അമ്മ ഇതൊന്നും കാണാൻ ഇല്ലാത്തത് വല്ലാത്ത സങ്കടമാണ്: സങ്കടത്തോടെ സാഗർ സൂര്യ

115

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവുൽ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് കുരുതി. ഒടിടി റിലീസ് ആയി എത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രാമായിരുന്നു ലഭിച്ചത്. ഈ സൂപ്പര്ഹിറ്റ് ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തിയ താരമാണ് സാഗർ സൂര്യ.

കരുതിയ്ക്ക് എല്ലാവരും കയ്യടിക്കുമ്പോൾ അത് കാണാൻ തന്റെ അമ്മ ഉണ്ടായില്ലെന്ന സങ്കടത്തിലാണ് സാഗർ. തട്ടീം മുട്ടീം എന്ന മിനിസ്‌ക്രീൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സാഗർ സൂര്യൻ. ഇപ്പോഴിതാ സിനിമയിൽ എത്തിയതിനെ കുറിച്ചും അഭിനയത്തെക്കുറിച്ചും തുറന്നു പറയുകയാണ് സാഗർ.

Advertisements

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഓഡിഷന്റെ വീഡിയോ പൃഥ്വിരാജിന് അയച്ചു കൊടുത്തിരുന്നു. അദ്ദേഹം ഓക്കെ പറഞ്ഞതിന് ശേഷമാണ് തന്നെ തിരഞ്ഞെടുത്തത്. പിന്നീട് സിനിമ റിലീസായിക്കഴിഞ്ഞ് പല അഭിമുഖങ്ങളിലും പൃഥ്വിരാജ് തന്റെ അഭിനയത്തെക്കുറിച്ച് നല്ലത് പറഞ്ഞു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.

Also Read
തുടക്കകാലം മുതൽ എന്നെ വളരെ തെറ്റായി ചിത്രീകരിച്ചു, അതിനാൽ നിറയെ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്: മാധ്യമങ്ങളോട് അകലം പാലിക്കുന്നതിനെ കുറിച്ച് നയൻതാര

ആകാശത്തിന് താഴെയും മുകളിലുമുള്ള എന്തിനെക്കുറിച്ചും അറിവുള്ള ആളാണ് പൃഥ്വിരാജ്. പൃഥ്വിരാജിനോട് ഒരു ചെറിയ കള്ളം പോലും പറയാൻ പറ്റില്ല. കഴിഞ്ഞ വർഷം ജൂണിലായിരുന്നു അമ്മ മിനിയുടെ മ, ര, ണം. ഒരിക്കലും നികത്താൻ ആാത്തതല്ലേ അമ്മയുടെ നഷ്ടം. അമ്മ അടിപൊളിയായിരുന്നു.

തന്നെ എന്നും മോട്ടിവേറ്റ് ചെയ്തത് അമ്മയായിരുന്നു. താൻ അഭിനയിക്കുന്നതിൽ ഏറ്റവും സന്തോഷവും അമ്മയ്ക്ക് ആയിരുന്നു എന്നും സാഗർ പറയുന്നു. സീരിയയിൽ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു സാഗറിന്റെ അമ്മ മിനിയുടെ മ ര ണം.

കഴിഞ്ഞ വർഷം ജൂൺ 11ന് ആയിരുന്നു മിനി മരിച്ചത്. താൻ അമ്മക്കുട്ടിയായിരുന്നുവെന്നും അമ്മയായിരുന്നു തന്റെ സിനിമാ മോഹങ്ങ ൾക്ക് പ്രചോദനമെന്നും സാഗർ മുൻപും പറഞ്ഞിരുന്നു.

Also Read
പേടിയാണ് അതുകൊണ്ട് ഇതുവരെ മമ്മൂട്ടിയോട് അത് ചോദിക്കാൻ സാധിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി ഷോബി തിലകൻ

Advertisement