എന്റെ ഇക്കാ, ഭാര്യ എന്ന നിലയിൽ ഞാൻ സന്തോഷവതിയാണ്, ആയിരങ്ങളുടെ ഹൃദയം നിങ്ങൾ കവർന്നെടുത്തതിൽ അത്ഭുതപ്പെടാനില്ല: സജിനെ കുറിച്ച് ഷഫ്ന

299

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരായ സീരിയൽ ആരാധതരുടെ ശിവേട്ടൻ ആണ് നടൻ സജിൻ ടിപി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയായ സാന്ത്വനം എന്ന സീരിയലിലെ നായകനായി എത്തിയയതോടെയാണ് സജിൻ ടി പിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പുറംലോകം അറിയുന്നത്.

പ്രശസ്ത സിനിമാ സീരിയൽ നടി ഷഫ്ന നിസാമിന്റെ ഭർത്താവ് കൂടിയായ സജിൻ സിനിമയിൽ അഭിനയിച്ചാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 2013 ഡിസംബറിലായിരുന്നു ഷഫ്നയും സജിനും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടക്കുന്നത്. ഇന്റർകാസ്റ്റ് വിവാഹം ആയത് കൊണ്ട് ഷഫ്നയുടെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 8 വർഷത്തിലേക്ക് എത്താൻ പോവുകയാണ്.

Advertisements

സജിന്റെ 24ാമത്തെ വയസിലായിരുന്നു വിവാഹം. ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ ഷഫ്ന അഭിനയിച്ചതിന് ശേഷമായിരുന്നു വിവാഹം രജിസ്റ്റർ ചെയ്യുന്നത്. ഇപ്പോൾ സാന്ത്വനത്തിലെ ശിവനെന്ന കഥാപാത്രത്തിൽ തിളങ്ങി നിൽക്കുന്നു. ഇപ്പോഴിതാ ശിവേട്ടന്റെ ജന്മദിനം ആഘോഷിക്കുന്ന സന്തോഷത്തിലാണ് ആരാധകർ. പ്രിയപ്പെട്ട ഇക്കായെ കുറിച്ച് എഴുതി ഷഫ്നയും രംഗത്ത് വന്നിട്ടുണ്ട്.

Also Read
അന്ന് പാർവതിയെ കാണാതായപ്പോൾ ജയറാം വന്ന് പൊക്കികൊണ്ടുപോയെന്ന് അസിസ്റ്റൻഡ് ഡയറക്ടർ പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ

ഇത്തവണ പ്രിയതമന് സ്നേഹ ചുംബനങ്ങൾ നൽകുന്ന നിരവധി ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. ഒപ്പം സജിനെ പോലൊരാൾ ജീവിതത്തിലേക്ക് വന്നതിന്റെ സന്തോഷവും ഭർത്താവിനെ കുറിച്ചുള്ള മറ്റ് വിശേഷങ്ങളും ഷഫ്ന പങ്കുവെയ്ക്കുന്നു. ഷഫ്‌നയുടെ വാക്കുകൾ ഇങ്ങനെ:

എന്റെ ഇക്കാക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഇത്രയും മനോഹരമായ ഒരു ജീവിതം എനിക്ക് സമ്മാനിച്ചതിന് ഞാൻ എത്രത്തോളം സന്തോഷവതിയും, സൗഭാഗ്യവതിയും അതിലേറെ നന്ദിയുള്ളവളും ആണെന്ന് പറയാനുള്ള വാക്കുകൾ സത്യത്തിൽ എനിക്ക് കിട്ടുന്നില്ല.

എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് എന്റെ ഇക്ക എന്ന് പറയും പോലെ എനിക്ക് വേണ്ടി ജനിച്ച, എനിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തി കൂടിയാണ് ഇക്ക. നിങ്ങൾ അത്രത്തോളം മനോഹരമായൊരു വ്യക്തിയാണ്. ആയിരങ്ങളുടെ ഹൃദയം നിങ്ങൾ കവർന്നെടുത്തതിൽ അത്ഭുതപ്പെടാനില്ല. നിങ്ങൾക്ക് കിട്ടുന്ന സ്നേഹം എല്ലാം കണ്ടു ഞാൻ ഒരുപാട് സന്തോഷവതിയാണ്.

എന്നെന്നും ആ സ്നേഹവും അനുഗ്രഹങ്ങളും ഇക്കയുടെ ഒപ്പം ഉണ്ടായിരിക്കട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും അത് കാണാനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇനിയും ഒരുമിച്ചുള്ള ഒരുപാട് പിറന്നാളുകൾ ഉണ്ടാകട്ടെ. ഐ ലവ് യൂ ഇക്കാ ഹാപ്പി ബെർത്ത് ഡേ എന്നാണ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിൽ ഷഫ്ന കുറിച്ചത്

അതേ സമയം ഷഫ്നയുടെ പോസ്റ്റിന് താഴെ ‘നിന്നെ ഞാൻ സ്നേഹിക്കുന്നു വാവാസേ’ എന്ന് കമന്റിട്ട് സജിനും എത്തിയിരുന്നു. സജിനും ഷഫ്നയ്ക്കും എല്ലാവിധ ആശംസകളും നേർന്ന് കൊണ്ടാണ് ആരാധകരെത്തിയിരിക്കുന്നത്. പരസ്പരം മനസിലാക്കി എന്നും സ്നേഹത്തോടെ കഴിയാൻ ഇരുവർക്കും സാധിക്കട്ടേ എന്നാണ് ആരാധകരുടെ കമന്റ്.

മുൻപ് പല തവണ സോഷ്യൽ മീഡിയയിൽ തരംഗമായ പ്രണയകഥയാണ് സജിനും ഷഫ്നയും തമ്മിലുള്ളത്. പ്ലസ് ടു എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചത് മുതലാണ് താരങ്ങൾ പരിചയത്തിലാവുന്നത്. പരിചയം പ്രണയമായി വളർന്നതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തി. ഇന്റർകാസ്റ്റ് മ്യാരേജ് ആയത് കൊണ്ട് ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നതായി ഷഫ്ന മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Also Read
പ്രൈവറ്റ് ചാറ്റും, വീഡിയോ കോളും, തുണിയില്ലാ ചിത്രങ്ങളും: സിനിമ ഇല്ലാതായതോടെ നടി കിരൺ റാത്തോഡിന്റെ പുതിയ പണി കണ്ട് അന്തംവിട്ട് ആരാധകർ

ഇക്കാ എന്ന് വിളിച്ചോളാൻ സജിൻ പറഞ്ഞത് കൊണ്ടാണ് അങ്ങനെ ആക്കിയത്. കല്യാണം കഴിയുന്നതിന് മുൻപ് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പോലും പേടിച്ചിരുന്നു. വിവാഹശേഷം ബോൾഡായി കാര്യങ്ങൾ തീരുമാനിച്ച് തുടങ്ങിയെന്നാണ് ഷഫ്ന പറയുന്നത്. തന്റെ ജീവിതത്തിൽ ഒരുപാട് ചെറിയ നല്ല മാറ്റങ്ങൾ വരുത്തിയത് ഇക്കയാണെന്ന് ഷഫ്ന പറയുന്നു. ഷഫ്നയെ പോലെ ഒരാളെ ഭാര്യയായി കിട്ടിയതാണ് ഏറ്റവും വലിയ സമ്മാനമെന്ന് സജിനും പറയുന്നു.

Advertisement