മലയാളത്തിന്റെ ഹാസ്യ രാജകുമാരിയായിരുന്നു കല്പ്പന. 1965 ൽ ജനിച്ച കൽപ്പന ബാലതാരമായിട്ടാണ് സിനിമയിൽ തുടക്കം കുറിച്ചത്. ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മരണം വരെയും കൈ നിറയെ ചിത്രങ്ങളായിരുന്നു.
300ൽ അധികം സിനിമയിൽ അഭിനയിച്ച നടിയാണ് കൽപ്പന. ഹാസ്യ നടി എന്നതിലുപരി മികച്ച് ക്യാരക്ടർ ആർട്ടിസ്റ്റ് കൂടിയാണ് അവർ. ഞാൻ തനിച്ചല്ല എന്ന സിനിമയിലെ അഭിനയത്തിന് മികച്ച് സഹനടിക്കുള്ള ദേശീയ അവാർഡ് അവരെ തേടി വന്നിരുന്നു.
ഇപ്പോഴിതാ കല്പ്പനയെ കുറിച്ച് ഭർത്താവ് അനിൽ കുമാർ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എനിക്ക് മരണത്തേക്കാൾ ഭയമാണ് കൽപ്പനയെ. ഞാൻ ആശുപത്രിയിൽ ആയിരുന്ന സമയത്ത് അവർ എന്നെ തിരിഞ്ഞ് നോക്കുക പോലും ചെയ്തിരുന്നില്ല. അന്ന് അതിന് കല്പ്പന നല്കിയ മറുപടി ഇങ്ങനെയായിരുന്നു.
എനിക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാം. ഞാൻ മഹാഭാരതമാകാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഒറ്റ കഥയേ ഉള്ളു. അദ്ദേഹം പറഞ്ഞോട്ടെ. എനിക്കതിൽ വിഷമവുമില്ല. ഞങ്ങളെ പൊതുവെ വീട്ടിൽ പഠിപ്പിച്ച കാര്യങ്ങളുണ്ട്. അതാണ് ഞാൻ പിന്തുടരുന്നത്. എനിക്ക് വേണമെങ്കിൽ എന്തെല്ലാം പറഞ്ഞുണ്ടാക്കാം. പക്ഷെ ഞാൻ അത് ചെയ്യില്ല. കേട്ട് കൊണ്ടുനിൽകുക തലയാട്ടുക അതാണ് എന്റെ രീതി. ഞങ്ങളെ അതാണ് പഠിപ്പിച്ചത്. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. പതിനാറ് വർഷത്തെ ബന്ധമാണുള്ളത്’ കൽപന പറഞ്ഞു.
ഞങ്ങൾ രണ്ടുപേരും അത്തമാണ് പിരിയാൻ സാധ്യതയുണ്ടെന്ന് നേരത്തെ ജ്യോത്സ്യൻ പ്രവചിച്ചിരുന്നു. കർമ്മമാകാം പിരിയാൻ കാരണം. ഒരിക്കലും ഞാൻ ആരെയും പഴിക്കാൻ നിൽക്കുന്നില്ല എന്നും കല്പ്പന കൂട്ടിച്ചേർത്തു.