ആദ്യരാത്രി കല്യാണത്തിനു മുമ്പ് കഴിഞ്ഞു, അഹങ്കാരി പെണ്ണാണ്, ചിലർ അമ്മായിയമ്മയെ വിളിച്ച് മോശം പറഞ്ഞു, അനുഭവം വെളിപ്പെടുത്തി നടി ആതിര മാധവ്

2455

ടെലിവിഷൻ സീരിയൽ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിയൽ. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ നാടകീയമായി പറയുന്ന പരമ്പര കൂടിയാണ് കുടുംബവിളക്ക്. പ്രശസ്ത ചലച്ചിത്ര നടി മീരാവാസുദേവ് അടക്കം നിരവധി താരങ്ങൾ അണിനിരക്കുന്ന പരമ്പര റേറ്റിങിലും മുന്നിൽ ആണ്.

സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്യുന്ന താരങ്ങൾക്ക് എല്ലാം തന്നെ നിരവധി ആരാധകരുമുണ്ട്. കുടുംബവിളക്ക് എന്ന ഒറ്റ സീരിയലിലൂടെ തലവര മാറിയ താരമാണ് നടി ആതിര മാധവ്. അവതാരകയിൽ നിന്നുമാണ് ആതിര സീരിയൽ അഭിനയത്തിലേക്ക് എത്തിയത്. എഞ്ചിനീയറിങ് മേഖലയിലെ ഉയർന്ന ഉദ്യോഗം രാജി വെച്ചിട്ടാണ് അഭിനയം ആണ് തന്റെ പ്രവർത്തന മേഖലയെന്ന തീരുമാനത്തിലേക്ക് ആതിര എത്തിയത്.

Advertisements

ജോസ് പേരൂർക്കട വഴിയാണ് കുടുംബവിളക്കിലേക്ക് താരം എത്തുന്നത്. കുറച്ച് മാസം മുമ്പാണ് താരം കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയത്. ഗർഭിണി ആയതോടെ താരം സീരിയലിൽ നിന്നും പിന്മാറുക ആയിരുന്നു. ഡോ.അനന്യ എന്ന സുമിത്രയുടെ മരുമകൾ ആയിട്ടാണ് ആതിര സീരിയലിൽ അഭിനയിച്ചിരുന്നത്. ഗർഭത്തിന്റെ അഞ്ചാം മാസം വരെ സീരിയലിന്റെ ഭാഗമായിരുന്നു ആതിര. ഗർഭകാലം അഞ്ച് മാസം പിന്നിട്ടപ്പോൾ യാത്ര ബുദ്ധിമുട്ടായി തുടങ്ങിയതോടെ ആണ് ആതിര പിന്മാറാൻ തീരുമാനിച്ചത്.

Also Read
ഞാൻ പോലും അറിയാതെയാണ് എന്നെ ഒഴിവാക്കിയത്, അതൊക്കെ ലൈഫിന്റെ ഭാഗമാണ്, അതീവ സങ്കടത്തോടെ നടി അനന്യ

ഇപ്പോൾ ആതിരയുടെ ഏറ്റവും വലിയ വിനോദം യുട്യൂബ് ചാനലാണ്. സീരിയലിൽ സജീവമായപ്പോൾ മുതലാണ് ആതിര മാധവ് യുട്യൂബ് ചാനലും ആരംഭിച്ചത്. ഗർഭിണി ആയപ്പോൾ മുതലുള്ള എല്ലാ വിശേഷങ്ങളും ആതിര യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ടായിരുന്നു. 2020ൽ ആയിരുന്നു ആതിരയുടെ വിവാഹം. കൊവിഡ് കാലം ആയിരുന്നതിനാൽ വലിയ ആളും ബഹളവും ഇല്ലാതെയായിരുന്നു ചടങ്ങ് നടന്നത്.

അഞ്ച് വർഷത്തിലധികം നീണ്ട പ്രണയത്തിന് ശേഷമാണ് ആതിര വിവാഹിതയായത്. രാജീവ് മേനോനാണ് ആതിരയുടെ ജീവിത പങ്കാളി. ആതിരയുടെ വീഡിയോകളിൽ ഇടയ്ക്കിടെ രാജീവും പ്രത്യക്ഷപ്പെടാറുണ്ട്.
അതേ സമയം കല്യാണത്തിന് മുൻപ് ആദ്യരാത്രി സീൻ ചെയ്യേണ്ടി വന്നതിന് ശേഷം അമ്മായിയമ്മയെ വിളിച്ച് മോശം പറഞ്ഞവർ ഉണ്ടെന്ന് ആതിര തുറന്നു പറഞ്ഞിരുന്നു. കുടുംബവിളക്ക് സീരിയലിലേക്ക് ഒരു പരിചയവും ഇല്ലാതെയാണ് അഭിനയിക്കാൻ പോയത്.

