ശ്വാസകോശവും ഹൃദയവും തകരാറിലായി, നടത്തിയത് എക്‌മോ ചികിത്സ, അബോധവസ്ഥയിലായിരുന്ന 95 ദിവസവും ഒരു കുഞ്ഞിനെപോലെ നോക്കി മീന, എന്നിട്ടും: ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ച് തകർന്ന് താരം

1380

കഴിഞ്ഞ ദിവസമാണ് മലയാളികൾക്കും ഏറെപ്രിയപ്പെട്ട തെന്നിന്ത്യൻ സൂപ്പർ നായിക മീന സാഗറിന്റെ ഭർത്താവ് വിദ്യാ സാഗർ ഈ ലോകത്തോട് വിടപറഞ്ഞത്. അക്ഷരാർത്ഥത്തിൽ സിനമാ ലോകത്തേയും ആരാധകരേയും കണ്ണിരിലാഴ്ത്തുകയാണ് മീനയുടെ ഭർത്താവിന്റെ വിയോഗം.

കാരണം പ്രേക്ഷകർക്ക് അത്രമേൽ ഇഷ്ടമുള്ള നടിയാണ് മീന. ഒരേയൊരു മകൾ നൈനികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അതേ സമയം മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മ ര ണ ത്തെ സംബന്ധിച്ച് പല തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. കോവിഡ് ബധിച്ചതാണോ അദ്ദേഹം മ രി ക്കാ ൻ കാരണമായതെന്നാണ് എല്ലാവരും ചോദിക്കുന്നത്.

Advertisements

Also Read: എന്നാ ഒരു ചിരിയാ എന്റെ സാറെ ഇത്; ആരാധകരെ മയക്കി ചിരിച്ച് മെഗാസ്റ്റാർ, സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

ചോദ്യത്തിന് മറുപടി നൽകുവാൻ വിദ്യസാഗറിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും രംഗത്ത് എത്തിയിരുന്നു. ഇവർക്കെല്ലാം പുറമേ ഇത്തരമൊരു വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി സ്ഥലത്തെ ആരോഗ്യ മന്ത്രി ഉൾപ്പടെയുള്ളവർ നേരിട്ട് എത്തിയിരുന്നു. അദ്ദേഹത്തിന് കോവിഡ് ഉണ്ടായിരുന്നെന്നും എന്നാൽ മ രി ക്കു ന്ന സമയത്ത് കോവിഡ് ബാധിതൻ അല്ലായിരുന്നു.

കോവിഡ് വന്ന സാഹചര്യത്തിലാണ് വിദ്യസാഗറിന് അസുഖം മൂർച്ഛിക്കാൻ ഇടയായതെന്നും അതേസമയം മരണ കാരണം കോവിഡ് അല്ലെന്നുമാണ് മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവരെല്ലാം നൽകിയ വിശദീകരണം.95 ദിവസത്തിൽ ഏറേയായി അദ്ദേഹം അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നെന്നും എക്‌മോ ചികിത്സയിൽ ആയിരുന്നു.

അത്രയും ദിവസം അദ്ദേഹത്തോടൊപ്പം രാവും പകലുമില്ലാതെ ആശുപത്രിയിൽ കൂട്ടിരുന്നതും അദ്ദേഹത്തെ പരിചരിച്ചതും മീനയും മകളും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങൾ നശിച്ചതായും അവയുടെ പ്രവർത്തനങ്ങൾ നിലച്ച സാഹചര്യത്തിലാണ് അസുഖം വഷളാകുന്നതെന്നും വിദ്യാസാഗറിനെ നോക്കിയ ഡോക്ടർമാർ ഉൾപ്പടെ വ്യകതമാക്കിയിരുന്നു.

ശ്വാസകോശം തകരാറായ സാഹചര്യത്തിൽ അത് അത് മാറ്റി വെക്കുന്നതിനായി അവയവ ദാതാവിനെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാസാഗർ മ ര ണ ത്തിന് കീഴടങ്ങുന്നത്. വിദ്യാസാഗറിന്റെ അതെ ര ക്ത ഗ്രൂപ്പിൽ തന്നെയുള്ള അവയവം കിട്ടാനാണ് പ്രയാസം നേരിട്ടതെന്നും ബന്ധുക്കൾ പറയുന്നു.

