ഒരു വാക്ക് കൊണ്ടു പോലും നോവിച്ചിട്ടില്ല: ദിലീപിന് ഒപ്പമുള്ള 14 വർഷങ്ങൾ എങ്ങനെ എന്ന ചോദ്യത്തിന് മഞ്ജു വാര്യർ പറഞ്ഞ മറുപടി കേട്ടോ

123193

ലേഡീ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനയത്രികളിൽ ഒരാളാണ് നടി മഞ്ജുവാര്യർ. മലയാള സിനിമയിൽ ഏത് തരത്തിലുള്ള കഥാപാത്രവും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ചു മുന്നേറുകയാണ് മഞ്ജുവാര്യർ ഇപ്പോൾ.

തന്റെ പതിനേഴാമത്തെ വയസ്സിലായിരുന്നു മഞ്ജുവാര്യർ അഭിനയിച്ചു തുടങ്ങിയത്. മോഹൻ സംവിധാനം ചെയ്ത് മുരളിയും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച മഞ്ജു വാര്യർ മലയാളത്തിന് പിറകേ തമിഴകത്തും അഭിനയിച്ചു കഴിഞ്ഞു.

Advertisement

.തന്റെ കരിയറിലെയും വ്യക്തി ജീവിതത്തിലെയും പ്രതിസന്ധികളെ എല്ലാം ധൈര്യത്തോടെ നേരിട്ട മഞ്ജു വാര്യർ തന്റെ സ്‌ക്രീനിലെ ആദ്യ നായകനായ നടൻ ദീലിപിനെ ജീവിതത്തിലും നായകനാക്കിയിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം മഞ്ജു സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു.

മഞ്ജു ഇനി അഭിനയിക്കുന്നതിനോട് താല്പര്യമില്ല എന്നും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുമെന്ന് ആയിരുന്നു ദിലീപ് പറഞ്ഞത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. അതേ സമയം വിവാഹമോചനത്തിനു ശേഷം ശക്തമായ മഞ്ജു വാര്യർ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

അതേ സമയം സിനിമയിൽ നിന്നും ഇടവേള എടുത്ത സമയത്ത് ജീവിതത്തെക്കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ വീണ്ടും വൈറൽ ആയി കൊണ്ടിരിക്കുകയാണ്. തിരക്കിട്ട ജീവിതത്തിനൊടുവിൽ പെട്ടെന്ന് ഇടവേളയിലേക്ക് പോവുകയായിരുന്നു മഞ്ജു വാര്യർ.

കുറെ കാലത്തെ തിരക്കിട്ട ജീവിതത്തിന് ശേഷം എങ്ങനെയാണ് വീട്ടിൽ ഒതുങ്ങിക്കൂടാൻ കഴിയുന്നു എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട് എന്ന് താരം പറയുന്നു. അതിൽ തനിക്ക് പ്രയാസം ഒന്നും തോന്നിയിരുന്നില്ല. വെറുതെയിരിക്കുമ്പോഴും സന്തോഷിക്കാൻ കഴിയുമെന്നാണ് തന്റെ അനുഭവം എന്നും ലേഡി സൂപ്പർ സ്റ്റാർ പറയുന്നു വ്യക്തിജീവിതതിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും ശക്തമായി അവയെ നേരിടുകയായിരുന്നു മഞ്ജു.

താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഒരു വാക്കുപോലും മഞ്ജു സംസാരിക്കാനും ഉണ്ടായിരുന്നില്ല.
പതിനാല് വർഷത്തിൽ ഒരിക്കൽ പോലും ജോലി ചെയ്യാൻ പറ്റാത്തതിന്റെ പേരിൽ മനസ്സ് വേദനിച്ചിട്ടില്ല. ഇക്കാലമത്രയും വീട്ടിലെ ഒരു സ്ത്രീ എന്ന നിലയിൽ താൻ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നു എന്ന് മഞ്ജു വാര്യർ പറയുന്നു.

2014 ലായിരുന്നു ദിലീപും മഞ്ജുവാര്യരും വിവാഹമോചിതരായത് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എന്ന് വിവരങ്ങൾ മുൻപേ പുറത്തുവന്നിരുന്നു. വിവാഹമോചനത്തെക്കുറിച്ച് ഇരുവരിലും പരസ്യമായ സംസാരിച്ചിരുന്നില്ല എന്നാണ് ശ്രദ്ധേയമായ കാര്യം. പരസ്പരമുള്ള പഴിചാരലുകളും ഇല്ലാതെ ഇരുവരും വഴി പിരിയുക ആയിരുന്നു.

അച്ഛനോടൊപ്പം പോകാനാണ് താൽപര്യം എന്ന് മീനാക്ഷി പറഞ്ഞതോടെ ആ തീരുമാനം അംഗീകരിക്കുകയായിരുന്നു മഞ്ജുവാര്യർ. നൃത്തവേദിയിലൂടെ ആയിരുന്നു മഞ്ജു വാര്യർ കലാരംഗത്തേക്ക് തിരിച്ചെത്തിയത് കുട്ടിക്കാലം മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു താരം. മഞ്ജുവാര്യരുടെ നൃത്തം കാണാൻ സിനിമാരംഗത്തു നിന്നും നിരവധി പേരായിരുന്നു എത്തിയിരുന്നത്.

അതിനുശേഷമാണ് അമിതാഭ് ബച്ചനോടൊപ്പം പരസ്യത്തിൽ മഞ്ജു വാര്യർ അഭിനയിച്ചത്. പിന്നീട് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു യിലൂടെയാണ് മഞ്ജുവാര്യർ സിനിമയിലേക്ക് തിരിച്ചെത്തിയത്. നിരുപമ രാജീവ് എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത് കുഞ്ചാക്കോ ബോബൻ ആയിരുന്നു നായകനായി എത്തിയത്.

രണ്ടാം വരവിൽ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന മഞ്ജു വാര്യർ കഴിഞ്ഞ വർഷം തമിഴകത്തിന്റെയും ഹൃദയം കവർന്നിരുന്നു. ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യർ തമിഴകത്ത് അരങ്ങേറുന്നത്. ചിത്രത്തിലെ പച്ചൈയമ്മ എന്ന കഥാപാത്രം വലിയ കൈയ്യടി നേടുകയും ചെയ്തു.

ഇപ്പോഴിതാ മഞ്ജു വാര്യർ കന്നഡ സിനിമയിലേക്കും അരങ്ങേറാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കന്നഡ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. ലൂസ് മാട ഫെയിം യോഗേഷിനൊപ്പമാണ് കന്നഡയിലേക്ക് മഞ്ജു വാര്യർ അരങ്ങേറുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലൂസ് മാട യോഗി എന്നാണ് സാൻഡൽ വുഡിൽ യോഗേഷ് അറിയപ്പെടുന്നത്. അക്കട്ടക്കട്ട എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേരെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Advertisement