മകളെ കുറിച്ച് പറഞ്ഞ വീഡിയോയിലൂടെ കിട്ടിയത് എട്ടിന്റെ പണി, ബഷീര്‍ ബഷിയെ തേടിയെത്തിയത് ചൈല്‍ഡ് ലൈനില്‍ നിന്നും കോള്‍

138

മലയാളികള്‍ക്ക് ഏറെ സൂപരിചിതനാണ് നടനും മോഡലുമായ ബഷീര്‍ ബഷി. ബിഗ്ബോസ് മലയാളം പതിപ്പ് സീസണ്‍ ഒന്നില്‍ മല്‍സരിക്കാന്‍ എത്തിയതോടെയാണ് ബഷീര്‍ ബഷി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായി മാറിയത്.

തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് ബഷീര്‍ ബഷി തുറന്നു പറഞ്ഞത് ബിഗ്ബോസില്‍ വെച്ച് ആയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്.

Advertisements

അതും പ്രണയ വിവാഹം തന്നെ ആയിരുന്നു. രണ്ടാമത്തെ ഭാര്യ മഷൂറ ഇപ്പോള്‍ ഗര്‍ഭിണിയാണ്. മാംഗ്ലൂരിലെ വീട്ടിലാണ് മഷൂറ ഇപ്പോഴുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ബഷീറും കുടുംബവും. ഇവര്‍ക്ക് നിരവധി ആരാധകരാണുള്ളത്.

Also Read: അന്ന് സിനിമക്ക് വേണ്ടി പാടിയതല്ലാതെ ചിത്ര പിന്നെ ആ പാട്ട് എവിടെയും പാടിയിട്ടില്ല. സ്ഫടികത്തിലെ പാട്ടോർമ്മകൾ പങ്ക് വെച്ച് സംവിധായകൻ ഭദ്രൻ.

ഇപ്പോഴിതാ തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോ കാരണം ചൈല്‍ഡ് ലൈനില്‍ നിന്നും ബഷീര്‍ ബഷിക്ക് കോള്‍ വന്നിരിക്കുകയാണ്. അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോയില്‍ മകള്‍ക്ക് മാര്‍ക്ക് കുറവായതിനാല്‍ സുഹാന അവളെ വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നുവെന്ന് പറഞ്ഞിരുന്നു.

ഈ സമയത്ത് അവളെ രക്ഷിക്കാന്‍ താന്‍ പോയില്ലെന്നും തനിക്ക് അപ്പോള്‍ മകള്‍ സുനൈനയെ സംരക്ഷിക്കാന്‍ തോന്നിയില്ലെന്നുമാണ് ബഷീര്‍ പറഞ്ഞത്്. വീഡിയോയ്ക്ക് താഴെ നിരവധി കമന്‍ുകളാണ് വന്നത്. മക്കളെ തല്ലിയും ശാസിച്ചുമല്ല വളര്‍ത്തേണ്ടത് എന്നൊക്കെയായിരുന്നു കമന്റുകള്‍.

Also Read: കൽപ്പനയുടെ കൂടെയുള്ള ജീവിതം മരണഭയത്തിന് തുല്യമായിരുന്നു; വെളിപ്പെടുത്തലുമായി ഭർത്താവ് അനിൽ

ഇതിന് പിന്നാലെയാണ് ബഷീറിനെയും കുടുംബത്തെയും തേടി ചൈല്‍ഡ് ലൈനില്‍ നിന്നും കോള്‍ വന്നത്. അധികൃതര്‍ തന്നോട് സംഭവത്തില്‍ വിശദീകരണം തേടിയെന്ന് ബഷീര്‍ തന്നെയാണ് യൂട്യൂബിലൂടെ തുറന്നുപറഞ്ഞത്. അതേസമയം വിളിച്ചത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തന്നെയാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും വളരെ ഇറെസ്‌പോണ്‍സിബിളായാണ് തന്നോട് പെരുമാറിയതെന്നും ബഷീര്‍ പറയുന്നു.

Advertisement