കോളിളക്കവും മനുഷ്യമൃഗവും അടക്കുള്ള സിനിമകളിലെ ജയന്റെ ശബ്ദം എന്റേതാണ്, വെളിയിൽ പറയരുത് എന്ന നിബന്ധന പതിറ്റാണ്ടുകളോളം, അക്ഷരം പ്രതിപാലിച്ചു: ആലപ്പി അഷ്‌റഫ്

217

മലയാള സിനിമയിലെ ആദ്യകാല ആക്ഷൻകിങ്ങും സൂപ്പർസ്റ്റാറുമായിരുന്നു ജയൻ. നിരവധി സിനിമകൡ കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അതേ സമയം ലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ നായകനായ ജയൻ വിടപറഞ്ഞിട്ടു നാൽതു വർഷങ്ങൾ പിന്നിടുകയാണ്.

എന്നാൽ കോളിളക്കം ഉൾപ്പെടെയുള്ള ജയന്റെ ചില ചിത്രങ്ങൾക്ക് താൻ ശബ്ദം കൊടുത്തതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ജയൻ ചിത്രങ്ങൾക്ക് ശബ്ദം നൽകി എന്ന രഹസ്യം വെളിയിൽ പറയരുത് എന്ന നിർമ്മാതാവിന്റെയും സംവിധായകന്റെയും നിബന്ധന താനും പതിറ്റാണ്ടുകളോളം അക്ഷരംപ്രതി പാലിച്ചു എന്നും സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ്‌ചെയ്ത കുറിപ്പിൽ പറയുന്നു.

Advertisements

ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

1980 നവംബർ 16 വിശ്വസിക്കാനാകാതെയും ആശ്വസിപ്പിക്കാനാകാതെയും മലയാള സിനിമയുടെ ആ ഇടിമുഴക്കം യാത്രയായി. ജയൻ മലയാള സിനിമക്ക് എന്നെന്നേക്കുമായ് നഷ്ടമായത് കരുത്തുറ്റ പൗരുഷത്തിന്റെ ജ്വലിക്കുന്ന മുഖം.

ഒരു പക്ഷേ കോളിളക്കം ഉൾപ്പടെയുള്ള പടത്തിൽ ജയന്റെ ശബ്ദം എന്റെതാണന്നറിഞ്ഞിരുന്നെങ്കിൽ, തീർച്ചയായും അത് കളക്ഷനെ കാര്യമായ് ബാധിച്ചേനേ, ജനങ്ങൾ മുൻവിധിയോടെ പടം കാണും. ജയൻ കൊള്ളാം, ശബ്ദം വേറെയാളാണ് എന്ന പ്രചരണം ചിത്രത്തിന്റെ ബോക്സോഫീസ് വിജയത്തെ ബാധിച്ചേനേ.

ആ രഹസ്യം പതിറ്റാണ്ടുകളോളം, അതറിയാതിരുന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും മികച്ച അംഗീകാരം വെളിയിൽ പറയരുത് എന്ന നിർമ്മാതാവിന്റെയും സംവിധായകന്റെയും നിബന്ധന ഞാനും അക്ഷരംപ്രതി പാലിച്ചു.

കോളിളക്കവും, ആക്രമണവും, അറിയപ്പെടാത്ത രഹസ്യവും, മനുഷ്യമൃഗവും അങ്ങിനെ ആ അണയാത്ത ദീപത്തിന് എന്റെ ശബ്ദത്തിലൂടെ ജീവൻ നല്കാൻ എനിക്ക് കിട്ടിയ അവസരങ്ങൾ. അതൊരു മഹാഭാഗ്യമായ് ഞാൻ ഇന്നും കരുതുന്നെന്ന് ആലപ്പി അഷറഫ് കുറിച്ചു.

Advertisement