട്ടെ എന്നും അഭിനയത്തെ പറ്റി മായ മൗഷ്മി പറയുന്നു.

Advertisement