തുടക്കകാലം മുതൽ എന്നെ വളരെ തെറ്റായി ചിത്രീകരിച്ചു, അതിനാൽ നിറയെ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്: മാധ്യമങ്ങളോട് അകലം പാലിക്കുന്നതിനെ കുറിച്ച് നയൻതാര

118

മലയാള സിനിമയിലൂടെ അരങ്ങേറി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികയായി മാറിയ താരസുന്ദരിയാണ് നയൻതാര. തമിഴി ലേക്കും തെലുങ്കിലേക്കും ചേക്കേറിയ നയൻതാര ഇന്ന് വളർന്ന് ലേഡി സൂപ്പർതാരമായി മാറിയിരിക്കുകയാണ്. പുരുഷ താരങ്ങൾ അരങ്ങ് വാഴുന്നിടത്ത് ഇത്രവലിയ വിജയം നേടാൻ സാധിച്ച ചുരുക്കം ചില നായികമാർക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.

ഒരുകാലത്ത് ഗ്ലാമർ വേഷങ്ങളുടെ പേരിൽ നയൻതാരയെ പലരും വിമർശിച്ചിരുന്നു. എന്നാൽ ഇന്ന് ആ പേര് മാത്രം മതി ഒരു സിനിമ യ്ക്ക് ആള് കയറാൻ. ഇപ്പോഴിതാ നാളിതുവരെ മാറ്റി വച്ച ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറാവുകയാണ് നയൻതാര. സൂപ്പർ താരം ആയിരിക്കുമ്പോഴും മാധ്യമങ്ങളോടും അഭിമുഖ പരിപാടികളോടും അകലം പാലിക്കുന്ന വ്യക്തിയാണ് നയൻതാര.

Advertisements

അവാർഡ് ദാന ചടങ്ങുകൾ പോലെയുള്ള ചില പൊതുപരിപാടികൾ ഒഴിച്ച് നിർത്തിയാൽ അഭിമുഖങ്ങളിലോ പ്രൊമോഷൻ പരിപാ ടികളിലോ നയൻതാര എത്താറില്ല. എന്തുകൊണ്ടാണ് താൻ അഭിമുഖങ്ങളോടും പ്രൊമോഷന് പരിപാടികളോടും അകലം പാലിക്കുന്നത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നയൻതാര.

തന്റെ കരിയറിന്റെ തുടക്കത്തിൽ മാധ്യമങ്ങൾ തന്നെ വളരെ തെറ്റായി ചിത്രീകരകിച്ചിട്ടുണ്ടെന്നും അതുകാരണം തനിക്ക് പല പ്രശ്ന ങ്ങളും ഉണ്ടായിട്ടുണ്ടെന്നുമാണ് നയൻതാര പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
പേടിയാണ് അതുകൊണ്ട് ഇതുവരെ മമ്മൂട്ടിയോട് അത് ചോദിക്കാൻ സാധിച്ചിട്ടില്ല: വെളിപ്പെടുത്തലുമായി ഷോബി തിലകൻ

ആരംഭ കാലത്തിൽ എന്നെ മാധ്യമങ്ങൾ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. അതിനാൽ നിറയെ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അഭിമുഖം വരുമ്പോൾ അതിൽ എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ വരും. ഞാൻ ചിന്തിക്കുന്നതിനെ കുറിച്ചും പറയേണ്ടി വരും.

എന്നാൽ എന്റെ പേഴ്‌സണൽ കാര്യങ്ങൾ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹം. അതുപോലെ തന്നെ ഞാൻ ചിന്തിക്കുന്നത് എന്താണ് എന്നുള്ളത് ലോകം അറിയുന്നതിൽ എനിക്ക് താല്പര്യമില്ല. സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കിൽ അഭിനയം തനിക്ക് ജോലി മാത്രമാണ്. അതുകൊണ്ട് താൻ അഭിനയിക്കുന്ന സിനിമകൾ മാത്രം സംസാര വിഷയം ആയാൽ മതിയെന്നും വിചാരിക്കുന്ന ആളാണ് ഞാൻ.

അതിനാലാണ് താൻ മീഡിയയിൽ നിന്നും പ്രൊമോഷൻ എന്നിവയിൽ നിന്നുമെല്ലാം ഒഴിഞ്ഞു മാറി നിൽക്കുന്നതെന്നും താരം വ്യക്തമാക്കി. തമിഴിലേയും തെലുങ്കിലേയും തിരക്കേറിയ നടിയാണ് നയൻതാര. എന്നാൽ ഇപ്പോഴും മലയാളത്തിൽ അഭിനയിക്കാൻ നയൻതാര ശ്രദ്ധിക്കുന്നുണ്ട്. മലയാളത്തിൽ നിന്നും നല്ല വേഷങ്ങൾ ലഭിക്കുമ്പോഴൊന്നും നയൻതാര നോ പറയാറില്ല.

എത്ര തിരക്കായാലും മലയാളത്തിൽ സിനിമകൾ ചെയ്യാൻ സമയം കണ്ടെത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് നമ്മൾ എത്ര വളർന്നു കഴിഞ്ഞാലും നമ്മുടെ മാതൃഭാഷയെ മറക്കുവാൻ പാടില്ലെന്നും തന്നെ ഒരു നടിയാക്കിയ മലയാള സിനിമയെ ഒരിക്കലും മറക്കില്ലെന്നുമാണ് നയൻതാര പറയുന്നത്. അതേസമയം സൂപ്പർനായികയായ നയൻതാരയുടെ പ്രതിഫലവും ഉയർന്നതാണ്.

എനാൽ മലയാളത്തിൽ അഭിനയിക്കുമ്പോൾ സിനിമയുടെ ബജറ്റ് അനുസരിച്ചേ താരം പ്രതിഫലം വാങ്ങാറുള്ളൂവെന്നാണ് താരത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. മൂക്കുത്തി അമ്മനാണ് നയൻതാര അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. നിഴൽ ആയിരുന്നു നയൻതാരയുടെ അവസാന മലയാള സിനിമ. രജനീകാന്ത് സിനിമ അണ്ണാത്തെ അടക്കം നിരവധി സിനിമകൾ നയൻതാരയുടേതായി പുറത്തിറങ്ങാനുണ്ട്.

ഇതിന് പിന്നാലെയാണ് താരം ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആറ്റ് ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രത്തിലൂടെയാണ് നയൻതാരയും ബോളിവുഡിലെത്തുന്നത്. ബോളിവുഡിന്റെ താരരാജവായ ഷാരൂഖ് ഖാൻ ആണ് ചിത്രത്തിലെ നായകൻ. ഇപ്പോൾ പൃഥ്വാരാജിന് ഒപ്പം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന മലയാള ചിത്രത്തിൽ അഭിനയിക്കുകയാണ് നയൻതാര.

Also Read
അബ്‌സർ അത്ര റൊമാന്റിക് ഒന്നുമല്ല, ഞങ്ങളുടെ കല്യാണം ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു: തുറന്നു പറഞ്ഞ് ഇന്ദ്രജ

Advertisement