വിവാഹ വേഷത്തിൽ സ്വാതി നിത്യാനന്ദും കാർത്തിക് സൂര്യയും: ചേച്ചി ഡിവോഴ്‌സ് ആയോ, വീണ്ടും വിവാഹമോ തുടങ്ങിയ സംശയങ്ങളുമായി ചിത്രങ്ങൾ കണ്ട് അന്തംവിട്ട ആരാധകർ

397

മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരകളിൾ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ നടിയായി മാറിയ താരമാണ്ണ് സ്വാതി നിത്യാനന്ദ്. ഭ്രമണം എന്ന സീരിയലിലൂടെ ആയിരുന്നു സ്വാതി ആരാധകരുടെ മനം കവർന്നത്.

പ്രേക്ഷക പ്രീതിയിലും റേറ്റിങ്ങിലും ഒന്നാമത് നിന്ന ഭ്രമണം സീരിയലിലെ ഹരിതയായി സീനിയർ താരങ്ങൾക്ക് ഒപ്പമാണ് സ്വാതി തന്റെ ഗംഭീര അഭിനയം കാഴ്ച വച്ചത്. മുകുന്ദൻ, ലാവണ്യ, ശരത് തുടങ്ങി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിന്ന മുൻ നിര താരങ്ങൾക്ക് ഒപ്പമാണ് സ്വാതി തന്റെ പ്രകടനം ഗംഭീരമാക്കി മാറ്റിയത്.

Advertisements

മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടും ആണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുത്തതിലൂടെയാണ് താരത്തിന് അഭിനയ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്.

ആ പരിപാടിയിൽ ഒന്നാം സ്ഥാനത്ത് എത്തിയില്ലെങ്കിലും സീരിയലിലേക്ക് കടക്കാനുള്ള ആദ്യ പടി ആയിരുന്നു ആ ഷോ. അതിലെ പ്രകടനം കണ്ട് ഇഷ്ടപെട്ടിട്ടാണ് ആദ്യ സീരിയലിലേക്കുള്ള ക്ഷണം കിട്ടുന്നത്. ഭ്രമണം സീരയലിന് ഉൾപ്പെടെ ക്യമറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറായുമായുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്.

ആ പ്രണയം കഴിഞ്ഞ വർഷമാണ് വിവാഹത്തിലേക്ക് കടന്നത്. ലോക് ഡൌൺ നിയമങ്ങൾ പാലിച്ചു നടന്ന വിവാഹചിത്രങ്ങൾ വൈറൽ ആയിരുന്നു. വിവാഹശേഷവും അഭിനയരംഗത്ത് സജീവം ആണ് സ്വാതി. ലോക് ഡൗൺ സമയത്ത് ഷൂട്ടിങ് തിരക്കുകൾ അധികം ഇല്ലാതിരുന്ന നേരത്ത് ആണ് സ്വാതിയുടെ ഫോട്ടോഷൂട്ടുകൾ കൂടുതൽ എത്തിയത്.

സോഷ്യൽ മീഡിയയിൽ സജീവയായ സ്വാതിയുടെ വിവിധ വെറൈറ്റികളിൽ ഉള്ള ചിത്രങ്ങൾ അതിവേഗം വൈറൽ ആവുകയും ചെയ്യാറായുണ്ട്. ഇപ്പോഴിതാ ക്രേസി വീഡിയോസിലൂടെ പ്രശസ്തൻ ആയ വ്ളോഗർ കാർത്തിക് സൂര്യയുടെയും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

എൻഗേജ്മെന്റ് ചിത്രങ്ങൾ മുതൽ, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് വരെയുള്ള രംഗങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. വെറൈറ്റി വീഡിയോകളിലൂടെയാണ് കാർത്തിക് പ്രേക്ഷകരിലേക്ക് എത്തിയത്. ക്രേസി വീഡിയോകൾ ആണ് കാർത്തിക് അധികവും ചാനലുകളിൽ ഇടാറുള്ളത്.

ഒരു ലൈഫ് സ്‌റ്റൈൽ എന്റർടെയ്ൻമെന്റ് വ്‌ളോഗർ കൂടിയായ കാർത്തിക്കിന്റെ പേരും ഇത്തവണത്തെ ബിഗ് ബോസിൽ ഉയർന്നുകേൾക്കുന്നുണ്ട്. ഇതിനിടയിൽ ആണ് കാർത്തിക്കിന്റെ പുതിയ വീഡിയോ പ്രേക്ഷകരെ ആകർഷിച്ചത്. സ്വാതി നിത്യാനന്ദിന് ഒപ്പമുള്ള ഒരു വീഡിയോ ആണ് ഏറെ വൈറൽ ആയി മാറിയത്. ഒരു സുഹൃത്തിന്റെ എൻഗേജ്മെന്റിനു പങ്കെടുക്കാൻ എത്തിയതാണ് സ്വാതിയും, കാർത്തിക്കും.

ശേഷം ഇരുവരും നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ. പുല്ല് ഡ്യൂപ്ലിക്കേറ്റ് നിശ്ചയം ആണേലും എനിക്ക് ഫോട്ടോ എടുത്തപ്പം മൊത്തം നാണം വന്നു’ എന്ന ക്യാപ്ഷനിലൂടെയാണ് കാർത്തിക് ചിത്രങ്ങൾ പങ്ക് വച്ചത്.

കാർത്തിക്കിന് ഒപ്പം തന്നെ സ്വാതിയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് നിരവധി സംശയങ്ങളുമായി ആരാധകർ എത്തിയത്. ചേച്ചി ഡിവോഴ്‌സ് ആയോ, പുതിയ വിവാഹം ആണോ എന്ന് തുടങ്ങിയ സംശയങ്ങൾ ആണ് ആരാധകർ പങ്ക് വയ്ക്കുന്നത്.

വെറും ഫോട്ടോഷൂട്ട് ആണ് എന്ന കാര്യം താരങ്ങൾ ഇരുവരും പറയുന്നുണ്ട് എങ്കിലും ഇരുവരും വിവാഹം ചെയ്തു എന്ന തരത്തിൽ ആണ് ഗോസിപ്പിപ്പുകൾ പ്രചരിക്കുന്നത്. അതേസമയം തനി മലയാളി തന്നെയാണ് ഇത്തരം സദാചാരം കലർന്ന സംശയങ്ങൾ ചോദിക്കുന്നത് എന്നും കമന്റുകകളും പോസ്റ്റിന് കിട്ടുന്നുണ്ട്.

Advertisement