എന്നാ ഒരു ചിരിയാ എന്റെ സാറെ ഇത്; ആരാധകരെ മയക്കി ചിരിച്ച് മെഗാസ്റ്റാർ, സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

930

ഇന്ത്യ മുഴുവൻ ആരാധകരുള്ള മലയാള താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. 50 വർഷമായി മലയാള സിനിമയിലെ പകരം വെക്കാനിലാത്ത താരമായി തിളങ്ങി നിൽക്കുന്ന മമ്മൂട്ടി മലയാളം കൂടാതെ തമിഴ്, തെലങ്ക്, ഹിന്ദി , കന്നഡ, മറാത്തി ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.

അഭിനയം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന താരം തന്റെ ലൂക്ക് കൊണ്ടും ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റാറുണ്ട്.
പ്രായത്തെ തോൽപ്പിക്കുന്ന ലുക്ക് ആണ് മമ്മൂട്ടിക്ക്. മമ്മൂട്ടിക്ക് ഏജ് ഇൻ റിവേഴ്സ് ഗിയർ എന്നാണ് ആരാധകർ പറയാറുള്ളത്. മമ്മൂട്ടിയുടെ ചിത്രങ്ങൾ വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

Advertisements

മമ്മൂട്ടി ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കഴിഞ്ഞാൽ അടുത്ത ഒരാഴ്ച ആ ചിത്രം ആയിരിക്കും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് മമ്മൂട്ടിയുടെ പുതിയ ഫോട്ടോ.

Also Read: മകൾ പത്ത് ആൺമക്കൾക്ക് തുല്യം; മകളെ മോനേ എന്നും വിളിക്കാം, അതുകൊണ്ടാണ് പെൺമക്കൾ സവിശേഷമെന്ന് ഡോട്ടേഴ്സ് വീക്കിൽ നടി ഊർമിള ഉണ്ണി

ആരെയും മയക്കുന്ന ചിരിയുമായുള്ള ഈ ചിത്രംമമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രങ്ങൾ. എന്റെ സാറേ ആ ചിരി എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു ആരാധകർ കുറിക്കു ന്നത്. അതേ സമയം ലിജോ ജോസ് പല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി പ്രദർശനത്തിന് തയ്യാറായ സിനിമ.

റോഷാക്ക് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പ്രഖ്യാപനം മുതൽ സിനിമ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ റോഷാക്ക് നിസാം ബഷീർ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തിയതോടെ ചിത്രത്തിൻ മേലുള്ള സിനിമ പ്രേമികളുടെ പ്രതീക്ഷ ഇരട്ടി ആയിരിക്കുകയാണ്.

ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ അവസാന ഘട്ട ഷൂട്ടിംഗ് ആണ് ഇപ്പോൾ നടക്കുന്നത്. ദുബായിൽ ആണ് ചിത്രത്തിന്റെ പ്രധാന ഭാഗം ഷൂട്ടിംഗ് നടക്കുക.മമ്മൂട്ടി ഉൾപ്പെടെ ഉള്ള പ്രധാന കഥാപാത്രങ്ങൾ ഇതിനായി ദുബായ് എത്തി കഴിഞ്ഞു. നടൻ ആസിഫ് അലിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

റോഷാക്ക് നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ നിർമാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ്. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണിത്. ലിജോ ജോസ് സംവിധാനം ചെയ്യുന്ന നൽപകൽ നേരത്ത് എന്ന സിനിമയാണ് ആദ്യം നിർമ്മിച്ചത്.

Also Read: ഖുശ്ബുവിന്റെ അത്രയും സൗന്ദര്യം മകൾക്കില്ലല്ലോ; സ്ഥിരമായി ബോഡിഷെയിമിംഗിന് ഇരയായി; പരിഹാസം മറക്കാനാകുന്നില്ല, വേദന പങ്കുവെച്ച് മകൾ അനന്തിത

Advertisement