Home Entertainment Celebrities

സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയ വീട്ടിൽ കിടന്ന് ഉറങ്ങാൻ ഭയങ്കര സുഖമാണ്; ഇത് എന്റെ സ്വപ്‌ന ഭവനം, വിശേഷങ്ങൾ പങ്ക് വെച്ച് മുക്ത

169

ഒറ്റ നാണയം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് എൽസ ജോർജ്ജ്. മലയാളികൾക്ക് എൽസ മുക്തയാണെങ്കിൽ തമിഴ് പ്രേക്ഷകർക്ക് താരം ഭാനുവാണ്. ആദ്യ ചിത്രം ഒറ്റ നാണയമാണെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് അച്ഛനുറങ്ങാത്ത വീടിലൂടെയാണ്.

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട നിന്ന താരം ഇപ്പോൾ സീരിയലുകളിൽ സജീവമാണ്. മുക്തക്ക് എതിരെ സ്വന്തം അച്ഛൻ നടത്തിയ പരാമർശങ്ങളെല്ലാം ഒരു കാലത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ താൻ സ്വന്തമായി വാങ്ങിയ വീടിന്റെ വിശേഷങ്ങൾ യൂട്യൂബ് ചനൽ വഴി പ്രേക്ഷകരുമായി പങ്ക് വെച്ചിരിക്കുകയാണ് താരം.

Advertisements

Also Read
പ്രിയദർശന്റെ വിവാഹ മോചനത്ത കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിത്തെറിച്ച് മോഹൻലാൽ; അവതാരകന് ചോദ്യം പൂർത്തിയാക്കാനുള്ള അവസരം നല്കാതെ താരം

താരത്തിന്റെ വാക്കുകൾ ; ഞാൻ പതിനെട്ടാം വയസ്സിൽ സ്വന്തമായി വാങ്ങിയ വീടാണിത്. അമ്മയും ചേച്ചിയും ചേച്ചിയുടെ മകനുമാണ് ഇപ്പോൾ ഇവിടെ താമസം. ഇൻഡോർ പ്ലാന്റുകൊണ്ടാണ് വീട് അലങ്കരിച്ചിരിക്കുന്നത്. ഇവിടെ നിന്നാണ് ഞാൻ എന്റെ ഫ്‌ളാറ്റിലേക്ക് ചെടികൾ കൊണ്ടു പോകാറുള്ളത്.

ഈ വീടിനെ കുറിച്ച് എനിക്ക് വാതോരാതെ സംസാരിക്കാൻ കഴിയും. കാരണം ഞാൻ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ വീടാണ്. അതുകൊണ്ട് തന്നെ എനിക്ക് അതിനെ കുറിച്ച് സംസാരിക്കുമ്പോൾ സന്തോഷമാണ്. ടീനേജ് സമയത്താണ് ഞാനീ വീട് വാങ്ങിയത്.

Also Read
നിഖിലേട്ടൻ അത്ര റൊമാന്റിക്കല്ല, കല്യാണമേ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്: നിഖിലും രമ്യയും പറയുന്നത് കേട്ടോ

എനിക്ക് ഞങ്ങൾ താമസിക്കുന്ന ഫ്‌ലാറ്റ് ഇഷ്്ടമാണ്. പക്ഷെ രണ്ടാഴ്ച്ച അവിടെ നില്ക്കുമ്പോഴെക്കും എനിക്ക് ചെറിയ മടുപ്പ് തോന്നും. അത് കണ്ടാൽ റിങ്കുന് മനസ്സിലാവും. അപ്പോൾ രണ്ട് ദിവസം വീട്ടിൽ നിന്നിട്ട് വരാൻ പറയും. അത് കേട്ടാൽ ഞാൻ ഹാപ്പിയാണ്. പിന്നെ ഞങ്ങൾ അധ്വാനിച്ച് ഉണ്ടാക്കിയ പണം ഒന്നുപോലും കളഞ്ഞിട്ടില്ലെന്നും മുക്ത കൂട്ടിച്ചേർത്തു.

Advertisement