ഇക്കണ്ട കാലമത്രയും മമ്മൂട്ടിയും മോഹൻലാലും പോലും പറയാത്തത്ര തളളാണ് പ്രിഥ്വിരാജ് സ്വയം ഇരുന്ന് തള്ളി വെറുപ്പിക്കുന്നത്, പൃഥ്വിക്ക് എതിരെ പരിഹാസവുമായി അഡ്വ. സംഗീത ലക്ഷ്മണ

2380

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകൻ ആവുന്ന ഏറ്റവും പുതിയ ചിത്രമായ കടുവ റിലീസിന് തയ്യാറെടുക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തൽ ആണ് പൃഥ്വിരാജ് നടത്തുന്നത്.

ഇപ്പോഴിതാ പൃഥ്വിരാജിന് എതിരെ സോഷ്യൽ മീഡിയയിൽ കൂറിപ്പുമായി എത്തിയിരിക്കുകയാണ് അഡ്വക്കറ്റ് സംഗീത ലക്ഷ്മണ. കടുവ സിനിമക്കുവേണ്ടി പൃഥ്വിരാജ് നടത്തിയ പ്രൊമോഷനെയാണ് സംഗീത ലക്ഷ്മണ വിമർശിച്ചിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും പോലും ഇക്കണ്ട കാലമത്രയും പറയാതിരുന്ന മാതിരിയുള്ള തളളാണ് പ്രിഥ്വിരാജ് തന്നെ ഓനെ കുറിച്ചും ഓന്റെ സിനിമകളെ കുറിച്ചും സ്വയം ഇരുന്ന് തള്ളി മറിക്കുന്നതെന്നാണ് സംഗീത ലക്ഷ്മണ പറയുന്നത്.

Advertisements

സുകുമാരൻ എന്ന നടനെ നമ്മൾ ഇപ്പോഴും ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ നടനവും സംഭാഷണ ശൈലിയും സ്വരവും സൗന്ദര്യവും നമ്മളെ ഭ്രമിപ്പിച്ചിട്ടുള്ളത് കൊണ്ടാണ്. സ്വയം ഇരുന്ന് തള്ള് തള്ളി അദ്ദേഹം നമ്മളെ വെറുപ്പിച്ചിട്ടില്ലാത്തത് കൊണ്ടാണെന്നുമ സംഗീത ലക്ഷ്മണ പറയുന്നു.

Also Read: ശ്വാസകോശവും ഹൃദയവും തകരാറിലായി, നടത്തിയത് എക്‌മോ ചികിത്സ, അബോധവസ്ഥയിലായിരുന്ന 95 ദിവസവും ഒരു കുഞ്ഞിനെപോലെ നോക്കി മീന, എന്നിട്ടും: ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ച് തകർന്ന് താരം

സിനിമാ പ്രമോഷൻ എന്ന പേരും പറഞ്ഞ് എന്തൊരു വെറുപ്പിക്കിലാണിത് ന്റ പൊന്നോ! കടുവ എന്നൊരു സിനിമ. ഹോ മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും ഓവർറേറ്റഡ് സിനിമാക്കാരനായ പ്രിഥ്വിരാജിന്റെ നേതൃത്വത്തിൽ കടുവ സിനിമയിലെ അഭിനേതാക്കൾ വന്നിരുന്ന് പരസ്പരം തള്ളാട് തള്ള്.

പ്രമോഷൻ പരിപാടി തന്നെ 5 മിനിട്ട് തികച്ച് കണ്ടിരിക്കാൻ വയ്യാത്ത വിധം അസഹനീയം എങ്കിൽ സിനിമയുടെ കാര്യം ഊഹിക്കാമല്ലോ.അല്ലെങ്കിൽ തന്നെ, മമ്മൂട്ടിയും മോഹൻലാലും പോലും ഇക്കണ്ട കാലമത്രയും പറയാതിരുന്ന മാതിരിയുള്ള തളളാണ് പ്രിത്വിരാജ് തന്നെ ഓനെ കുറിച്ചും ഓന്റെ സിനിമകളെ കുറിച്ചും സ്വയം ഇരുന്ന് തള്ളി മറിക്കുന്നത്! സുകുമാരൻ എന്ന നടനെ നമ്മൾ ഇപ്പോഴും ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ നടനവും സംഭാഷണശൈലിയും സ്വരവും സൗന്ദര്യവും നമ്മളെ ഭ്രമിപ്പിച്ചിട്ടുള്ളത് കൊണ്ടാണ്. സ്വയം ഇരുന്ന് തള്ള് തള്ളി അദ്ദേഹം നമ്മളെ വെറുപ്പിച്ചിട്ടില്ലാത്തത് കൊണ്ടാണെന്നും സംഗീത ലക്ഷ്മണ കുറിക്കുന്നു.

