ഒരടി കൊടുത്താൽ വേഗം ആ വേദന പോകും, എന്നാൽ മാനസികമായി ഏൽപ്പിക്കുന്ന പ്രഹരം അങ്ങനെയല്ല: ദിലീപ് വിഷയത്തിൽ നടി ഉമാ നായർ

1231

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഉമാ നായർ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര ആയിരുന്ന വാനമ്പാടി എന്ന സീരിയലിലൂടെയാണ് താരം ആരാധകർക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. വാനമ്പാടി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് ആരധകരുടെ മനം കവർന്ന കഥാപത്രമാണ് നിർമ്മല. ഈ കഥാപാത്രത്തെ ആയിരുന്നു ഉമാ നായർ അവതരിപ്പിച്ചത്.

അതേ സമയം മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിൽ കൂടിയായിരുന്നു ഉമാ നായർ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ദൂരദർശനിലെ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അതിന് ശേഷം മെഗാ സീരിയലുകളിലുടെ സജീവം വുകയായിരുന്നു.

Advertisements

പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമാ നായർ ചെയ്തിരുന്നത്. ഇവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവ ആയിരുന്നു. ഇതിനോടകം ഏകദേശം അമ്പതിലധികം സീരിയലുകളിൽ ആണ് ഉമാ നായർ അഭിനയിച്ചിരിക്കുന്നത്. നിലവിൽ സൂര്യ ടിവിയിലെ കളിവീട് എന്ന പാരമ്പരയിലാണ് ഉമ അഭിനയിക്കുന്നത്.

Also Read
യാതൊരു ഫീലും തോന്നാതെയാണ് അന്ന് മോഹൻലാലിന് ഒപ്പമുള്ള റൊമാൻസും ഇന്റിമേറ്റ് സീനുകളും ഒക്കെ ചെയ്തത്: തുറന്നു പറഞ്ഞ് ശാരി

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഉമാനായർ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. അതേ സമയം സീരിയലുകൾക്ക് ഒപ്പം തന്നെ നിരവധി സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീലിൽ മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന് ഒപ്പമാണ് ഉമാ നായർ അഭിനയിച്ചത്.

ഇപ്പോഴിതാ ദിലീപിനെ കുറിച്ച് ഉമാ നായർ പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. സീ മലയാളം ന്യൂസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ആണ് നടിയുടെ തുറന്നു പറച്ചിൽ. ഒരു അടി കൊടുത്താൽ ആ വേദന വേഗം പോകും, എന്നാൽ ഊഹാപോഹങ്ങൾ വച്ച് മാനസികമായി ഏൽപ്പിക്കുന്ന പ്രഹരം അങ്ങനെ പോകില്ല എന്നാണ് ഉമ നായർ പറയുന്നത്.

അതിനാൽ തന്നെ ദിലീപ് വിഷയത്തിൽ രണ്ടു പക്ഷത്തും ചേരാൻ ഞാനില്ല. ഒരു വ്യക്തിയെന്ന നിലയിൽ കോടതിയിൽ നടക്കുന്ന ഒരു കാര്യത്തിൽ എനിക്ക് ഒരു അഭിപ്രായം പറയാൻ കഴിയില്ല. അദ്ദേഹം പൂർണ്ണമായും ഒരു തെറ്റുകാരനാണ് എന്നൊന്നും എനിക്ക് പറയാനും കഴിയില്ല. എന്ന് കരുതി അദ്ദേഹത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നു എന്നല്ല അതിന്റെ അർത്ഥം.

ഒരാൾ ഒരു തെറ്റ് ചെയ്‌തെങ്കിൽ തെളിവ് സഹിതം തെളിയിക്കാം. അതിന് ഇവിടുത്തെ പോലീസുകാർ മിടുക്കരാണ്. കോടതി സസൂഷ്മം നിരീക്ഷിച്ചു കാര്യങ്ങൾ തെളിയിച്ചു കൊണ്ട് വരുന്നവരാണ്. അങ്ങനെ തെളിയിച്ചു കൊണ്ടുവരുമ്പോൾ നമുക്ക് ആരെ വേണമെങ്കിലും ചീത്ത വിളിക്കാം കല്ലെറിയാം. നമുക്ക് നമ്മുടെ സോഷ്യൽ മീഡിയയിൽ എഴുതി തകർക്കാം. നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്നും ഉമാ നായർ പറയുന്നു.

Also Read
ആദ്യരാത്രി കല്യാണത്തിനു മുമ്പ് കഴിഞ്ഞു, അഹങ്കാരി പെണ്ണാണ്, ചിലർ അമ്മായിയമ്മയെ വിളിച്ച് മോശം പറഞ്ഞു, അനുഭവം വെളിപ്പെടുത്തി നടി ആതിര മാധവ്

Advertisement