അവളെ കാണാൻ കഴിഞ്ഞാൽ ആദ്യം നെറുകയിൽ ചുംബിക്കും ശേഷം കുറച്ചധികനേരം അവളെ കെട്ടിപിടിച്ച് ഇരിക്കും: മഞ്ജു വാര്യർ പറഞ്ഞത് കേട്ടോ

1057

നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഞ്ജു വാര്യർ. മലയാളത്തിലെ സൂപ്പർ തരങ്ങളുടേയും യുവ താരങ്ങളുടേയും നായികയായി തിളങ്ങുന്ന മഞ്ജു ലേഡി സൂപ്പർതാരം എന്നാണ് അറിയപ്പെടുന്നത്.

വിവാഹത്തിന് മുമ്പും വിവാഹ മോചനത്തിന് ശേഷവുമായുള്ള രണ്ടു വരവുകളിലുമായി നിരവധി ശക്തമായ കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. മലയാള ത്തിന് പുറമേ തമിഴകത്തും തൻ ശക്തമായ സാന്നിധ്യം അറിയിച്ച മഞ്ജുവിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം തുനിവ് ആണ്. തല അജിത് ആണ് ആണ് തുനിവിൽ നായകനായി എത്തിയിരിക്കുന്നത്.

Advertisements

ആയിഷയാണ് താരത്തിന്റെ റിലീസ് കാത്തിരിക്കുന്ന പുതിയ മലയാള സിനിമ. തന്റെ പുതിയ സിനിമകളായ തുനിവിന്റേയും ആയിഷയുടേയും പ്രമോഷന്റെ ഭാഗമായി അവതാരകയും ബിഗ്‌ബോസ് മുൻ താരവും നടിയുമായ പേർളി മാണിയുടെ വീട് മഞ്ജു വാര്യർ സന്ദർശിച്ചിരുന്നു.

ആ സന്ദർശനത്തിനിടെ വിശേഷങ്ങൾ പങ്കുവെക്കവെ പേർളിയുടെ ഒരു ചോദ്യത്തിന് മഞ്ജു വാര്യർ നൽകിയ ഒരു മറുപടിയാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.ഒരു 13,14 വയസ് പ്രായമുള്ള മഞ്ജു വാര്യരെ ഇപ്പോൾ കാണാൻ കഴിഞ്ഞാൽ എന്തായിരിക്കും ചെയ്യുക എന്നാണ് പേളി മാണി മഞ്ജുവിനോട് ചോദിച്ചത്.

Also Read
സിനിമ ഉപേക്ഷിച്ചത് അമ്മ കാരണം, അച്ഛനുമായി സ്വത്തുതര്‍ക്കം, 15 ദിവസം മാത്രം നീണ്ടുനിന്ന വിവാഹജീവിതം, നടി കനകയുടെ ദുരിത ജീവിതം

ഞാനൊന്ന് നന്നായി കെട്ടിപ്പിടിക്കും എന്നായിരുന്നു മഞ്ജു വരായർ പറഞ്ഞത്. അവളെ കാണാൻ കഴിഞ്ഞാൽ ആദ്യം നെറുകയിലൊന്ന് ചുംബിക്കും. ശേഷം കുറച്ച് അധികനേരം അവളെ കെട്ടിപിടിച്ച് ഇരിക്കും. മുന്നോട്ട് പോയല്ലേ പറ്റൂ എന്തായാലും അതേക്കുറിച്ച് പറയുമെന്നുമാണ് മഞ്ജു വാര്യർ പറഞ്ഞത്.

മഞ്ജുവിന്റെ മറുപടി കേട്ടപ്പോൾ മഞ്ജുവിനെ വന്നൊന്ന് കെട്ടിപിടിച്ച് ചുംബിക്കാൻ തോന്നിയെന്നാണ് ഒരു പ്രേക്ഷകൻ കമന്റ് ചെയ്തത്. മഞ്ജുവിന്റെ ജീവിതം അത്രത്തോളം മറ്റുള്ളവർക്ക് പ്രചോദനമാണെന്നും ആരാധകർ കമന്റ് ചെയ്തു. അതേസമയം താരം പ്രണയത്തിൽ ആണെന്ന തരത്തിലുള്ള ഗോസിപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

പതിവ് പോലെ തന്നെ ഗോസിപ്പുകളിൽ മൗനം പാലിച്ചിരിക്കുകയാണ് മഞ്ജു. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലെ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രണയ വാർത്ത പുറത്തുവന്നത്. ആരെയാണ് പ്രൊപ്പോസ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ അതേക്കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്ന് താരം മറുപടി പറഞ്ഞിരുന്നു.

ഇതോടെയാണ് താരം പ്രണയത്തിൽ ആണെന്ന് റിപ്പോർട്ടുകൾ വന്നത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ ചർച്ചയാക്കാൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് മഞ്ജു വാര്യർ. അങ്ങനെയുള്ള ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാറുമില്ല. ചെന്നൈയിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ മീനാക്ഷിയുടെ കോളേജിലേക്ക് മഞ്ജു വാര്യർ അതിഥിയായെത്തി എന്ന തരത്തിലുള്ള ഗോസിപ്പുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു.

ഇതേക്കുറിച്ച് മഞ്ജുവോ മീനാക്ഷിയോ ഇവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിരുന്നില്ല. നേരത്തെ ദിലീപും ആയുള്ള വിവാഹബന്ധം വേർപെടുത്തുന്ന സമയത്ത് അച്ഛനൊപ്പം പോവാനാണ് ഇഷ്ടമെന്ന് മകൾ പറഞ്ഞപ്പോൾ ആ തീരുമാനത്തെ പിന്തുണയ്ക്കുക ആയിരുന്നു മഞ്ജു വാര്യർ.

Also Read
ഭർത്താവ് അരുണിന് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം ഡീലീറ്റ് ചെയ്ത് ഭാമ, നടി വിവാഹ ബന്ധം വേർപെടുത്തിയെന്ന് വാർത്തകൾ പ്രചരിക്കുന്നു

Advertisement