സംഗീത ലക്ഷ്മണയുടെ കുറിപ്പിന്റെ പൂർണരൂപം:

സിനിമാ പ്രമോഷൻ എന്ന പേരും പറഞ്ഞ് എന്തൊരു വെറുപ്പിക്കിലാണിത് ന്റ പൊന്നോ! ‘കടുവ’ എന്നൊരു സിനിമ. ഹോ!
മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും ഓവർറേറ്റഡ് സിനിമാക്കാരനായ പ്രിത്വിരാജിന്റെ നേതൃത്വത്തിൽ ‘കടുവ’ സിനിമയിലെ അഭിനേതാക്കൾ വന്നിരുന്ന് പരസ്പരം തള്ളാട് തള്ള്! പ്രമോഷൻ പരിപാടി തന്നെ 5 മിനിട്ട് തികച്ച് കണ്ടിരിക്കാൻ വയ്യാത്ത വിധം അസഹനീയം എങ്കിൽ സിനിമയുടെ കാര്യം ഊഹിക്കാമല്ലോ!

അല്ലെങ്കിൽ തന്നെ, മമ്മൂട്ടിയും മോഹൻലാലും പോലും ഇക്കണ്ട കാലമത്രയും പറയാതിരുന്ന മാതിരിയുള്ള തളളാണ് പ്രിത്വിരാജ് തന്നെ ഓനെ കുറിച്ചും ഓന്റെ സിനിമകളെ കുറിച്ചും സ്വയം ഇരുന്ന് തള്ളി മറിക്കുന്നത്! സുകുമാരൻ എന്ന നടനെ നമ്മൾ ഇപ്പോഴും ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ നടനവും സംഭാഷണശൈലിയും സ്വരവും സൗന്ദര്യവും നമ്മളെ ഭ്രമിപ്പിച്ചിട്ടുള്ളത് കൊണ്ടാണ്. സ്വയം ഇരുന്ന് തള്ള് തള്ളി അദ്ദേഹം നമ്മളെ വെറുപ്പിച്ചിട്ടില്ലാത്തത് കൊണ്ടാണ്. പതിറ്റാണ്ടുകൾക്കിപ്പുറം ഇപ്പോഴും സുകുമാരനെ TV സ്ക്രീനിൽ നമ്മുടെ കണ്ണിൽ പെട്ടാൽ അദ്ദേഹം സക്രീനിൽ നിന്ന് മറയുന്നത് വരെ കണ്ടിരുന്നു പോകുന്നത്, കേട്ടിരുന്ന് പോകുന്നത് അത് കൊണ്ടാണ്.

Also Read: എന്നാ ഒരു ചിരിയാ എന്റെ സാറെ ഇത്; ആരാധകരെ മയക്കി ചിരിച്ച് മെഗാസ്റ്റാർ, സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

വീട്ടിൽ തന്നെ ലഭ്യമായിരുന്ന ഈ ഗുണപാഠം എന്തേ സുകുമാരന്റെ മകൻ പഠിക്കാതെ പോയി? മാത്രമല്ല, ഈ വിവേക് ഒബറോയ് എന്ന ബിലോ ആവറേജ് ബോളിവുഡ് നടൻ മലയാള സിനിമകളിൽ ഇങ്ങനെ ചുറ്റി തിരിഞ്ഞ് കളിക്കുന്നത് ബോളിവുഡിന് ഓനൊരു വേസ്റ്റ് ആയതോണ്ടാണോ അതോ ഇവിടുള്ള ഉണ്ണിമുകുന്ദൻ, ഇന്ദ്രജിത്ത്, ടോവിനോ, ജയസൂര്യ പോലുള്ളവര് ഓബറോയിയേക്കാൾ ബിലോ ആവറേജ് അഭിനേതാക്കളായത് കൊണ്ടാണോ? All in all, accurately; the promotional programs doing rounds now for ‘കടുവ’ gets . Does not excite me any bit to reach the theatres or even to wait for it’s OTT release. Not a bit alluring, in fact…it sucks!! YouTube ൽ പ്രിത്വിരാജ്/Actor Prithvi Raj, കടുവ /kaduva എന്നീ വാക്കുകൾ തൽക്കാലം ബ്ലോക്ക് ചെയ്തു. എന്റെ പരിഹാരം അങ്ങനെയാണ്.

‘കടുവ’ സിനിമ കാണാനുള്ളവര് പോയി കാണുക. ഒരു പരീക്ഷണത്തിന് ഞാനില്ല എന്ന് മാത്രമാണ് ഞാനിവിടെ പറഞ്ഞ് വെച്ചത്. ഇത്രയും പറഞ്ഞതിന്, സുകുമാരന്റെ ആരാധികയായ എന്നെ അവഹേളിക്കാൻ പ്രിത്വിരാജിന്റെ ഫാൻസ് പോയി എന്റെ അച്ഛനെയും എന്റെ മുൻഭർത്താവിനെയും എന്റെ മക്കളെയും വിളിച്ചോണ്ട് വന്ന് കൂട്ട് നിർത്തണ്ട. സുകുമാരൻ എന്ന അതുല്യനടനോട് എനിക്ക് ഇപ്പോഴും തോന്നുന്ന ഇഷ്ടത്തിനും മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും ഓവർറേറ്റഡ് സിനിമാക്കാരനായ പ്രിത്വിരാജിനോട് എനിക്ക് തോന്നുന്ന വെറുപ്പിനും അറപ്പിനും അവർക്കൊന്നും ഒരു പങ്കുമില്ല. സത്യം.

Advertisement