എന്തിനാണ് ഭാര്യയെ ഇത്രയ്ക്ക് അങ്ങ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് പലരും ചോദിച്ചു: സിത്താരയുടെ ഭർത്താവ് ഡോ. സജീഷ് കൊടുത്ത കിടിലൻ മറുപടി കേട്ടോ

306

കലോൽസവ വേദിയിൽ നിന്നും എത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് സിത്താര കൃഷ്ണകുമാർ. ഇതിനോടകം നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള സിത്താരയ്ക്ക് ആരാധകരും ഏറെയാണ്.

സുഹൃത്തുക്കളും ആരാധകരും സിത്തു എന്ന് വിളിക്കുന്ന ഈ പ്രിയ ഗായിക മിനിസ്‌ക്രീനിലും റിയാലിറ്റി ഷോ ജഡ്ജായും മറ്റും സജീവമാണ്. മികച്ച ഗായിക എന്നതിന് ഒപ്പം തന്ന ഒരു നല്ല നർത്തകി കൂടിയാണ് സിത്താര. ഡോക്ടർ സജീഷിനെയാണ് സിത്താര വിവാഹം കഴിച്ചിരിക്കുന്നത്. സാവൻ ഋതു എന്ന ഒരു മകളും ഈ ദമ്പതികൾക്ക് ഉണ്ട്.

Advertisements

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സിത്താര പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോൾ വിവാഹത്തെ കുറിച്ചും ഭർത്താവിന്റെ പിന്തുണയെ കുറിച്ചും സിത്താര തുറന്ന് പറയുകയാണ്. ഭാഗ്യലക്ഷ്മി അവതരിപ്പിക്കുന്ന പരിപാടിയിൽ സിത്താരയ്ക്ക് ഒപ്പം ഭർത്താവ് ഡോക്ടർ സജീഷും പങ്കെടുത്തിരുന്നു.

ഇരുവരും വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒക്കെ മനസ് തുറന്നിരുന്നു. വിവാഹത്തിന് മുൻപ് സിത്താരയെ പരിചയമുണ്ടായിരുന്നു. കലോത്സവ വേദികളിലൂടെയായി സിത്താരയെ അറിയാമായിരുന്നു. വേദികളിലെല്ലാം സിത്താര സജീവമായിരുന്നു.

Also Read
സിനിമയേക്കാൾ പ്രാധാന്യം അന്ന് ഞാൻ കുടുംബത്തിന് കൊടുത്തു, പക്ഷേ ഇനി അത്തരം വേഷം കിട്ടിയാലും ഞാൻ ചെയ്യും: ഇന്ദ്രജ

നേരത്തെ അറിയാവുന്നൊരാളെ വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു. മാതാപിതാക്കളായിട്ട് പോയി കണ്ടുപിടിക്കുന്നതിന് പകരം ഞാൻ തന്നെ കണ്ടെത്തണം എന്നുണ്ടായിരുന്നു എന്നുമാണ് സജീഷ് പറയുന്നത്.

ലവ് മാര്യേജ് എന്ന് പറയാനാവില്ല എല്ലാ മാര്യേജും ലവ് മാര്യേജാണ്. ഞങ്ങൾ തമ്മിൽ പരിചയപ്പെട്ട് വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ വീട്ടുകാർക്കൊന്നും എതിർപ്പുണ്ടായിരുന്നില്ല. എൻഗേജ്‌മെന്റ് കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷമായിരുന്നു വിവാഹം. വീട്ടിൽ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു.

അച്ഛനും അമ്മയ്ക്കുമൊക്കെ എന്റെ സങ്കൽപ്പം അറിയാമായിരുന്നു. കോഴ്‌സൊക്കെ കഴിഞ്ഞ് ഞാൻ തന്നെ നോക്കിക്കോളാമെന്ന് പറഞ്ഞിരുന്നു. കോഴ്‌സ് കഴിഞ്ഞതിന് ശേഷമാണ് എനിക്ക് അറിയാവുന്ന പെൺ സുഹൃത്തുക്കളിൽ കല്യാണം കഴിഞ്ഞ് ഒന്നിച്ച് ജീവിക്കാൻ പറ്റിയ ആൾ ആരൊക്കെയാണെന്ന് നോക്കിയത്.

അതിൽ ആദ്യം വന്ന പേരാണ് സിത്താര. സിത്താരയുടെ വീട്ടുകാരേയും എനിക്ക് നന്നായി അറിയാം. യൂണിവേഴ്‌സിറ്റി കലോത്സവമൊക്കെ വരുന്ന സമയത്ത് സംസാരിക്കാറുണ്ട്. എന്റെ വീട്ടിൽ പറഞ്ഞ് നിന്റെ വീട്ടിൽ വന്ന് വിവാഹത്തെക്കുറിച്ച് സംസാരിക്കട്ടെ എന്ന് ചോദിച്ചപ്പോൾ സിത്താര ഓക്കെ പറഞ്ഞിരുന്നു.

Also Read
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ അതും സംഭവിച്ചു, സന്തോഷ വാർത്ത പങ്കുവെച്ച് സംയുക്ത വർമ്മ, ആഹ്ലാദത്തിൽ ആരാധകർ

ഞാൻ തന്നെ നേരിൽ പോയി വിവാഹത്തെക്കുറിച്ച് സംസാരിക്കണമെന്നൊക്കെ കരുതിയിരുന്നു. എന്തോ ഭാഗ്യത്തിന് എല്ലാം ആഗ്രഹിച്ചത് പോലെ തന്നെ സംഭവിച്ചു എന്നും സജീഷ് പറയുന്നു. സിനിമകളിൽ കൂടുതലായി പാടിത്തുടങ്ങിയത് വിവാഹ ശേഷമായിരുന്നു. ഞാൻ സിനിമയിൽ പാടിക്കേൾക്കണമെന്ന് എന്നേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് സജീഷാണെന്ന് സിത്താര പറയുന്നു.

ഭാര്യയെ എന്തിനാണ് ഇത്രയും സപ്പോർട്ട് ചെയ്യുന്നതെന്ന് പലരും ചോദിച്ചിരുന്നു. അതിനുള്ള മറുപടിയും സജീഷ് നൽകുന്നുണ്ട്. കലാകാരനാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഡോക്ടറാവാനും ആഗ്രഹിച്ചു. കലാജീവിതത്തിൽ എനിക്ക് കിട്ടാതെ പോവുന്ന അംഗീകാരവും അവസരവും സിത്താരയ്ക്ക് ലഭിക്കുന്നതിൽ സന്തോഷമേയുള്ളൂ. സിതാരയെ പോലെയുള്ളൊരാളാണ് ഭാര്യയെങ്കിൽ അറിയാതെ സപ്പോർട്ട് ചെയ്ത് പോവും. കാരണം അവൾ എടുക്കുന്ന എഫേർട്ട് ഞാൻ കാണുന്നുണ്ടെന്നും സജീഷ് പറയുന്നു.

Advertisement