ആവശ്യം കഴിഞ്ഞപ്പോൾ അവരെന്നെ കറിവേപ്പില പോലെ തള്ളിപ്പറഞ്ഞു: ഏറെ കാലത്തെ വേദന തുറന്നു പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്

8588

ഇത്തവണത്തെ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് നേടി തിളങ്ങി നിൽക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തി മലയാള സിനിമാ ലോകത്തെ അമ്പരപ്പിച്ച താരം കൂടിയാണ് സുരാജ്.

അതേ സമയം പ്രേക്ഷകർക്കെല്ലാം തിരുവനന്തപുരം ശൈലിയിൽ ഡയലോഗ് പറയുന്ന ആളെന്ന നിലയിൽ ഏറ്റവും പരിചയം സുരാജ് വെഞ്ഞാറമൂടിനെയാണ്. നിരവധി സിനിമകളിൽ അദ്ദേഹം തിരുവന്തപുരം സ്ലാങ്ങുമായി വന്ന് മലയാളികളെ പൊട്ടിച്ചിരിപ്പിച്ചട്ടുണ്ട്.

Advertisements

അതേ പോലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് സിനിമയായ രാജമാണിക്യത്തിൽ സുരാജിന്റെ സഹായത്താലാണ് മമ്മൂട്ടി തിരുവനന്തപുരം ഭാഷ വശമാക്കിയത് എന്ന് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. സുരാജിന്റെ സ്റ്റേജ് ഷോയിലും തിരുവനന്തപുരം സ്‌റ്റൈൽ പലപ്പോഴും കൈയ്യടി നേടിയിട്ടുണ്ട്.

പക്ഷെ കുറെ നാൾ കഴിഞ്ഞപ്പോൾ കൈയ്യടിച്ച ആളുകൾ തെന്നെ കുറ്റം പറഞ്ഞ കാര്യം സുരാജ് ഓർമിച്ചെടുക്കുകയാണ് ഇപ്പോൾ. കൈരളി ടിവിയുടെ ജെ ബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം മനസ്സു തുറന്നത്.

തിരുവനന്തപുരം ശൈലി ഡയലോഗ് ഒരു സിനിമയിൽ ഹിറ്റ് ആയതോടെ എല്ലാ സിനിമയിലും അത് തന്നെ ആകാൻ തുടങ്ങി. ഒരു ഇന്റർവ്യൂന് പോയാൽ പോലും തിരുവനന്തപുരം ഡയലോഗ് പറയാൻ പറയും. അവസാനം സുരാജ് തന്നെ പലരോടും നമുക്കൊന്ന് മാറ്റിപിടിച്ചാലോ എന്ന് ചോദിച്ചിട്ടുണ്ട് എന്നും പറയുന്നു.

എന്നാൽ ആളുകൾ അത് നന്നായി ആസ്വദിച്ചിരുന്നു. പലപ്പോഴും മറ്റു ജില്ലക്കാർ പോലും വളരെ നന്നായി തിരുവനന്തപുരം സ്ലാങ് പറയും എന്നവസ്ഥ വന്നു. പക്ഷെ കുറെ കാലം ആസ്വദിച്ച ശേഷം നിന്നെക്കൊണ്ടിതെ പറ്റൂ എന്ന രീതിയിൽ ആളുകൾ പെരുമാറിയത് വളരെയധികം വേദന ഉണ്ടാക്കി എന്നാണ് സുരാജ് പറയുന്നത്.

അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ കറിവേപ്പില പോലെ തള്ളിപ്പറഞ്ഞത് കുറെ കാലത്തെ വേദനയായിരുന്നു എന്ന് സുരാജ് തുറന്നു പറയുന്നു. ജഗതിശ്രീകുമാർ എന്ന നടനൊക്കെ ഒരുപാട് വ്യത്യസ്ത വേഷങ്ങൾ കിട്ടിയിരുന്നു. അത്തരം വേഷങ്ങൾ കിട്ടിയാൽ ഭംഗിയാക്കാൻ കഴിയും എന്ന ആത്മവിശ്വസം സുരാജ് പങ്കുവെക്കുന്നു.

സിനിമ ഒന്നുമില്ലാതെ അലഞ്ഞു നടന്ന സമയത്താണ് മായാവി എന്ന ചിത്രത്തിലെ വേഷം ഹിറ്റ് ആകുന്നത്. മായാവിയിൽ നന്നായി അഭിനയിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഇന്നിവിടെഎത്താൻ കഴിഞ്ഞതെന്നും സുരാജ് പറയുന്നു.

അതേ സമയം പിന്നീട് സുരാജിനെനല്ല കഥാപാത്രങ്ങൾ തേടി വരികയും, ആ കഥാപാത്രങ്ങളോട് നീതി പുലർത്താൻ സുരാജിന് കഴിയുകയും ചെയ്തു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഫൈനൽസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ആക്ഷൻ ഹീറോ ബിജു, ഡ്രൈവിംഗ് ലൈസൻസ്, പേരറിയാത്തവർ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഫീമെയിൽ ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി സിനിമകളിൽ സുരാജ് തകർപ്പൻ പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.

Advertisement