സുചിത്രയോട് തോന്നിയ ആ പ്രത്യേക ഇഷ്ടത്തിന് കാരണം ഇതായിരുന്നു, ആദ്യമായി മനസ്സുതുറന്ന് സിദ്ധിഖ്

1434

മലയാളത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ജോഷിയുടെ സംവിധാനത്തില്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരി ആയിരുന്നു നടി സുചിത്ര.

Advertisements

നമ്പര്‍ 20 മദ്രാസ് മെയിലിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ മലയാളത്തില്‍ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ സുചിത്ര ചെയ്തിരുന്നു. ആ സിനിമയില്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായി അഭിനയിക്കാന്‍ എത്തുമ്പോള്‍ വെറും പതിനാല് വയസായിരുന്നു സുചിത്രയുടെ പ്രായം.

Also Read: ആ സീന്‍ സിനിമയില്‍ ഇല്ലായിരുന്നു, എന്നിട്ടും ചെയ്യിപ്പിച്ചു, മാഫിയ ശശിയില്‍ നിന്നും നേരിട്ട അനുഭവം വെളിപ്പെടുത്തി നിത്യ ദാസ്

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സുചിത്രയുടെ വിവാഹം. പ്രവാസിയായ മുരളിയാണ് താരത്തിന്റെ ജീവിത പങ്കാളി. വിവാഹ ശേഷമാണ് സുചിത്ര സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. ഇരുവര്‍ ക്കും നേഹ എന്ന പേരുള്ള മകളുണ്ട്.

ഇപ്പോഴിതാ നടി സുചിത്രയെ കുറിച്ച് നടന്‍ സിദ്ധിഖ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ ഇഷ്ടനടിയാണ് സുചിത്ര എന്ന് സിദ്ധിഖ് പറയുന്നു. മലയാളത്തിലെ പ്രമുഖ നടിമാരായ ശോഭന, ഉര്‍വശി എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് അന്നും ഇന്നും നല്ല അടുപ്പമുള്ളത് സുചിത്രയുമായാണെന്ന് സിദ്ധിഖ് പറയുന്നു.

Also Read: മകളെ കുറിച്ച് പറഞ്ഞ വീഡിയോയിലൂടെ കിട്ടിയത് എട്ടിന്റെ പണി, ബഷീര്‍ ബഷിയെ തേടിയെത്തിയത് ചൈല്‍ഡ് ലൈനില്‍ നിന്നും കോള്‍

സുചിത്രയുടെ കുടുംബവുമായും നല്ല അടുപ്പമാണ്. ഒത്തിരി നല്ല സിനിമകളില്‍ തങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും ഒരു ആക്ടര്‍ എന്ന നിലയില്‍ തന്റെ വളര്‍ച്ച ഒത്തിരി എന്‍ജോയ് ചെയ്തതിനാലാണ് തനിക്ക് സുചിത്രയോട് പ്രത്യേക ഇഷ്ടം തോന്നിയതെന്നും സിദ്ധിഖ് തുറന്നുപറഞ്ഞു.

Advertisement