മതം പ്രശ്‌നമല്ല, പയ്യന് നല്ല വിദ്യാഭ്യാസം വേണം, കാണാനും കൊള്ളാവുന്ന ആളായിരിക്കണം എന്നേയുള്ളു: എലീന പടിക്കലിന്റെ പ്രണയത്തെ കുറിച്ച് മാതാപിതാക്കൾ

96

ബിഗ് ബോസ് മത്സരാർത്ഥിയും മലയാളികളുടെ പ്രിയ അഭിനേത്രിയുമായ അവതാകയുമായ എലീന പടിക്കൽ അടുത്ത ആഴ്ചയോടെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായം കുറിക്കുകയാണ്. വർഷങ്ങൾ ആയുള്ള പ്രണയം ജീവിതത്തിൽ പൂവണിയുമ്പോൾ അതിന്റെ കംപ്ലീറ്റ് എക്‌സൈറ്റ്‌മെന്റിൽ ആണ് എലീന.

രോഹിത്തുമായി വർഷങ്ങളായി പ്രണയത്തിലാണ് താന്നെ്ന് താരം പറഞ്ഞിരുന്നു. ബിഗ് ബോസിൽ വെച്ചുള്ള തുറന്നുപറച്ചിലുകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. 6 വർഷത്തിന് ശേഷം എലീനയും രോഹിത്തും ഒരുമിക്കുകയാണ്. ജനുവരി 20നാണ് ഇവരുടെ വിവാഹനിശ്ചയം. വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചതിനെക്കുറിച്ചും എൻഗേജ്മെന്റ് ഒരുക്കങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് താരമെത്തിയിരുന്നു.

Advertisements

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് നടത്തുന്നത്. രോഹിത്തിന്റേയും എലീനയുടേയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. അന്ന് ധരിക്കാനുള്ള വസ്ത്രം കൈയ്യിൽ കിട്ടിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം താരമെത്തിയിരുന്നു. എലീനയെക്കുറിച്ചും രോഹിത്തിനെക്കുറിച്ചും വാചാലരായെത്തിയിരിക്കുകയാണ് എലീനയുടെ മാതാപിതാക്കൾ. മകളുടെ പ്രണയത്തിൽ പുതിയൊരു വെളിപ്പെടുത്തൽ നൽകിയിരിക്കുകയാണ് എലീനയുടെ പപ്പയും മമ്മയും.

സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചത്.
രോഹിത്തിനെ ഞങ്ങൾ നേരത്തെ കണ്ടിട്ടുണ്ട്. നേരത്തെ അറിയാവുന്ന പയ്യനാണ്. അവർ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ബിഗ് ബോസിൽ വെച്ച് എലീന ഇത് പറഞ്ഞപ്പോഴാണ് ആ ബന്ധം സീരിയസ് ആണെന്ന് മനസ്സിലാക്കിയത്.

വേറെ മതത്തിലുള്ളയാളായതിനാൽ സമ്മതിച്ചില്ലെന്നൊക്കെ വെറുതെ പറയുന്നതാണ്. നല്ലൊരാളായിരിക്കണം മരുമകൻ എന്നുണ്ടായിരുന്നു. നല്ല വിദ്യാഭ്യാസം വേണം. അതുപോലെ തന്നെ കാണാനും കൊള്ളാവുന്ന യാളായിരിക്കണം. എലീനയെന്ന മകളെക്കുറിച്ചും മാതാപിതാക്കൾ വാചാലരായിരുന്നു. ഞങ്ങളുടെ ഭാഗ്യമാണ് അവൾ.

ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ട് പോവുന്നയാളാണ് അവൾ. അച്ഛൻ കുട്ടിയാണ് പൊതുവെ, ചെറുപ്പത്തിൽ എനിക്കും കൂടുതലിഷ്ടം അപ്പനോടായിരുന്നുവെന്നായിരുന്നു അമ്മിയുടെ കമൻറ്. മമ്മിയെ ഞാൻ അമ്മിയെന്നാണ് വിളിക്കുന്നതെന്നും എലീന പറഞ്ഞിരുന്നു. ഷൂട്ടിനൊക്കെ കൂടെ വരുന്നത് അമ്മിയാണ്. വിവാഹത്തെ കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞപ്പോൾ പഠിക്ക് നിനക്ക് ആ പ്രായമല്ല എന്നാണ് അമ്മയും അപ്പനും പറഞ്ഞത്.

ഞങ്ങൾ ബൈക്കിൽ കറക്കം, പാർക്കിൽ പോകൽ അങ്ങനെയൊന്നുമില്ലാത്ത പ്രണയമാണ്. ഒരു ഹെൽത്തി റിലേഷൻഷിപ്പ്. അങ്ങനെ പഠനം തുടർന്നു. കോളേജ് അവസാന വർഷം ഒന്നുകൂടി വീട്ടിൽ സൂചിപ്പിച്ചു, രക്ഷയില്ല. അങ്ങനെ ബിഗ് ബോസിന് പോകും മുമ്പ് 2019ൽ ഒരു സർപ്രൈസ് ഞാൻ വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പോയതെന്നും നേരത്തെ എലീന പറഞ്ഞിരുന്നു.

ബിഗ് ബോസിൽ വച്ചാണ് തന്റെ പ്രണയത്തെക്കുറിച്ച് എലീന തുറന്നുപറഞ്ഞത്. 6 വർഷത്തെ പ്രണയം. ഇപ്പോഴും തനിക്ക് പുതുമയാണ്. അതിനിടയിൽ സംഭവങ്ങൾ ചിലതൊക്കെ ഉണ്ടായിട്ടുണ്ട്. വിവാഹത്തെ കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞപ്പോൾ പഠിക്ക് നിനക്ക് ആ പ്രായമല്ല എന്നാണ് അമ്മയും അപ്പനും പറഞ്ഞത്.

കോളേജ് അവസാന വർഷം ഒന്നുകൂടി വീട്ടിൽ സൂചിപ്പിച്ചു, രക്ഷയില്ല. അങ്ങനെ ബിഗ് ബോസിന് പോകും മുമ്പ് 2019ൽ ഒരു സർപ്രൈസ് ഞാൻ വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പോയത്. അങ്ങനെ അവിടെ എല്ലാം പരസ്യമാക്കി തിരിച്ചെത്തിയപ്പോൾ വീട്ടിൽ വഴക്ക് ആയെന്നും എലീന ഞങ്ങളോട് പറഞ്ഞിരുന്നു.

അതേ സമയം വിവാഹ ശേഷവും താൻ ഈ രംഗത്ത് സജീവമായിരിക്കുമെന്ന് എലീന പറഞ്ഞിരുന്നു. വർഷങ്ങളായി മീഡിയ മേഖലയിൽ സജീവമാണ്, അത് തുടരും. അഭിനയിക്കുന്നതിനെക്കുറിച്ച് വലിയ പ്ലാനുകളൊന്നുമില്ല. മികച്ച അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്നും എലീന പറയുന്നു.

Advertisement