ഇനി സമാന്തയെ കുറിച്ച് എന്നോട് ചോദിക്കുകയോ പറയുകയോ ചെയ്യരുത്: മാധ്യമങ്ങൾക്ക് താക്കിതുമായി നാഗ ചൈതന്യ

3023

തെന്നിന്ത്യൻ ഗോസിപ്പ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും എല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാന ചർച്ചാ വിഷയമാണ് താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും വേർ പിരിയുകയാണെന്ന റിപ്പോർട്ടികൾ. തങ്ങളുടെ പ്രിയപ്പെട്ട ജോഡി പിരിയുകയാണെന്ന് കേട്ട ആരാധകർ ആകെ അമ്പരന്നിരിക്കുകയാണ്.

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2017 ലായിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹം കഴിച്ചത്.
എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകളോട് താരങ്ങൾ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം സോഷ്യൽ മീഡിയ യിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ സാമന്ത പങ്കുവച്ച കുറിപ്പുകളും ചിത്രങ്ങളുമെല്ലാം ആരാധകരെ സംശയത്തിൽ ആക്കുന്നതായിരുന്നു.

Advertisements

സാമന്തയും നാഗ ചൈതന്യയും പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെ മാധ്യമങ്ങളെ കാണുന്നതിൽ നിന്നും നാഗാർജുന പിന്മാറിയതും ചർച്ചയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ നാഗ ചൈതന്യയുടെ മാധ്യമങ്ങളോടുള്ള സമീപനവും ചർച്ചയായിരിക്കുകയാണ്. നാഗ ചൈതന്യയും സായ് പല്ലവിയും ജോഡികളായി എത്തുന്ന ചിത്രമായ ലവ് സ്റ്റോറി റിലീസിന് തയ്യാറെടുക്കുകയാണ്.

Also Read
എന്റെ ഇക്കാ, ഭാര്യ എന്ന നിലയിൽ ഞാൻ സന്തോഷവതിയാണ്, ആയിരങ്ങളുടെ ഹൃദയം നിങ്ങൾ കവർന്നെടുത്തതിൽ അത്ഭുതപ്പെടാനില്ല: സജിനെ കുറിച്ച് ഷഫ്ന

റിലീസിന് മുന്നോടിയായി നടക്കുന്ന പ്രെമോഷൻ പരിപാടികൾ ആരംഭിച്ചിരിക്കുകയാണ്. സെപ്തംബർ 24നാണ് സിനിമയുടെ റിലീസ്. റിലീസിന് മുന്നോടിയായി മാധ്യമങ്ങളെ കാണുന്നതിന് ചില നിബന്ധനകൾ മുന്നോട്ട് വച്ചിരിക്കുകയാണ് നാഗ ചൈതന്യയെന്നാണ് പുറത്തു വരുന്ന വിവരം.

തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട യാതൊരു ചോദ്യവും വേണ്ടെന്നാണ് നാഗ ചൈതന്യ തന്റെ പിആർ ടീമിനെ അറിയിച്ചിരിക്കുന്നത്. സാമന്തയും താനും തമ്മിലുള്ള വിവാഹ മോചന വാർത്തകളെക്കുറിച്ചുള്ള ചോദ്യങ്ങൾ പാടില്ലെന്ന് പിആർ ടീമിനോട് നാഗ ചൈതന്യ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ ആവശ്യം മനസിലാക്കിയ നിർമ്മാതാക്കളും വ്യക്തിജീവിതത്തിന്റെ സ്വകാര്യതയെ മാനിക്കുന്നു.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണുമ്പോൾ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളും ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ എത്രയൊക്കെ മുന്നൊരുക്കം ഉണ്ടായാലും ചിലപ്പോൾ പത്രസമ്മേളനത്തിൽ ആരെങ്കിലും വിവാഹ മോചനവുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കാൻ സാധ്യതയുണ്ട്.

അങ്ങനെ സംഭവിച്ചാൽ താൻ അവിടെ വച്ച് തന്നെ ഇറങ്ങി പോകുമെന്നും നാഗ ചൈതന്യ തന്റെ പിആർ ടീമിനോട് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ ലവ് സ്റ്റോറിയുടെ ട്രെയിലറിനോടുള്ള സാമന്തയുടെ പ്രതികരണവും വാർത്തകളിൽ നിറഞ്ഞിരുന്നു. ചിത്രത്തിലെ നായികയായ സായ് പല്ലവിയ്ക്ക് മാത്രമാണ് സാമന്ത ആശംസ നേർന്നത്.

Also Read
അന്ന് പാർവതിയെ കാണാതായപ്പോൾ ജയറാം വന്ന് പൊക്കികൊണ്ടുപോയെന്ന് അസിസ്റ്റൻഡ് ഡയറക്ടർ പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ

സാമന്തയുടെ ട്വീറ്റിന് നന്ദി പറഞ്ഞ നാഗ ചൈതന്യ നന്ദി സാം എന്ന് മാത്രമായിരുന്നു കുറിച്ചത്. ദമ്പതികൾക്കിടയിലെ ഈ ഫോർമാലിറ്റിയും ആരാധകരുടെ സംശയങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അതേസമയം നാഗ ചൈതന്യയും സമാന്തയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ നാഗ ചൈതന്യയുടെ പിതാവായ നടൻ നാഗാർജുന ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നേരത്തെ നാഗാർജുനയുടെ ജന്മദിനാഘോഷത്തിൽ നിന്നും സാമന്ത മാറി നിന്നത് വാർത്തയായിരുന്നു. സാധാരണ നാഗ ചൈതന്യയുടെ വീട്ടിൽ നടക്കുന്ന എല്ലാ ആഘോഷ പരിപാടികളിലും സാമന്ത സജീവമായി തന്നെ പങ്കെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ നാഗാർജുനയുമായി വളരെ അടുത്ത ബന്ധമുണ്ടായിട്ടും പിറന്നാൾ ആഘോഷത്തിൽ നിന്നും സാമന്ത വിട്ടു നിന്നത് ആരാധകരേയും ഗോസിപ്പ് കോളങ്ങേളയും സംശത്തിലാക്കുകയായിരുന്നു.

Advertisement