ലോകത്തിലെ മികച്ച പത്ത് നടന്മാരെ തിരഞ്ഞെടുത്താൽ അതിൽ ഒരാൾ മമ്മൂട്ടിയാണ്, മമ്മൂട്ടിയുടെ ലെവലിൽ മോഹൻലാലുണ്ടെന്ന അഭിപ്രായം തനിക്കില്ല: ദേവൻ

185

തെന്നിന്ത്യൻ സിനിമയിലെ സുന്ദരനായ വില്ലൻ എന്ന് വിശേഷിപ്പിക്കുന്ന നടനാണ് ദേവൻ. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സാന്നിധ്യം അറിയിച്ച ദേവൻ ഇപ്പോൾ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയിൽ സംസാരിക്കവെ സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ചില തിരിച്ചടികളെ കുറിച്ചും മറ്റും ദേവൻ മനസ്സ് തുറക്കുകയുണ്ടായി.

എന്റെ അറിവിൽ ഞാൻ നല്ല കഴിവുള്ള നടനാണ്. എന്നാൽ എങ്ങുമെത്താതെ പോയതിന് കാരണം മമ്മൂട്ടിയും മോഹൻലാലുമാണ്. ഒപ്പം അഭിനയിക്കുന്ന നടന്മാർ അവരെക്കാൾ നന്നായി അഭിനയിച്ചാൽ രണ്ട് പേർക്കും ടെൻഷനാണ്. കൂടെ അഭിനയിക്കുന്ന നടന്മാരെ താഴ്ത്തിക്കെട്ടാൻ പലപ്പോഴും ശ്രമിയ്ക്കാറുണ്ട്.

Advertisements

മോഹൻലാലും മമ്മൂട്ടിയും നേരിട്ട് ഇത്തരം കാര്യങ്ങളിൽ ഇടപെടാറുണ്ട് എന്ന് ഞാൻ പറയുന്നില്ല. അവർക്ക് വേണ്ടി മറ്റ് പലരും. പലപ്പോഴും സംവിധായകരും നിർമാതാക്കളുമാണ് മോഹൻലാലിനും മമ്മൂട്ടിയ്ക്കും വേണ്ടി കൂടെ അഭിനയിക്കുന്നവരെ താഴ്ത്തി കെട്ടുന്നത്. അവർ ലക്ഷ്യം വയ്ക്കുന്നത് ഫാൻസിനെ മാത്രമാണ്.

മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കുന്ന നടന്മാർ അവരെക്കാൾ മികച്ചതായാൽ ഫാൻസ് അംഗീകരിയ്ക്കില്ല. ഫാൻസ് ആണ് സിനിമയുടെ വിജയം എന്ന് വിശ്വസിക്കുന്ന സംവിധായകർക്കും നിർമാതാക്കൾക്കും അത് നിലനിൽപിന്റെ പ്രശ്നമാണെന്ന് ദേവൻ പറഞ്ഞു.

അതേ സമയം ലോകത്തിലെ പത്ത് മികച്ച നടന്മാരെ തിരഞ്ഞെടുത്താൽ അതിൽ ഒരാൾ മമ്മൂട്ടിയാണെന്ന അഭിപ്രായക്കാരനാണ് താൻ എന്ന് നടൻ ദേവൻ. എന്നാൽ മോഹൻലാൽ ആ ലിസ്റ്റിൽ വരില്ലെന്നും അഭിമുഖത്തിൽ ദേവൻ വ്യക്തമാക്കി. മമ്മൂട്ടിയുടെ ലെവലിൽ മോഹൻലാലുണ്ടെന്ന അഭിപ്രായം തനിക്കില്ലെന്നും ദേവൻ പറയുന്നു.

മമ്മൂട്ടിയാണോ മോഹൻലാൽ ആണോ നല്ല നടനെന്ന് പറയുന്നതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണെന്നും ദേവൻ കൂട്ടിച്ചേർത്തു. താൻ പെർഫോം ചെയ്യുന്നത് കാണുമ്പോൾ മമ്മൂട്ടിയും മോഹൻലാലും ടെൻഷൻ ആകാറുണ്ടെന്നും, ഇക്കാര്യം മമ്മൂട്ടിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തിൽ ദേവൻ വെളിപ്പെടുത്തി.

തന്നെ എതിർക്കുന്ന ഒരു വില്ലൻ അപ്പുറത്ത് വന്നാൽ ഫാൻസിന് അത് ഇഷ്ടപ്പെടില്ല എന്ന തെറ്റിദ്ധാരണയാണ് സൂപ്പർ സ്റ്റാറുകൾക്ക്. കലാപരമായ വിജയങ്ങളല്ല താരങ്ങൾ നോക്കുന്നതെന്നും ദേവൻ കൂട്ടിച്ചേർത്തു. അതേസമയം, നവകേരള പീപ്പിൾസ് പാർട്ടി എന്ന തന്റെ രാഷ്ട്രീയ പാർട്ടിയുമായി മുന്നോട്ടുപോകുമെന്നും, വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിക്കുമെന്നും ദേവൻ വ്യക്തമാക്കി.

Advertisement