വഴിയരികിൽ നിന്ന് കിട്ടിയ ബാഗ് നിറയെ പണവും സ്വർണവും, ഉടമയെ തിരഞ്ഞു കണ്ടുപിടിച്ച് തിരികെ നൽകി യുവതി, കൈയ്യടിച്ച് നാട്ടുകാർ

209

ആറ്റിങ്ങൽ: പണമോ സ്വർണമോ അടക്കംഎന്തെങ്കിലും ഉപകാരമുള്ളത് വഴിയിൽ കിടന്ന് കിട്ടിയാൽ കൈക്കലാക്കാൻ നോക്കുന്നവരുടെ എണ്ണം ഇപ്പോൾ പഴേതിനേക്കാൾ കൂടുതലാണ്. ഇങ്ങനെ ലഭിക്കുന്നത് പണമോ സ്വർണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.

എന്നാൽ ഇത്തരത്തിലുള്ളവർ മാത്രമല്ല ഇതിൽ നിന്നും വ്യത്യ്‌സ്തമായി മനസിൽ നന്മയുള്ളവരും ഒരുപാട് നമ്മുടെ നാട്ടിലുണ്ട്. ഇപ്പോഴിതാ വഴിയിൽ കിടന്നു ലഭിച്ച സ്വർണവും പണവും രേഖകളും അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് ഒരു യുവതി.

Advertisements

തിരുവനന്തപും ആറ്റിങ്ങൽ പോത്തൻകോട് ആനയ്ക്കോട് ലക്ഷംവീട്ടിൽ സുകന്യ എന്ന 22കാരിയാണ് നേരിന്റെ വഴിയെ സഞ്ചരിച്ച് കൈയ്യടി നേടുന്നത്. കാരയ്ക്കാമണ്ഡപം സ്വദേശി എൻ. രാജശേഖരൻ നായരുടേത് ആയിരുന്നു ബാഗ്.

ഉടമയെ കണ്ടെത്തി ബാഗ് തിരികെ ഏൽപ്പിച്ചപ്പോൾ സുകന്യയ്ക്ക് മനസ് നിറയെ സന്തോഷം. നഷ്ടപ്പെട്ടു എന്ന് കരുതിയ ബാഗ് മടക്കി കിട്ടിയപ്പോൾ രാജശേഖരൻ നായർക്കും ഏറെ സന്തോഷവും ആഹ്ലാദവും. ഐസിഐസിഐ പ്രുഡൻഷ്യൽ കിഴക്കേകോട്ട ശാഖയിലെ ജീവനക്കാരിയാണ് സുകന്യ.

ഉച്ചക്ക് പുറത്ത് പോയി ഊണ് കഴിച്ച് മടങ്ങി വരുന്ന വഴിയാണ് റോഡരികിൽ കിടന്ന് ബാഗ് ലഭിക്കുന്നത്.
തുടർന്ന് തുറന്ന് നോക്കിയപ്പോഴാണ് ബാഗിലുണ്ടായിരുന്ന സ്വർണവും പണവും രേഖകളും കണ്ടത്. ഈ സമയം അതുവഴി എത്തിയ പോലീസ് ഉദ്യോഗസ്ഥനോട് വിവരം അറിയിച്ചു.

എന്നാൽ ഉടമയെ തിരികെ ഏൽപ്പിക്കാൻ ശ്രമിക്കാനും അതിന് സാധിച്ചില്ലെങ്കിൽ തന്നെ വിളിക്കാനും പറഞ്ഞ് നമ്പർ നൽകിയ ശേഷം ഉദ്യോഗസ്ഥൻ മടങ്ങി. ഈ സമയം ബാഗ് നഷ്ടപ്പെട്ട രാജശേഖരൻ താൻ യാത്ര ചെയ്ത സ്ഥലങ്ങളിൽ വീണ്ടും ബാഗ് അന്വേഷിച്ച് നടക്കുകയായിരുന്നു.

ബാങ്കിൽ പണയം വച്ചിരുന്ന മൂന്നു പവനോളം വരുന്ന സ്വർണവും 40,000 രൂപയും ബാങ്ക് പാസ്ബുക്കും അടക്കം രേഖകളുമായിരുന്നു ബാഗിൽ. ബൈക്കിൽ വച്ചിരുന്ന ബാഗ് താഴെ വീണത് അറിയാതെ രാജശേഖരൻ നായർ യാത്ര തുടരുകയായിരുന്നു.

അന്വേഷണത്തിനിടയിലാണ് വീണ്ടും ഐസിഐസിഐ ശാഖയിലെത്തിയത്. ഈസമയത്ത് സുകന്യയും അസി. മാനേജരും ബാഗിലെ രേഖകളിൽ നിന്നു ഫോൺനമ്പർ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ബാഗ് സുരക്ഷിതമായി കൈമാറിയ സുകന്യയ്ക്ക് നന്ദിപറഞ്ഞ്, പാരിതോഷികവും നൽകിയാണ് രാജശേഖരൻ നായർ മടങ്ങിയത്. സുകന്യയുടെ സത്യസന്ധതതെ അഭിനന്ദിക്കുകുയാണ് ഇപ്പോൾ സഹപ്രവർത്തകരും നാട്ടുകാരും.

Advertisement