ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കിയെന്ന് ആരാധകകർ, സാന്ത്വനത്തിൽ കിടിലൻ ട്വിസ്റ്റ്

605

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ മലയാളം ടെലിവിഷൻ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ്. അപ്രതീക്ഷിത സംഭവ വികാസങ്ങളുമായി മുന്നേറുകയാണ് പരമ്പര ഇപ്പോൾ.

തമിഴ് സൂപ്പർഹിറ്റ് സീരിയൽ പാണ്ഡ്യൻ സ്റ്റോർസിന്റെ മലയാള പതിപ്പായാണ് സാന്ത്വനമെത്തുന്നത്. അതേ സമയം ഞായറാഴ്ചയും പരമ്പര സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. താരങ്ങളുടെ പേരുകളിലും കഥാപാത്രങ്ങളുടെ പേരിലുമെല്ലാം ഫാൻസ് ഗ്രൂപ്പുകൾ സജീവമാണ്.

Advertisements

സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങൾ ആരാധകർ ഹൃദയത്തിലേറ്റുകയായിരുന്നു. സാഹചര്യ സമ്മർദ്ദം കാരണമായാണ് അഞ്ജലിയെ ശിവൻ വിവാഹം ചെയ്തത്. വിവാഹ ശേഷവും ഇരുവരും വഴക്ക് തുടരുന്ന കാഴ്ചയായിരുന്നു അടുത്തിടെ വരെ പ്രേക്ഷകർ കണ്ടത്. കഴിഞ്ഞ ദിവസമായിരുന്നു അഞ്ജലിയുടെ മനസ്സ് മാറുന്നതിന്റെ സൂചനകൾ വന്നുതുടങ്ങിയത്.

ശിവനെ അമ്മയും അപ്പച്ചിയും കളിയാക്കിയപ്പോൾ അഞ്ജലി തിരിച്ചടിച്ചിരുന്നു. വീട്ടുകാരുടെ നിർബന്ധ പ്രകാരമായി ശിവനേയും വിളിച്ച് വീട്ടിലേക്ക് വിരുന്നിന് പോയിരിക്കുകയായിരുന്നു അഞ്ജലി. അതിനിടയിലെ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ പ്രമോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

എപ്പോഴും ശിവന്റെ വസ്ത്രധാരണത്തെക്കുറിച്ച് പരാതി പറയുന്നയാളാണ് അഞ്ജലി. ദേവിയേട്ടത്തി വളർത്തിയവരിൽ എല്ലാവരും നല്ലതാണല്ലോ, ശിവൻ മാത്രമെന്താണ് ഇങ്ങനെയെന്നായിരുന്നു അഞ്ജലി ചോദിച്ചത്. ശിവൻ പാവമാണെന്നും നല്ല മനസ്സാണ് അവന്റേതെന്നുമായിരുന്നു എല്ലാവരും അഞ്ജലിയോട് പറഞ്ഞത്.

വീട്ടിലേക്ക് വരുമ്പോൾ ഏത് കോലത്തിലായിരിക്കും ശിവൻ വരുന്നതെന്നായിരുന്നു അഞ്ജലി ചിന്തിച്ചത്. എല്ലാവരേയും അമ്പരപ്പിച്ചായിരുന്നു ശിവന്റെ വരവ്. പാന്റും ഷർട്ടുമണിഞ്ഞുള്ള രൂപത്തിന് എല്ലാവരും നല്ല കമന്റായിരുന്നു പറഞ്ഞത്. ശിവനെ പുതിയ രൂപഭാവത്തിൽ കണ്ടപ്പോൾ അഞ്ജലിയും സന്തോഷത്തിൽ ആയിരുന്നു. അഞ്ജലിയുടെ വീട്ടിലേക്ക് എത്തിയപ്പോഴും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

അമ്മാവൻ മരുമകനെ നല്ല രീതിയിലായിരുന്നു സത്ക്കരിച്ചത്. ജയന്തിയും അഞ്ജലിയുടെ അമ്മയും ശിവനെ നന്നായി സ്വീകരിച്ചതിൽ എല്ലാരും സന്തോഷത്തിലായിരുന്നു. അഞ്ജലിയുടെ വീട്ടിലെത്തിയതോടെ നിശബ്ദനാവുകയായിരുന്നു ശിവൻ. ഇത്രയും നല്ല സൗകര്യമുള്ള വീട്ടിൽ നിന്നാണല്ലോ അഞ്ജലി സാന്ത്വനം വീട്ടിലേക്ക് എത്തിയതെന്നായിരുന്നു ശിവൻ മനസ്സിൽ കരുതിയത്.

സേതുവും ജയന്തിയും ശിവനും അഞ്ജലിയും വീട്ടിലേക്ക് സത്ക്കാരത്തിനായി വരുന്നുണ്ടെന്നറിഞ്ഞതോടെ അപ്പച്ചിയായ ജയന്തിയും എത്തിയിരുന്നു. അഞ്ജുവിന് സുഖമാണോയെന്നായിരുന്നു അപ്പച്ചി ചോദിച്ചത്. ശിവൻ ആളാകെ മാറിയെന്നും ജയന്തി പറഞ്ഞിരുന്നു. മുൻപുള്ള അനിഷ്ടമൊന്നും പ്രകടിപ്പിക്കാതെ ആയിരുന്നു എല്ലാവരും പെരുമാറിയത്.

ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു ജയന്തി ശിവനിട്ട് പണി കൊടുത്തത്. തിളച്ച കറി കൈയ്യിൽ വീണതോടെ നീറ്റലോടെ പുളയുകയായിരുന്നു ശിവൻ. അഞ്ജലിയുടെ വെല്ലുവിളി ശിവനോട് ജയന്തി ചെയ്ത പ്രവർത്തിയിൽ അഞ്ജലി അസ്വസ്ഥയായിരുന്നു. പാന്റിടുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അത് വാങ്ങി വെക്കുമായിരുന്നുവെന്നായിരുന്നു ജയന്തി പറഞ്ഞത്.

ഇനി ഈ വീട്ടിലേക്ക് താൻ വരില്ലെന്നായിരുന്നു അഞ്ജലി ശപഥം ചെയ്തത്. ജയന്തിയുടെ ചെയ്തിയെ കുറിച്ച് അറിഞ്ഞതോടെയായിരുന്നു സേതുവും പ്രതികരിച്ചത്. ജെയന്തിയുടെ മുഖത്ത് അടിക്കുകയായിരുന്നു സേതു. പുതിയ പ്രമോയിലെ സംഭവവികാസങ്ങൾ കണ്ടതോടെ ആരാധകരും ആശങ്കയിലാണ്.

Advertisement