വലിയ ടെൻഷൻ തോന്നിയിരുന്നു, ആദ്യം എടുത്ത സീൻ ആദ്യ രാത്രിയുടേതാണ്. സത്യത്തിൽ എന്റെ ജീവിതത്തിലെ കല്യാണം അതിന് ശേഷമാണ് നടന്നത്. സീരിയലിൽ കൂടെ അഭിനയിച്ചത് ശ്രീജിത്ത് വിജയ് ആണ്. ഇപ്പോൾ ആ കഥാപാത്രം ആനന്ദ് ചെയ്യുന്നു. ശ്രീജിത്ത് കൂടെ അഭിനയിച്ചപ്പോഴും ടെൻഷൻ ഉണ്ടായിരുന്നു. അദ്ദേഹം സിനിമയിൽ നിന്നും വന്നയാളാണ്.

പക്ഷേ എന്നോട് കൂളാകാനാണ് സംവിധായകൻ പറഞ്ഞത്. ആരെ കുറിച്ചും ആലോചിക്കേണ്ടെന്ന് കൂടി പറഞ്ഞെന്നെ ബൂസ്റ്റ് ചെയ്തത് സംവിധായകൻ ആണ്. അനന്യ എന്ന കഥാപാത്രം ചെയ്യണമെങ്കിൽ നല്ല എനർജി വേണം. ബോൾഡ് ആയിരിക്കണമെന്നുമൊക്കെയാണ് നിർദ്ദേശങ്ങൾ ലഭിച്ചത്. അങ്ങനെയാണ് താൻ അനന്യയെ ഭംഗിയാക്കിയത്. കുടുംബവിളക്കിലേക്ക് അവസരം കിട്ടിയപ്പോൾ ആദ്യം നോ ആണ് പറഞ്ഞത്.

Also Read
നാലുവർഷം കൊണ്ട് ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു, പിന്നെ അഭിനയവും വേണ്ടെന്ന് വച്ചു, പൃഥ്വിരാജിന്റെ ആ നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

തുടക്കത്തിലെ നെഗറ്റീവ് വേഷം ചെയ്യുമ്പോൾ ആൾക്കാരിൽ നിന്നും തെറിവിൽകേൾക്കേണ്ടി വരുമോ എന്ന് ഭയന്നിരുന്നു. സീരിയലിന്റെ പ്രൊമോ വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ കണ്ടാൽ അതിന്റെ ഭീകരത മനസിലാവും. നാല് വർഷം അവതാരകയായി ജോലി ചെയ്തെങ്കിലും തന്നെ എല്ലാവരും തിരിച്ചറിഞ്ഞത് കുടുംബവിളക്കിൽ എത്തിയതിന് ശേഷമാണ്. നെഗറ്റീവ് കമന്റുകൾ മുൻപ് എനിക്ക് കിട്ടിയിട്ടില്ല. പക്ഷേ സീരിയൽ ചെയ്തപ്പോൾ അതൊക്കെ കേൾക്കേണ്ടി വന്നു.

ചിലർക്ക് എന്റെ ലുക്കായിരുന്നു പ്രശ്നം, ഒരാളെ ഇഷ്ടമില്ലെങ്കിൽ പിന്നെ മോശമായി പറയുന്നതാണ് സോഷ്യൽ മീഡിയയുടെ രീതി. ഇതേത് തള്ള, ഇതേത് പെണ്ണ്, എന്നൊക്കെ ചിലർ ചോദിക്കുമായിരുന്നു. ഇത്തരം കമന്റുകൾ കണ്ടതോടെ ഞാനാകെ വിഷമിച്ച് പോയി. പിന്നെ ആളുകളുടെ സംസാരമൊക്കെ മാറി തുടങ്ങി. ആദ്യം നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിൽ പിന്നീട് പോസിറ്റീവായി.

അതിന് ശേഷം പുറത്തിറങ്ങുമ്പോൾ ഒക്കെ ആളുകൾ ആദ്യം ഭയങ്കര സാധനമായിരുന്നു, ഇപ്പോൾ പാവമാണുട്ടോ എന്നൊക്കെ പറയാൻ തുടങ്ങി. സീരിയലിൽ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് വരുന്ന അഹങ്കാരി പെണ്ണാണ്, ഭാവി മരുമകൾ എങ്ങനെയാണെന്ന് കണ്ടല്ലോ, ഈ സ്വഭാവം ആയിരിക്കും എന്നാണ് എന്റെ അഭിനയം കണ്ട് ആളുകൾ അമ്മായിഅമ്മയെ വിളിച്ച് പറഞ്ഞത്.

ഇതോടെ അങ്ങനെയൊന്നും അഭിനയിക്കേണ്ടെന്നായി അമ്മ. പക്ഷേ അമ്മയ്ക്ക് എന്നെ വർഷങ്ങളായി അറിയാം എന്നും ആതിര വ്യക്തമാക്കുന്നു.

Also Read
ജയിലിൽ അതൊന്നും ഉപയോഗിക്കാൻ കഴിയില്ല, അമ്മ കാണാൻ വരുമ്പോൾ എന്റെ മുഖമൊക്കെ മനസിലാക്കാൻ പറ്റാത്ത വിധം ആയിരുന്നു: ശാലു മേനോൻ തുറന്നു പറയുന്നു

Advertisement