ആ സമയത്ത് കുഞ്ഞിനെ അടിക്കാനൊക്കെ തോന്നി, പാല് കൊടുക്കാതെ വരെ ഇരുന്നിട്ടുണ്ട്, അനുശ്രീ പറയുന്നു

1625

മലയാളികളുടെ പ്രിയങ്കരിയായ സീരിയല്‍ നടിയാണ് അനുശ്രീ എന്ന പ്രകൃതി. ബാല താരമായി സീരിയല്‍ രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് സീരിയലില്‍ മികച്ച നടിയായി മാറുക ആയിരുന്നു. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലെ ജിത്തു മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അനുശ്രീ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

വളരെ മികച്ച സ്വീകാര്യത ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. നായിക ആയി എത്തിയപ്പോഴും വളരെ മികച്ച പിന്തുണ തന്നെയാണ് അനുശ്രീക്കു ലഭിച്ചത്. സീരിയല്‍ ക്യാമറാമാന്‍ വിഷ്ണുവിനെ ആണ് അനുശ്രീ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നത്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു.

Advertisements

പ്രണയത്തില്‍ ആയിരുന്ന ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുക ആയിരുന്നു. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് വിവാഹ കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്.

Also Read: അതിന്റെ ഫുൾ വീഡിയോ അയച്ചു തരുമോ എന്ന് ചോദിച്ചയാളിന് യാഷിക കൊടുത്ത മാസ്സ് മറുപടി കണ്ടോ

വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു. എന്നാല്‍ അടുത്തിടെ വിവാഹമോചനത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളും സോഷ്യല്‍മീഡിയയിലെ പോസ്റ്റുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ വിവാഹജീവിതത്തെക്കുറിച്ചും പ്രസവകാലത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് അനുശ്രീ. തന്നെ ആദ്യം സോഷ്യല്‍മീഡിയയ്ക്ക് അറിയില്ലായിരുന്നുവെന്നും തന്റെ പേര് യൂട്യൂബിലും ഗൂഗിളിലുമൊക്കെ സെര്‍ച്ച് ചെയ്ത് നോക്കിയിട്ടുണ്ടെന്നും അനുശ്രീ പറയുന്നു.

എന്നാല്‍ അന്ന് തന്റെ പേരില്‍ പോസ്റ്റുകളൊന്നും കണ്ടില്ലെന്നും വിവാഹശേഷം തന്നെ സോഷ്യല്‍മീഡിയ ഒളിഞ്ഞുനോക്കിക്കൊണ്ടിരിക്കുകയാണെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. സിസേറിയനിലൂടെയാണ് ആരവ് പിറന്നതെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടപ്പോള്‍ യൂട്യൂബിലും അനുശ്രീ പ്രസവിച്ചു എന്ന രീതിയില്‍ പോസ്റ്റ് വന്നുവെന്നും നടി പറഞ്ഞു.

ഇപ്പോള്‍ എന്തെങ്കിലും പോസ്റ്റിട്ടാല്‍ അത് യൂട്യൂബിലൊക്കെ വരുന്നുണ്ടോയെന്ന് നോക്കാറുണ്ട്. തന്റെ ക്യാരക്ടറില്‍ വിവാഹത്തിന് മുന്‍പും ശേഷവും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും വിവാഹത്തിന് മുമ്പ് വളരെ ശബ്ദത്തില്‍ അമ്മയോടൊക്കെ വഴക്ക്് കൂടിയിട്ടുണ്ടെന്നും വിവാഹശേഷം വിഷ്ണു വഴക്ക് പറഞ്ഞാല്‍ മിണ്ടാതിരിക്കുമെന്നും താരം പറയുന്നു.

Also Read: ആ ആഗ്രഹം സാധിച്ചത് പൃഥ്വിരാജ് കാരണം, അതിനൊന്നും പോവേണ്ടെന്നായിരുന്നു മമ്മൂക്ക പറഞ്ഞത്, വെളിപ്പെടുത്തലുമായി നടന്‍ ഷാജോണ്‍

വിവാഹത്തിന് ശേഷമുള്ള കുറച്ച് ദിവസങ്ങള്‍ ഹാപ്പിയായിരുന്നു, എന്നാല്‍ പിന്നീട് സാ്മ്പത്തിക പ്രശ്‌നങ്ങള്‍ വന്നുവെന്നും അപ്പോള്‍ അഭിനയത്തിലേക്ക് മടങ്ങിയെന്നും ആ തീരുമാനം നന്നായി എന്ന് തോന്നിയെന്നും അനുശ്രീ പറഞ്ഞു. പോസ്്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടായിരുന്നുവെന്നും അനുശ്രീ പറഞ്ഞു.

കുടുംബം കൂടെയുള്ളത് കൊണ്ട് അത് വലിയ രീതിയില്‍ ബാധിച്ചില്ലെന്നും വേദനയും ഉറക്കമില്ലായ്മയൊക്കെയായിരുന്നുവെന്നും ആ സമയത്ത് കുഞ്ഞിനെ വെറുത്തുപോവുമെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. കുഞ്ഞിനെ അടിക്കാനോ കൊല്ലാനോ ഒക്കെ തോന്നിയിട്ടുണ്ടെന്നും കുഞ്ഞിന് പാല് കൊടുക്കാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും നടി പറയുന്നു.

Advertisement