ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറായിരുന്നില്ല, വിജയ് ചിത്രത്തിന് ശേഷം അഭിനയം നിർത്തിയതിനെ പറ്റി മാളവിക

1278

1999 ൽ തമിഴകത്തിന്റെ തല അജിത്തിന്റെ നായികയായി ഉന്നൈ തേടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക. പിന്നീട് തമിഴിലെ തിരക്കേറിയ നടിയായി മാളവിക മാറിയിരുന്നു. എന്നാൽ ദളപതി വിജയ് ചിത്രം കുരുവിക്ക് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മാളവിക.

ഇപ്പോഴിതാ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മാളവിക തിരികെ വരികയാണ്. ജീവ നായകനായ ഗോൽമാൽ എന്ന ചിത്രത്തിലൂടെയാണ് മാളവികയുടെ തിരിച്ചുവരവ്. ഇപ്പോഴിതാ തന്റെ തിരിച്ചു വരവിനെ കറിച്ച് തുറന്നു പറയുകയാണ് മാളവിക.

Advertisements

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് മാളവികയുടെ തുറന്നു പറച്ചിൽ. എന്തു കൊണ്ടാണ് താൻ തിരികെ വരാൻ തീരുമാനിച്ചതെന്നും 12 വർഷം ഇടവേളയെടുക്കാനുള്ള കാരണം എന്താണെന്നും താരം പറയുന്നു.

മാളവികയുടെ വാക്കുകൾ ഇങ്ങനെ:

ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ഞാൻ അഭിനയം നിർത്തിയതാണ്. 2008 ൽ ആയിരുന്നു അത്. കുരുവിയിൽ വിജയ്ക്കൊപ്പമായിരുന്നു എന്റെ അവസാനത്തെ ഷോട്ട്. രണ്ട് വർഷത്തിനുള്ളിൽ രണ്ടാമത്തെ കുഞ്ഞിനുണ്ടായി. രണ്ട് കുട്ടികളെ വളർത്തുന്ന തിരക്കുകളിലേക്ക് കടന്നു. അവരുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറായിരുന്നില്ല.

പക്ഷെ ആ സമയത്തും എനിക്ക് ഓഫറുകൾ ലഭിച്ചിരുന്നു. കുറച്ച് ഓഫറുകൾ വന്നിരുന്നു. പക്ഷെ മിക്കതും സീരിയലുകളിലേക്കായിരുന്നു. സിനിമ ആയിരുന്നുവെങ്കിൽ അത് നായകന്റെ സഹോദരിയോ ഞാൻ ഓക്കെ ആകാത്തതോ ആയിരുന്നു.

Also Read
ടൊവിനോ തോമസ് എങ്ങനെയാണ് കുറിപ്പിലെ ചാക്കോ ആയതെന്ന് വെളിപ്പെടുത്തി ദുൽഖർ സൽമാൻ

ഞാൻ തിരിച്ചുവരന്നുണ്ടെങ്കിൽ എന്റെ സമയം നഷ്ടപ്പെടുത്താതോ ആരാധകരെ നിരാശപ്പെടുത്താതോ ആയ റോളായിരിക്കണം എന്നായിരുന്നു ആഗ്രഹം. അവൾ തിരിച്ചുവന്നത് എത്ര ചെറിയ റോളിലൂടെയാണെന്ന് ആരാധകർ പറയരുത്. ഈ സിനിമയെക്കുറിച്ച് ഞാൻ വളരെയധികം എക്സൈറ്റഡ് ആണ്.

12 വർഷത്തിന് ശേഷമുള്ള തിരിച്ചുവരവിന് വെറുതെയാകില്ല. ഞാൻ നായകന്റെ അമ്മയോ സഹോദരിയോ അല്ല. പ്രധാനപ്പെട്ട റോളാണ്. ശരിയായ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു. കഥാപാത്രവും നിർമ്മാണ കമ്പനിയും സംവിധായകനും കാസ്റ്റും എല്ലാം ശരിയാണ്.

