പ്രതീക്ഷിച്ചത് പ്രേക്ഷകര്‍ വെറുക്കുമെന്നായിരുന്നു, പക്ഷേ സംഭവിച്ചത് മറ്റൊന്ന്, കുടുംബവിളക്കില്‍ അനന്യയായി എത്തിയപ്പോഴുള്ള അനുഭവം പറഞ്ഞ് ഐശ്വര്യ

493

ഏഷ്യാനെറ്റിലെ മികച്ച പരമ്പരകളില്‍ ഒന്നാണ് കുടുബവിളക്ക്. മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. പല ഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ പലതും ഉണ്ടായെങ്കിലും റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയാണ് കുടുംബവിളക്ക്.

സുമിത്ര എന്ന സത്രീയുടെ ഹൃദയഹാരിയും ഉദ്യോഗജനകവുമായ ജീവിതമാണ് പരമ്പരയില്‍ കാണിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും, ജീവിതയാത്രയില്‍ പതറാതെ സുമിത്ര വളരുകയായിരുന്നു. ശക്തയായ സ്ത്രീകളുടെ കഥകള്‍ പലപ്പോഴായി പരമ്പരയായിട്ടുണ്ടെങ്കിലും സുമിത്ര വേറിട്ടൊരു കഥാപാത്രത്തെ ആണ് അവതരിപ്പിയ്ക്കുന്നത്.

Advertisements

സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്വാര്‍ത്ഥയായ സ്ത്രീയെ വിവാഹം കഴിക്കുന്നു. സുമിത്രയേക്കാളേറെ തന്നെ വേദിക കെയര്‍ ചെയ്യുന്നുവെന്ന ചിന്തയിലാണ് സിദ്ധാര്‍ത്ഥ് അത്തരത്തിലൊരു വിവാഹം ചെയ്യുന്നത്.

എന്നാല്‍ വേദിക ജീവിതത്തിലേക്ക് എത്തിയതോടെ സുമിത്രയായിരുന്നു ശരിയെന്ന് സിദ്ധാര്‍ത്ഥിന് പലപ്പോഴും തോന്നുന്നുണ്ട്. വേദികയ്ക്ക് സുമിത്രയോട് പകയുമുണ്ട്. ഈ പകയാണ് ഇപ്പോള്‍ പരമ്പരയെ മുന്നോട്ട് നയിക്കുന്നത്. സീരിയല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇന്നുവരെ ഹിറ്റായി മുന്നോട്ട് കുതിക്കുകയാണ് കുടുംബവിളക്ക്.

Also Read: ആ സമയത്ത് കുഞ്ഞിനെ അടിക്കാനൊക്കെ തോന്നി, പാല് കൊടുക്കാതെ വരെ ഇരുന്നിട്ടുണ്ട്, അനുശ്രീ പറയുന്നു

സമുത്രയെ കൂടാതെ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു കഥാപാത്രമാണ് ഡോക്ടര്‍ അനന്യ. സീരിയലില്‍ സുമിത്രയുടെ മരുമകളാണ് അനന്യ. ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഐശ്വര്യയാണ്.

മുമ്പ് അനന്യയായി എത്തിയിരുന്നത് നടി ആതിര മാധവ് ആയിരുന്നു. എന്നാല്‍ ആതിര പിന്മാറിയതോടെ ഈ വേഷത്തില്‍ ഐശ്വര്യ എത്തുകയായിരുന്നു. സിനിമയിലൂടെയാണ് ഐശ്വര്യ സീരിയയില്‍ എത്തിയത്. കോവിഡ് സമയത്ത് നടത്തിയ ഫോട്ടോഷൂട്ടിലൂടെ അനൂപ് മേനോന്‍ സാറിന്റെ പദ്മയില്‍ ചെറിയൊരു വേഷം ലഭിച്ചുവെന്നും മനസിനക്കരെ എന്ന പരമ്പരയിലൂടെ ടിവിയിലെത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: അതിന്റെ ഫുൾ വീഡിയോ അയച്ചു തരുമോ എന്ന് ചോദിച്ചയാളിന് യാഷിക കൊടുത്ത മാസ്സ് മറുപടി കണ്ടോ

ആതിര ഗര്‍ഭിണിയായതോടെയാണ് കുടുംബവിളക്കിലേക്ക് ഐശ്വര്യ എത്തുന്നത്. ഒരു കഥാപാത്രത്തെ ചെയ്തിരുന്നയാള്‍ പെട്ടെന്ന് പിന്മാറുകയും പകരം പുതിയൊരാള്‍ വരുമ്പോള്‍ പെട്ടെന്ന് പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ പറ്റാതെയും വരും, ഇതൊക്കെ തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ റേറ്റിഗ് ഉള്ള പരമ്പരയിലെ അവസരം നഷ്ടപ്പെടുത്താന്‍ താന്‍ തയ്യാറായിരുന്നില്ലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

പക്ഷേ വിചാരിച്ചതുപോലെ സോഷ്യല്‍ മീഡിയയുടെ ബുള്ളിയിംഗ് നേരിടേണ്ടി വന്നില്ല. അനന്യയായി എത്തിയ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നും അവര്‍ വലിയ പിന്തുണയാണ് നല്‍കിയതെന്നും നടി കൂട്ടിച്ചേര്‍ത്തു.

Advertisement