പെയിന്റിങ്ങിന് കിട്ടുന്ന കൂലി തന്നെയാണ് മിമിക്രിക്ക് സ്റ്റേജിലും കിട്ടുക, പലപ്പോഴും അതിനേക്കാളും കുറവും ആയിരിക്കും: ജീവിതം പറഞ്ഞ് ഉല്ലാസ് പന്തളം

1062

മിമിക്രിയിൽ നിന്ന് മിനിസ്‌ക്രീനിലേക്കും സിനിമയിലേക്കം എത്തയ താരമാണ് ഉല്ലാസ് പന്തളം. മിമിക്രി വേദികളിലൂടെയും മിനിസ്‌ക്രീനിലെ കോമഡി സ്‌ക്റ്റുകളിലൂടെയും ആണ് ഉല്ലാസ് മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. കോമഡി സ്റ്റാർസ് അടക്കം ടെലിവിഷൻ പരിപാടികളിലൂടെ താരം നിരവധി ആരാധകരെയും നേടിയെടുത്തു.

ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഉല്ലാസ് പന്തളം. കോമഡി സ്റ്റാർസ് അടക്കം ടെലിവിഷൻ പരിപാടികളൊക്കെ കിട്ടിയത് ജീവിതത്തിൽ വലിയൊരു അനുഗ്രഹമായിരുന്നെന്നാണ് താരം പറയുന്നത്. കലാകാരൻ ആണെന്ന് കരുതി പ്രോഗ്രാം ഇല്ലാതെ ആവുമ്പോൾ എന്ത് പണിയ്ക്കും ഇറങ്ങാറുണ്ടായിരുന്നു എന്നും ഒരു കാലത്ത് പെയിന്റ് പണി അടക്കം പലതിനും പോയതിനെ കുറിച്ചും ഉല്ലാസ് പറയുന്നു.

Advertisements

കരിയറിൽ പലപ്പോഴും അവസരങ്ങൾ ഇല്ലാതായി പോവുന്നതിന്റെ കാരണത്തെ കുറിച്ചും ഉല്ലാസ് സൂചിപ്പിച്ചിരുന്നു. ഇവനെ വേണ്ടെന്ന് തോന്നിയാൽ പിന്നെ വിളിക്കില്ല. അത്തരത്തിൽ തനിക്കുണ്ടായ ചില അനുഭവങ്ങളെ കൂടി മുൻനിർത്തിയാണ് ഉല്ലാസ് തന്റെ കലാജീവിതത്തെ കുറിച്ചിപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.

Also Read
ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറായിരുന്നില്ല, വിജയ് ചിത്രത്തിന് ശേഷം അഭിനയം നിർത്തിയതിനെ പറ്റി മാളവിക

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഉല്ലാസ് എന്നായിരുന്നില്ല ആദ്യം എനിക്ക് അച്ഛനിട്ട പേര്. നീല ലോഹിതദാസൻ എന്നായിരുന്നു. അമ്മ പറഞ്ഞ് കേട്ടിട്ടുള്ള അറിവാണിത്. പിന്നീട് അമ്മയുടെ അമ്മാവനാണ് ആ പേര് മാറ്റി തന്നത്. എന്നിട്ട് ഉല്ലാസ് എന്ന പേരിട്ടു. തന്റെ ആദ്യ പേര് മാറ്റി തന്നതിൽ അമ്മയോട് വലിയ കടപ്പാടുണ്ട്.

മോശമായത് കൊണ്ടല്ല എന്നാൽ പ്രൊഫഷണൽ സ്റ്റേജിൽ കയറുന്ന സമയം വരെയും എന്റെ പേര് ഉല്ലാസ് എന്നായിരുന്നു. സ്റ്റേജിൽ കയറി തുടങ്ങിയപ്പോഴാണ് പേരിനൊപ്പം സ്ഥലപ്പേര് കൂടി ചേർത്ത് ഉല്ലാസ് പന്തളം ആയത്. യാദൃശ്ചികമായി കലാകാരനായ വ്യക്തിയാണ് താൻ. പ്രശസ്ത ഗായകനായ പന്തളം ബാലനാണ് എന്നെ പ്രൊഫഷണൽ ട്രൂപ്പിലേക്ക് കൊണ്ട് വരുന്നത്.

അന്നൊക്കെ പന്തളം ബാലന്റെ ഗാനമേള ഒക്കെ പ്രശസ്തമായിരുന്നു. തിരുവനന്തപുരത്തെ സംഗീത കോളേജിൽ ആയിരുന്നു എന്റെ ആദ്യ വേദി. അതിന് മുൻപ് സ്റ്റേജിലൊന്നും ഞാൻ കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സഭാകമ്പം ഉണ്ടായിരുന്നു. അതിപ്പോഴും തനിക്കൊപ്പം ഉണ്ട്. പെയിന്റിന്റെ പണിയ്ക്ക് ഒക്കെ പോകുന്ന സമയത്താണ് മിമിക്രി ചെയ്ത് തുടങ്ങിയത്.

പെയിന്റിങ്ങിന് കിട്ടുന്ന കൂലി തന്നെയാണ് സ്റ്റേജിലും കിട്ടുക. പലപ്പോഴും അതിനേക്കാളും കുറവും ആയിരിക്കും. ലീഡിങ് കോമേഡിയൻ ആകണമെന്ന് ഞാനന്ന് ആഗ്രഹിച്ചു. അങ്ങനെയാണെങ്കിൽ കൂടുതൽ പ്രതിഫലം കിട്ടും. തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 20 രൂപയാണ്.

Also Read
അവരുടെ ഡിവോഴ്സിന് ശേഷം പോയത് എന്റെ മനസ്സമാധാനമാണ്, താനും സാമന്തയുമായുള്ള പ്രണയത്തെ കുറിച്ച് സാമന്തയുടെ സ്‌റ്റൈലിസ്റ്റിന്റെ തുറന്നുപറച്ചിൽ

സീസണുകളിൽ മാത്രമാണ് മിമിക്രി അവതരിപ്പിക്കാൻ അവസരം ലഭിക്കുക. ഓണം, ക്രിസ്മസ്, ഉത്സവങ്ങൾ, കൂടാതെ ഒരു 10 പരിപാടികൾ വേറെയും കിട്ടുമായിരിക്കും. ബാക്കിയുള്ള സമയം നാട്ടിൽ പണിക്ക് പോയാണ് ജീവിച്ചിരുന്നത്. പെയിന്റിങ് പണിക്ക് പോകുന്ന സമയത്താണ് കോമഡി സ്റ്റാർസിൽ അവസരം ലഭിക്കുന്നത്. അതു ജീവിതത്തിൽ വലിയൊരു അനുഗ്രഹമായി.

ഇവനെ വേണ്ട എന്ന് ചിലർക്ക് തോന്നിയാൽ പിന്നെ അവർ വിളിക്കില്ല. ചിലപ്പോഴൊക്കെ നമ്മുടെ നിലപാടുകൾ ഇഷ്ടപ്പെടാത്തത് കൊണ്ടാവും. എന്തൊക്കെ വന്നാലും എന്റെ ശരികൾ നോക്കിയാണ് ഞാൻ മുന്നോട്ട് പോവുന്നത്. കൊവിഡ് വന്നപ്പോൾ ഒരുപാട് കലാകാരന്മാർക്ക് ജോലി പോയി. അങ്ങനെ വന്ന സാഹചര്യത്തിലാണ് ഉല്ലാസ് പന്തളം എന്റർടെയിൻമെന്റ്സ് എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയതെന്ന് താരം വ്യക്തമാക്കുന്നു.

Advertisement