Home Entertainment Celebrities

എനിക്ക് പതിനെട്ട് വയസ്സായപ്പോൾ അമ്മ വീണ്ടും ഗർഭിണി, പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി നടി മഡോണ സെബാസ്റ്റ്യൻ

2583

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം പ്രേമം സിനിമ പെട്ടന്ന് ആരും മറക്കില്ല. അതിലെ സെലിനെയും ആരു മറക്കാനിടയില്ല. ഈ സിനിമയലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് നടി മഡോണ സെബാസ്റ്റ്യൻ. മലയാളത്തിൽ നിന്നും മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് ചേക്കേറിയ മഡോണ അവിടെയും സൂപ്പർ നിടിയായി വിലസുകയാണ്.

അതേ സമയം തെന്നിന്ത്യയിൽ വളരെയധികം ആരാധകർ ഉള്ള ഈ താരം മുമ്പ് ഒരിക്കൽ കുട്ടികാലത്തെ പറ്റി പറഞ്ഞ ഒരു അഭിമുഖം ആണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്. ഇപ്പോൾ അധികം അങ്ങനെ ആർക്കും ലഭിക്കാത്ത തന്റെ ഭാഗ്യത്തെ പറ്റിയാണ് താരം പറയുന്നത്. തനിക്കു 18 വയസ്സ് ഉള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായെന്നും അത് അച്ഛൻ തന്നോട് ആദ്യമായി പറഞ്ഞപ്പോൾ എന്ത് തിരിച്ചു പറയണമെന്നോ അതോ ചിരിക്കണമെന്നോ തനിക്ക് അറിയില്ലായിരുന്നു.

Advertisements

ഒറ്റമോളായി വളർന്ന തനിക്ക് കിട്ടിയ ഭാഗ്യത്തെ പറ്റി സന്തോഷിക്കേണ്ടതിന് പകരം കുറച്ച് നേരം താൻ ആകെ നിരാശയായി എന്നും മഡോണ പറഞ്ഞു നിർത്തി. എന്റെ അമ്മക്ക് കിട്ടിയ പോലെ ഭാഗ്യം അധികം ആർക്കും ലഭിച്ചിട്ടില്ല എന്നുമാണ് താരത്തിന്റെ പ്രതികരണം.

Also Read
ദിലീപ് മീനാക്ഷിക്ക് സമ്മാനിച്ചത് അമ്പത് ലക്ഷത്തിന്റെ വാഹനം; ഡ്രൈവിങ്ങില്‍ മീനാക്ഷി നല്ല സ്പീഡാണെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ്

അമ്മ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. പതിനെട്ട് വർഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛൻ പറയുകയാണ് ‘ഡോണ ഒരു വാർത്തയുണ്ട്, അമ്മ ഗർഭിണി ആണെന്ന്’. അച്ഛന്റെ കൈയ്യിൽ റിപ്പോർട്ടും ഉണ്ടായിരുന്നു.

ഞാൻ ആലോചിക്കുന്നുണ്ട്, ശരിക്കും ഞാൻ സന്തോഷിക്കുകയാണ് വേണ്ടത്. പിന്നെന്താണ് ഇങ്ങനെ എന്ന്. എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല, അതായിരുന്നു എന്റെ പ്രതികരണം. ഞാൻ എന്നോട് തന്നെ പറയുന്നുണ്ട്. കൺഫ്യൂഷൻ അടിച്ചിരിക്കുന്നതിന് പകരം നീയെന്താ സന്താഷിക്കാത്തതെന്ന്. പക്ഷേ ഒരു കുട്ടി കൺഫ്യൂസ്ഡ് ആകില്ലേ പെട്ടെന്ന്.

Also Read
ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ച്ചത് ​ആ ​യി​രു​ന്നു അ​ത്, ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ആ​ളും അതിനോട് താ​ല്പ​ര്യം ഉ​ള്ള ആ​ളാ​ണ്, തു​റ​ന്നു പ​റ​ഞ്ഞു ന​ടി ജ്യോ​തി കൃ​ഷ്ണ

പക്ഷേ എത്ര പേർക്കുണ്ട് ഈ ഭാഗ്യം. അമ്മ ഗർഭിണി ആകുന്നത് ഞാൻ കണ്ടു. ഒരു രാജ്ഞിയെപ്പോലെ ആയിരുന്നു. ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നിൽക്കുന്ന ഒരു ചിത്രമുണ്ട്. അതെനിക്കേറെ ഇഷ്ടമാണെന്ന് ആയിരുന്നു നടി പറഞ്ഞത്.

അതേ സമയം നേരത്തെ മഡോണ നടത്തിയ ഒരു അഭമുഖത്തിലെ വെളിപ്പെടുത്തലുകൾ ട്രോളർമാർ ആഘോഷം ആക്കിയിരുന്നു. തനിക്ക് ഒന്നര വയസ്സുള്ളപ്പോൾ അച്ഛന്റെ ഒപ്പം രാവിലെ എഴുന്നേറ്റ് കിലോമീറ്ററോളം ഓടുമായിരുന്നു എന്നും, നീന്തനായി വെള്ളത്തിൽ എടുത്ത് ഇടും തുടങ്ങിയതായിരുന്നു ട്രോളർമാർ ഏറ്റെടുത്തത്.

Advertisement