ഭർത്താവ് അരുണിന് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം ഡീലീറ്റ് ചെയ്ത് ഭാമ, നടി വിവാഹ ബന്ധം വേർപെടുത്തിയെന്ന് വാർത്തകൾ പ്രചരിക്കുന്നു

843

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിൽ നിഷ്‌കളങ്കയായി കയറി കൂടുയ താരമാണ് ഭാമ. നിവേദ്യത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ഒട്ടേറെ നാടൻ കഥാപാത്രങ്ങളിലൂടെ ഭാമ തിളങ്ങിയിരുന്നു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങിയ ഭാമ കുറച്ചു നാളുകളായി സിനിമാ തിരക്കുകളിൽ നിന്നും വിട്ടു നിൽക്കുകയാണ്. വിവാഹ ശേഷമാണ് നടി അഭിനയത്തിൽ നിന്നും പൂർണ ഇടവേള എടുത്തത്. ഇപ്പോഴിതാ ഭാമ വിവാഹ ബന്ധം വേർപെടുത്തി എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്.

Advertisements

2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ദുബായിലെ ബിസിനസ്സ് മാൻ ആയിരുന്നു അരുൺ ആണ് ഭാമയുടെ ഭർത്താവ്. എന്നാൽ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും ഭാമ ഭർത്താവും ഒത്തുള്ള ചിത്രങ്ങൾ എല്ലാം നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ മോചന വാർത്തകൾ പ്രചരിക്കുന്നത്.

Also Read
സുചിത്രയോട് തോന്നിയ ആ പ്രത്യേക ഇഷ്ടത്തിന് കാരണം ഇതായിരുന്നു, ആദ്യമായി മനസ്സുതുറന്ന് സിദ്ധിഖ്

2021 മാർച്ച് 12നാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് ജനിക്കുന്നത്. എന്നാൽ കുഞ്ഞ് ജനിച്ച് കുറച്ച് നാൾ കഴിഞ്ഞിട്ടാണ് മകൾ ജീവിതത്തി ലേയ്ക്ക് കടന്നു വന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ‘മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതു പോലെയാണ് അനുഭവപ്പെട്ടത്.

വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച് കൊണ്ടാണ് പുതിയ അതിഥി ജനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്. അതേ സമയം കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ ഭർത്താവ് അരുൺ ഇല്ലാത്തുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു.

ഭാമ അരുണുമായി വേർപിരിഞ്ഞ് ആണോ താമസം ചിത്രങ്ങളിൽ എന്തുകൊണ്ട് അരുൺ എത്തുന്നില്ല എന്നും ആരാധകർ കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ഇതേകുറിച്ച് നടി പ്രതികരിച്ചതുമില്ല.
കഴിഞ്ഞ ദിവസം നടിയുടെ പ്രൊഫൈലിൽ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ചെയ്തിരുന്നു.

ഇതിനെ തുടർന്നാണ് നടി വിവാഹ മോചിതയായി എന്ന ചർച്ചകൾ പുരോഗമിക്കുന്നത്. ഡിവോഴ്‌സ് അത്ര ഈസിയല്ല, ചെറിയ പിണക്കങ്ങൾ ആണ് എങ്കിൽ പറഞ്ഞു പരിഹരിക്കാം എന്നൊക്കെ ആരാധകർ താരത്തിന് ഉപദേശങ്ങൾ നൽന്നുണ്ട്.എന്നാൽ ഇവർ വേർപിരിഞ്ഞോ എന്ന് ഇവർ തന്നെ അറിഞ്ഞിട്ടുണ്ടാകില്ല എന്നുള്ള കമന്റ്‌സും ചിലർ ഇടുന്നുണ്ട്.

Also Read
ആയിഷയിലൂടെ സാധിച്ചത് ഒത്തിരി നാളത്തെ ആഗ്രഹം, മഞ്ജുച്ചേച്ചിയെ സ്‌നേഹം കൊണ്ട് നുള്ളാന്‍ വരെ തോന്നി, സന്തോഷം പങ്കുവെച്ച് നടി രാധിക

Advertisement