ലാലേട്ടന്റെ കട്ട ഫാൻ, ഷഫ്‌നയെ ആദ്യമായി കാണുന്നതും ലാലേട്ടൻ കാരണം, പ്രണയം തുടങ്ങിയത് വെളിപ്പെടുത്തി സജിൻ ടിപി

258

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലായ സാന്ത്വനം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്ബരയാണ്. സാധാരണ ഒരു കുടുംബത്തിൽ നടക്കുന്ന കഥയാണ് സാന്ത്വനത്തിലും പറയുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സാന്ത്വനം കഥ പറയുന്നത്.

തമിഴ് പരമ്പര പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിൽ കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് എല്ലാ ഭാഷകളിൽ നിന്നും ലഭിക്കുന്നത്.

Advertisements

also Read
ശ്വാസകോശവും ഹൃദയവും തകരാറിലായി, നടത്തിയത് എക്‌മോ ചികിത്സ, അബോധവസ്ഥയിലായിരുന്ന 95 ദിവസവും ഒരു കുഞ്ഞിനെപോലെ നോക്കി മീന, എന്നിട്ടും: ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ച് തകർന്ന് താരം

2020 സെപ്റ്റംബർ 21 ന് മലയാളത്തിൽ ആരംഭിച്ച സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്. വാനമ്പാടി എന്ന സൂപ്പർ സീരിയലിന്റെ സംവിധായകൻ ആദിത്യനാണ് സാന്ത്വനം സംവിധാനം ചെയ്യുന്നത്.

ചിപ്പി രഞജിത്ത്, ദിവ്യ ബനു. അപ്‌സര, രാജീവ് പരമ്വേശരൻ, ഗിരിജ പ്രേമൻ, ഗോപിക അനിൽ, രക്ഷ രാജ്, ഗിരീഷ് നമ്പ്യാർ, അച്ചു സുഗന്ധ്, സജിൻ ടിപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
സാന്ത്വനം പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ.

സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരായ ശിവൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പടുന്നത്. ഇന്ന് സജിൻ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടനാണ്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സജിന് ആരാധകരുണ്ട്. സജിന്റെ ആദ്യത്തെ സീരിയലാണ് സാന്ത്വനം.

also Read
വിഷമങ്ങൾ കേൾക്കും മനസിലാക്കും; മുഖം നോക്കാതെ എല്ലാവരേയും സഹായിക്കും; എന്നാൽ പിണങ്ങിയാൽ; സുരേഷ് ഗോപിയെ കുറിച്ച് ബിജു പപ്പൻ പറയുന്നത് കേട്ടോ

ഈ ഒരൊറ്റ പരമ്പര കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് താരം. സിനിമ സീരിയൽ താരം ഷഫ്‌നയുടെ ഭർത്താവ് ആണ് സജിൻ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സജിന്റേയും ഷഫ്‌നയുടേയും പ്രണയകഥയാണ്.

പ്രശസ്ത ഗായിക റിമി ടോമി അവതരിപ്പിച്ച ഒന്നും ഒന്നും മൂന്നും എന്ന ഷോയിൽ ഒരിക്കൽ ഷഫ്‌ന അതിഥിയായി എത്തിയിരുന്നു. അന്ന് നടിയ്ക്ക് കൂട്ടായി എത്തിയത് സജിൻ ആയിരുന്നു. സജിനെ ഷോയിലേയ്ക്ക് റിമി ടോമി വിളിക്കുകയായിരുന്നു.

തുടർന്ന് ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ചോദിച്ചിരുന്നു. ആ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സജിനാണ് പ്രണയകഥ പറയുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ കാരണമാണ് താൻ ഷഫ്‌നയെ കണ്ടെതെന്നാണ് സജിൻ പറയുന്നത്.

കട്ട മോഹൻലാൽ ഫാനാണ് സജിൻ. മോഹൻലാലൻന്റെ ഭഗവാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ഷഫ്‌നയെ ആദ്യമായി കാണുന്നത്. ഷൂട്ടിങ്ങ് കാണാൻ വേണ്ടിയായിരുന്നു അന്ന് സജിൻ ലൊക്കേഷനിൽ എത്തിയത്. പിന്നീട് ഷഫ്ന നായികയായ ചിത്രത്തിൽ സജിനും ഒരു വേഷം ചെയ്തു. 2010 ൽ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തിൽ നായകന്റെ സുഹൃത്തുക്കളിൽ ഒരാളായിട്ടാണ് സജിൻ എത്തിയത്.

പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല. നല്ല സുഹൃത്തുക്കളായിരുന്നു എന്നാണ് സജിൻ പറയുന്നത്. സിനിമയുടെ ഷൂട്ടിങ് അവസാനിക്കാറായ സമയത്തായിരുന്നു പ്രണയം തോന്നി തുടങ്ങിയത്. എന്നാൽ രണ്ട് പേരും അത്രയ്ക്ക് സീരിയസ് ഒന്നും ആയിരുന്നല്ല. പിന്നീട് രണ്ട് വർഷത്തോളം പ്രണയിച്ചു.

also Read
മഞ്ജു വാര്യരുടെ നൃത്തം അമ്മമ്മയുടെ കൈയ്യിലിരുന്ന് ആസ്വദിച്ച് മീനാക്ഷി, പഴയ ചിത്രം വീണ്ടും വൈറൽ, ഇത്രയും സ്‌നേഹമുള്ള അമ്മയും മകളും എന്തിനാണ് വേർപിരിഞ്ഞതെന്ന് ആരാധകർ

തുടക്കത്തി വിവാഹത്തിന് വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല.വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം നടന്നത്. പിന്നീട് വീട്ടുകാരുടെ പിണക്കം മാറിയെങ്കിലും, അങ്ങനെ പൂർണമായും മാറി എന്ന് പറയാൻ സാധിയ്ക്കില്ല എന്ന് ഷഫ്ന ആ വീഡിയോയിൽ പറയുന്നു.

എന്നാൽ ഇപ്പോൾ പിണക്കമെല്ലാം മാറിയിരിക്കുകയാണ്. ഷോയിലൂടെ സജിനെ കൊണ്ട് റിമിടോമി മീശ പിരിപ്പിച്ചിരുന്നു. പഴയ വീഡിയോ സജിന്റെ ഫാൻസ് ഗ്രൂപ്പുകളിൽ വൈറലായിട്ടുണ്ട്. വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

Advertisement