പ്രിയദർശന്റെ വിവാഹ മോചനത്ത കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിത്തെറിച്ച് മോഹൻലാൽ; അവതാരകന് ചോദ്യം പൂർത്തിയാക്കാനുള്ള അവസരം നല്കാതെ താരം

119

ഉത്തമ സുഹൃത്തുക്കൾക്ക് ഉദാഹരണമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ട്. ഇരുവരും ചേർന്നപ്പോൾ വമ്പൻ ഹിറ്റുകളാണ് പിറന്നിട്ടുള്ളത്. നായക വേഷത്തിൽ മോഹൻലാൽ തിളങ്ങിയപ്പോൾ പ്രിയൻ അണിഞ്ഞത് സംവിധായകന്റെ കുപ്പായമാണ്. തെന്നിന്ത്യയും കടന്ന് അങ്ങ് ബോളിവുഡിലും പ്രിയൻ മാജിക്കുകൾ പിറന്നു.

ഇപ്പോഴിതാ പ്രിയദർശന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മോഹൻലാൽ നല്കിയ മറുപടിയാണ് വൈറലാകുന്നത്. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിൽ അവതാരകൻ ജോണി ലൂക്കോസ് ആണ് പ്രിയന്റെ തകർന്ന ദാമ്പത്യത്തെ കുറിച്ച് ചോദിച്ചത്. ഇതാണ് മോഹൻലാലിനെ ചൊടിപ്പിച്ചത്.

Advertisements

Also Read
നിഖിലേട്ടൻ അത്ര റൊമാന്റിക്കല്ല, കല്യാണമേ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്: നിഖിലും രമ്യയും പറയുന്നത് കേട്ടോ

പ്രിയദർശന്റെ കുടുംബ ബന്ധത്തിന്റെ തകർച്ചക്ക് ശേഷം എടുത്ത സിനിമ എന്ന നിലക്ക് എന്തെങ്കിലും വ്യത്യാസം ഈ സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് ഉണ്ടായിരുന്നോ എന്നാണ് അന്ന് ജോണി ലൂക്കോസ് ചോദിച്ചത്. പക്ഷെ ചോദ്യം പൂർത്തിയാക്കാൻ മോഹൻലാൽ സമ്മതിച്ചില്ല. മാത്രമല്ല തകർച്ച എന്ന വാക്ക് പിൻവലിക്കണമെന്നും പറഞ്ഞിരുന്നു.

എന്റെ കാഴ്ച്ചപ്പാടിൽ നിങ്ങളാണ് നിങ്ങളുടെ ജീവിതം തീരുമാനിക്കുന്നത്. പ്രിയൻ അദ്ദേഹത്തിന്റെ കുട്ടികളുമായും, ഭാര്യയുമായും നല്ല സൗഹൃദത്തിലാണ്. മറ്റൊരാളുടെ കുടുംബം നമുക്ക് അറിയാത്ത മേഖലയാണ്. അതിൽ കയറി ഒരിക്കലും അഭിപ്രായം പറയരുത്. മറ്റാരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറി ചെന്ന് ആവശ്യമില്ലാതെ അഭിപ്രായം പറയുന്നതിനോട് യോജിപ്പില്ലെന്നും മോഹൻലാൽ അന്ന് വ്യക്തമാക്കിയിരുന്നു.

Also Read
ഞങ്ങൾ ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ച ആരാധകരുണ്ടായിരുന്നു; എനിക്ക് അദ്ദേഹം ഇന്നും ചിറയൻ കീഴിലെ വീട്ടിൽ ഉണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം, മനസ്സ് തുറന്ന് നിത്യ ഹരിത നായകന്റെ നായിക

2016 ലാണ് ലിസിയും, പ്രിയനും വേർപിരിയുന്നത്. 24 വർഷത്തെ ദാമ്പത്യം പരസ്പര സമ്മതത്തോടെ ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ഇരുവരുടെയും മകളായ കല്ല്യാണി ഇപ്പോൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയാണ്.

Advertisement