അതിന്റെ ഫുൾ വീഡിയോ അയച്ചു തരുമോ എന്ന് ചോദിച്ചയാളിന് യാഷിക കൊടുത്ത മാസ്സ് മറുപടി കണ്ടോ

151

ബോളിവുഡിന് ഒപ്പം തന്നെ തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള താരസുന്ദരിയാണ് യാഷിക ആനന്ദ്. തമിഴ് ബിഗ്‌ബോസ് ഷോയിലൂടെ ആണ് താരത്തെ ആളുകൾ അടുത്തറിയുന്നത്. നൂറുദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ അടച്ചിട്ട ഒരു വീടിനുള്ളിൽ കഴിയുന്ന മത്സരാർത്ഥികളും ആയാണ് ബിഗ് ബോസ് ഓരോ തവണയും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് തമിഴ് പതിപ്പ് ആണ്.തമിഴിൽ ഇതിനോടകം 5 സീസണുകൾ ആണ് പൂർത്തിയാക്കിയിട്ടുള്ളത്. തമിഴ് ബിഗ് ബോസിന്റെ രണ്ടാം സീസണിലൂടെ മലയാളികൾക്കും യാഷിക അനന്ദ് സുപരിചിതയായി മാറിയിരുന്നു.

Advertisements

തമിഴ് പ്രേക്ഷകർക്ക് ബിഗ് ബോസിന് മുമ്പ് തന്നെ യാഷികയെ അടുത്ത് അറിയാമായിരുന്നി. ദ്രുവങ്ങൾ 16 എന്ന തമിഴ് സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് യാഷിക പ്രേക്ഷകർക്ക് മുന്നിൽ ആദ്യമായി എത്തുന്നത്. ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന സിനിമയാണ് തമിഴ് സിനിമാ പ്രേമികൾക്കിടയിൽ ആരാധകരെ നേടിക്കൊടുത്ത ചിത്രം.

Also Read
ആ ആഗ്രഹം സാധിച്ചത് പൃഥ്വിരാജ് കാരണം, അതിനൊന്നും പോവേണ്ടെന്നായിരുന്നു മമ്മൂക്ക പറഞ്ഞത്, വെളിപ്പെടുത്തലുമായി നടന്‍ ഷാജോണ്‍

പിന്നീട് തമിഴ് ബിഗ് ബോസിൽ എത്തിയതോടെ കൂടുതൽ പിന്തുണ ലഭിച്ചു. തമിഴ് ബിഗ് ബോസിൽ നിന്ന് 98ാം ദിവസമാണ് താരം പിന്മാറുന്നത്. ഇന്ന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത് താരത്തിന്. ഓരോ തവണയും ഗ്ലാമറ് ഫോട്ടോഷൂട്ടുകൾ ആണ് താരം പങ്കുവയ്ക്കുന്നത്. വളരെ വലിയ അംഗീകാരവും പ്രാധാന്യവും ആരാധകർക്കിടയിൽ നിന്നും ലഭിക്കാറുണ്ട്.

അടുത്തിടെ യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയുണ്ടായി. ഇതിൽ അടുത്ത ഒരു സുഹൃത്തിനെ താരത്തിന് നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ നിരവധി ആളുകളാണ് താരത്തിന് മെസ്സേജുകൾ അയച്ചത്. ഇക്കഴിഞ്ഞ ജൂലൈ 25 നാണ് യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്.

മഹാബലിപുരത്ത് വച്ച് നടന്ന അപകടത്തിൽ യാഷികയുടെ അടുത്ത സുഹൃത്ത് പവനി മ രി ച്ചു. ഈ മ ര ണ ത്തിന് കാരണം യാഷിക ആണെന്ന് തരത്തിലുള്ള നിരവധി വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ കൂട്ടുകാരിയുടെ മ ര ണ ത്തി ന് അറിഞ്ഞു കൊണ്ടല്ലെങ്കിലും താനാണ് ഉത്തരവാദിയെന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ തനിക്ക് കുറ്റബോധം തോന്നുന്നു എന്ന് താരം വ്യക്തമാക്കുകയുണ്ടായി.

ഞാനിപ്പോൾ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. അതേ സമയം ഇതിനിടയിൽ മോശം കമന്റുകൾ പറയുന്നവരും ഉണ്ട്. ആക്സിഡന്റ് വീഡിയോ അയക്കുമോ വൈബ് ഉണ്ടാക്കാം എന്നാണ് ഫോട്ടോകൾക്ക് വന്ന ഒരു കമന്റ്. നിന്നെ നിന്റെ അമ്മ പ്രസവിക്കുന്ന വീഡിയോ നീയും അയക്ക് ഞാനും വൈബ് ഉണ്ടാക്കാം.

Also Read
അഭിനയ മേഖലയും മതവും പ്രശ്‌നമായി, ഒടുവിൽ രജിസ്റ്റർ വിവാഹം; സിനിമയെ വെല്ലുന്ന ഷിജുവിന്റെ പ്രണയം, ഷിജുവിന്റെ യഥാർത്ഥ ജീവിതം

എന്നാണ് താരം അതിന് നൽകിയ മറുപടി. ജീവിച്ചിരിക്കുന്നതിൽ എനിക്ക് എന്നും കുറ്റബോധം ഉണ്ടാകും. ആ ദുരന്തത്തിൽ നിന്ന് എന്നെ രക്ഷിച്ചതിന് ഞാൻ ദൈവത്തോട് നന്ദി പറയണോ അതോ ഏറ്റവും നല്ല സുഹൃത്തിനെ എന്നിൽ നിന്ന് അകറ്റിയതിന് ജീവിതകാലം മുഴുവൻ ദൈവത്തെ കുറ്റപ്പെടുത്തണമോ എന്ന് എനിക്ക് അറിയില്ല എന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

നേരത്തെ സിനിമാ മേഖലയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെപ്പറ്റി ആണ് താരം വ്യക്തമാക്കിയത് വൈറൽ ആയി മാറിയിരുന്നു. കൂടെ കിടന്നാൽ നിരവധി അവസരങ്ങൾ നൽകാം എന്ന് പലരിൽ നിന്നും തനിക്കും കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം വ്യക്തമാക്കിയിരിരുന്നത്.

Advertisement