കുറച്ച് നാളുകൾക്ക് മുൻപേ തന്നെ അദ്ദേഹത്തിന് ശ്വാസകോശത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായും അത് കലശലായതോടെയാണ് മരണം സംഭവിച്ചതെന്നും ആവർത്തിച്ച് ബന്ധുക്കളും ആരോഗ്യ മന്ത്രിയും ആശുപത്രി അധികൃതരും പറയുന്നു. ഈ വിഷയത്തിൽ തെറ്റായ രീതിയിലുള്ള പ്രചരണങ്ങൾ നടത്തുന്നത് ഖേദകരമാണെന്നും അവർ സൂചിപ്പിച്ചു.

Also Read: മകൾ പത്ത് ആൺമക്കൾക്ക് തുല്യം; മകളെ മോനേ എന്നും വിളിക്കാം, അതുകൊണ്ടാണ് പെൺമക്കൾ സവിശേഷമെന്ന് ഡോട്ടേഴ്സ് വീക്കിൽ നടി ഊർമിള ഉണ്ണി

വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെ നടി ഖുശ്ബുവും രംഗത്തെത്തിയിരുന്നു. കുറച്ചുകൂടെ ഉത്തരവാദിത്തത്തോട് കൂടെ മാധ്യമങ്ങൾ വാർത്ത നൽകണമെന്ന് താൻ താഴ്മയായി അഭ്യർത്ഥിക്കുന്നു എന്നായിരുന്നു ഖുശ്ബു ട്വീറ്റ് ചെയ്തത്.
മൂന്ന് മാസം മുൻപാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന് കോവിഡ് പിടിപ്പെട്ടതെന്നും മ ര ണ കാരണം കോവിഡ് അല്ല.

അദ്ദേഹത്തിന് മ രി ക്കു മ്പോൾ കോവിഡ് ഇല്ലായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ പരിഭ്രാന്തി പടർത്തരുതെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നായിരുന്നു ഖുശ്ബു കുറിച്ചത്. അതേസമയം കോവിഡ് സാഹചര്യത്തിൽ നമ്മൾ ജാഗ്രത പാലിക്കണമെന്നും, സൂക്ഷിക്കണമെന്നും അവർ തന്റെ ട്വീറ്റിൽ സൂചിപ്പിച്ചിരുന്നു.

ശ്വാസകോശത്തിൽ അണുബാധ ഉണ്ടായ സാഹചര്യത്തിലാണ് ഏതാനും ദിവസം മുൻപ് വിദ്യാസാഗറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതിനാൽ ശസ്ത്രക്രിയ നീണ്ടു പോയി.

Also Read: ഖുശ്ബുവിന്റെ അത്രയും സൗന്ദര്യം മകൾക്കില്ലല്ലോ; സ്ഥിരമായി ബോഡിഷെയിമിംഗിന് ഇരയായി; പരിഹാസം മറക്കാനാകുന്നില്ല, വേദന പങ്കുവെച്ച് മകൾ അനന്തിത

പിന്നീട് മ ര ണം സംഭവിക്കുകയായിരുന്നു. 2009 ജൂലൈ 12നായിരുന്നു മീനയുടെയും വിദ്യാസാഗറിന്റെയും വിവാഹം. 12 വർഷത്തെ കൂട്ടുകെട്ട് എന്നായിരുന്നു കഴിഞ്ഞ വിവാഹ വാർഷികത്തിൽ മീന സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. പതിമൂന്നാമത്തെ വിവാഹ വാർഷികത്തിന് ദിവസങ്ങൾ ബാക്കി നിൽക്കയെയാണ് വിദ്യസാഗർ മീനയെ തനിച്ചാക്കി മടങ്ങുന്നത് എന്നതും ഏറെ സങ്കടകരമാണ്.

Advertisement