Home Entertainment

അവരുടെ ഡിവോഴ്സിന് ശേഷം പോയത് എന്റെ മനസ്സമാധാനമാണ്, താനും സാമന്തയുമായുള്ള പ്രണയത്തെ കുറിച്ച് സാമന്തയുടെ സ്‌റ്റൈലിസ്റ്റിന്റെ തുറന്നുപറച്ചിൽ

1212

തെന്നിന്ത്യൻ സിനിമ ലോകത്തും സോഷ്യൽ മീഡിയയിലും കഴിഞ്ഞ കുറച്ച് നാളുകളാളായി ചർച്ചാ വിഷയം തെന്നിന്ത്യൻ താരസുന്ദരി സാമന്തയും സൂപ്പർതാരം നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനത്തെ കുറിച്ചാണ്. താരങ്ങൾ വേർപിരിയുന്നു എന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്.

സാമന്ത സോഷ്യൽ മീഡിയിൽ നിന്ന് അക്കിനേനി എന്ന പേര് ഒഴിവാക്കിയതിന് പിന്നാലെയാണ് വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. പതിനൊന്ന് വർഷത്തെ ബന്ധമാണ് താങ്ങൾ ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്. മാത്യക ദമ്പതികൾ എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത്.

Advertisements

എന്നാൽ ഇവർക്ക് പെട്ടെന്ന് എന്ത് സംഭവിച്ചു എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേ സമയം സാമന്തയും തന്റെ സ്റ്റൈലിസ്റ്റും തമ്മിലുള്ള പ്രണയ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു.

Also Read
ടൊവിനോ തോമസ് എങ്ങനെയാണ് കുറിപ്പിലെ ചാക്കോ ആയതെന്ന് വെളിപ്പെടുത്തി ദുൽഖർ സൽമാൻ

ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സാമന്തയുടെ സ്റ്റൈലിസ്റ്റ് പ്രീതം ജുഗാൽകർ.
ഞങ്ങൾ ഇരുവരും വർഷങ്ങളായി അറിയുന്നവരാണ്. സമാന്തയെ സഹോദരിയെപ്പോലെയാണ് ഞാൻ കാണുന്നത്. ജീജീയെന്ന് തന്നെയാണ് വിളിക്കുന്നത്. ഇതേക്കുറിച്ച് നാഗചൈതന്യയ്ക്കും അറിയാം.

സോഷ്യൽ മീഡിയയിലൂടെ കുപ്രചാരണങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയിരുന്നുവെങ്കിൽ ഇത്രയും ചർച്ചയാവില്ലായിരുന്നു. ആരാധകർ എന്ന് അവകാശപ്പെട്ട് രംഗത്തെത്തുന്നവരാണ് മോശം വാക്കുകളും പറയുന്നത്. സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞതിന് ശേഷമുള്ള തന്റെ അവസ്ഥയെക്കുറിച്ചും പ്രീതം വിശദീകരിച്ചിരുന്നു.

തന്റെ മാനസികാരോഗ്യത്തെ തന്നെ തകർക്കുന്ന തരത്തിലുള്ള മെസ്സേജുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അവരുടെ ഡിവോഴ്‌സുമായി ബന്ധപ്പെട്ട് മോശം സന്ദേശങ്ങൾ ലഭിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രീതം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം വിവാഹമോചന ശേഷവും സമാന്ത സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇൻസ്റ്റഗ്രാമിലൂടെയായാണ് താരം പുതിയ വിശേഷങ്ങൾ പങ്കിടുന്നത്. വിവാഹമോചനത്തിന്റെ കാരണം തിരക്കിയവർക്ക് ശക്തമായ മറുപടിയാണ് സമാന്ത നൽകിയത്. ഇത്തരത്തിലുള്ള കുപ്രചാരണങ്ങളിലൊന്നും താൻ തളർന്ന് പോവില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

സിനിമയുടെ യാതൊരു പാരമ്പര്യവും ഇല്ലാതെ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് മുൻനിരയിലേക്ക് ഉയർന്ന് വന്ന നടിയാണ് സമാന്ത. കരിയറിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്ന് വന്നത്. സമാന്തയെ കുറിച്ച് അധികമാരും അറിയാത്ത ചില ചരിത്രങ്ങളാണത്.

1987 ഏപ്രിൽ 28 ന് ആണ് സമാന്തയുടെ ജനനം. അച്ഛൻ തെലുങ്കും അമ്മ മലയാളിയും ആണെങ്കിലും സാമന്ത വളർന്നതും പഠിച്ചതും എല്ലാം തമിഴ് നാട്ടിലാണ്. ചെന്നൈ പെൺകുട്ടി എന്ന് അറിയപ്പെടാൻ ആയിരുന്നു സമാന്തയ്ക്ക് ഏറെ ഇഷ്ടം. പഠനകാലത്ത് തന്നെ സാം നിരവധി മോഡലിങ് ഷോകളിലും പങ്കെടുത്തിരുന്നു.

Also Read
മഞ്ജു വാര്യരുടെ നൃത്തം അമ്മമ്മയുടെ കൈയ്യിലിരുന്ന് ആസ്വദിച്ച് മീനാക്ഷി, പഴയ ചിത്രം വീണ്ടും വൈറൽ, ഇത്രയും സ്‌നേഹമുള്ള അമ്മയും മകളും എന്തിനാണ് വേർപിരിഞ്ഞതെന്ന് ആരാധകർ

അങ്ങനെ ഒരു മോഡലിങ് ഷോയിൽ നിന്നാണ് സംവിധായകൻ രവി വർമൻ സമാന്തയെ കണ്ടെത്തിയത്. അങ്ങനെ 2010 ൽ റിലീസ് ചെയ്ത മോസ്‌കോവിൻ കാവേരി എന്ന ചിത്രത്തിലൂടെ സാമന്ത അഭിനയ ലോകത്തേക്ക് കടന്നു വന്നു. എന്നാൽ സമാന്ത എന്ന നടിയുടെ വരവ് അറിയിച്ചത് യേ മായ ചേസുവേ എന്ന ചിത്രമാണ്.

ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ നാഗ ചൈതന്യയാണ് നായകനായത്. 2010 ൽ റിലീസ് ചെയ്ത ആ സിനിമ പൂർത്തിയാകും മുന്നേ തന്നെ ഇരുവരും പ്രണയത്തിൽ ആവുകയും ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് സമാന്തയ്ക്ക് നന്ദി അവാർഡും കിട്ടിയിരുന്നു.

Advertisement