ഞാൻ ജീവയുടെ ബോസിന്റെ വേഷമാണ് ചെയ്യുന്നത്. അവൾ കരുത്തയായ സ്ത്രീയാണ്. സ്വതന്ത്ര്യയാണ്. വളരെ കാർക്കശ്യക്കാരിയാണ്. പിന്നെ, സിനിമ മുഴുനീള തമാശയാണ്. നല്ല രസമായിരിക്കും.അകന്നു നിന്ന സമയം വളരെ നല്ലതായിരുന്നു. സത്യത്തിൽ എനിക്ക് കുട്ടികൾ വേണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.

അമ്മയാകുന്നതിന്റെ സന്തോഷം ഒരു അവാർഡിനും നൽകാനാകില്ല. ഈ മാസം 25 ന് എന്റെ മകന് 13 വയസാകും. ഡിസംബറിൽ മകൾക്ക് 11 വയസാകും. വളരെ നല്ലൊരു സമയമായിരുന്നു ഇത്. പക്ഷെ ചിലപ്പോഴൊക്കെ ബോറടിച്ചിരുന്നുവെന്നും സത്യമാണ്. പ്രത്യേകിച്ചും ഈയ്യടുത്തൊക്കെ. കുട്ടികൾ വലുതാവുകയാണ്.

Also Read
ലാലേട്ടന്റെ കട്ട ഫാൻ, ഷഫ്‌നയെ ആദ്യമായി കാണുന്നതും ലാലേട്ടൻ കാരണം, പ്രണയം തുടങ്ങിയത് വെളിപ്പെടുത്തി സജിൻ ടിപി

അവർക്ക് ചിലപ്പോൾ ഞാൻ കൂടെ വേണമെന്നില്ല. അതുപോലുളള സമയത്ത് എനിക്ക് തിരിച്ചുവരാൻ തോന്നിയിരുന്നു. പക്ഷെ അപ്പോഴും ഒരു വർഷത്തേക്ക് മൊത്തം കമ്മിറ്റ് ചെയ്യാൻ പറ്റില്ലായിരുന്നു. എല്ലാ മാസവും മുംബൈയിൽ നിന്നും വന്ന് ഇവിടെ 10 ദിവസം നിൽക്കേണ്ടി വരുമായിരുന്നു.

എനിക്കത് ചെയ്യാൻ പറ്റില്ലായിരുന്നു. എന്റെ മക്കളുടെ ജീവിതത്തിലെ കാര്യങ്ങൾ നഷ്ടപ്പെടുത്താൻ സാധിക്കില്ലായിരുന്നു. അതവരുടെ പിടിഎ മീറ്റിംഗ് ആയാലും ശരി. നേരത്തെ എനിക്ക് സെൽവയിൽ നിന്നും മിക്ക ചാനലുകളിൽ നിന്നും ഓഫറുകൾ വന്നിരുന്നു.

പക്ഷെ ഈ കാരണങ്ങളാൽ ഞാൻ നിരസിക്കുകയായിരുന്നു. ഞാൻ കുട്ടികളെ ഉപേക്ഷിച്ച്, കുടുംബത്തെ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വരുന്നത് എന്റെ സമയവും പണവും നഷ്ടപ്പെടുത്തുന്ന ഒരുകാര്യത്തിന് വേണ്ടിയാകരുത്. അതുകൊണ്ടാണ് ഞാൻ വളരെ സെലക്ടീവായി തീരുമാനങ്ങളെടുത്തത്.

Also Read
തന്റെ ഇഞ്ചി ഇടുപ്പഴകിന്റെയും ചർമ്മത്തിന്റെ തിളക്കത്തിന്റെയും പിന്നിലെ ഡയറ്റ് രഹസ്യങ്ങൾ പുറത്തുവിട്ട് അനുഷ്‌ക ഷെട്ടി

Advertisement