എന്റെ പ്രണയം കയ്യോടെ പൊക്കിയത് മമ്മിയാണ്; അതും പ്രേമം എന്താണെന്ന് അറിയാത്ത പ്രായത്തിൽ; തെസ്‌നിഖാന്റെ വെളിപ്പെടുത്തലുകൾ

77

മലയാളികളുടെ പ്രിയപ്പെട്ട കോമഡി താരമാണ് തെസ്‌നിഖാൻ. വർഷങ്ങൾക്ക് മുമ്പേ മിമിക്രി താരമായിട്ടായിരുന്നു തെസ്‌നി അറിയപ്പെട്ടിരുന്നത്. പിന്നീടാണ് നടി വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. സിനിമയിൽ മാത്രമല്ല, സീരിയലുകളിലും സജീവ സാന്നിദ്ധ്യമാണ് നടി.

ഇപ്പോഴിതാ താരത്തിന്റെ പ്രണയകഥയാണ് സോാഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അന്ന് ഞാൻ പഠിക്കുന്നത് എട്ടാം ക്ലാസിലാണ്. പ്രേമം എന്തെന്ന് അറിയാത്ത സമയമാണ്. ഞാൻ സ്‌കൂളിൽ പോകുമ്പോൾ എന്നും ഒരു കുട്ടി വന്ന് എന്നെ നോക്കും.

Advertisements

ഒരു ദിവസം പിന്നാലെ വന്ന് അവൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. ആദ്യം അവൻ വന്ന് എന്നോട് നിക്കാൻ ആണ് പറഞ്ഞത്. പിന്നെ പോക്കറ്റിൽ നിന്ന് ഒരു കുഞ്ഞ് കത്ത് തന്നു. ഞാൻ സാധാരണ സിനിമയിൽ കാണുന്നത് പോലെ അതെടുത്ത് ബുക്കിന്റെ ഉള്ളിൽ വെച്ചു.

Also Read
സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയ വീട്ടിൽ കിടന്ന് ഉറങ്ങാൻ ഭയങ്കര സുഖമാണ്; ഇത് എന്റെ സ്വപ്‌ന ഭവനം, വിശേഷങ്ങൾ പങ്ക് വെച്ച് മുക്ത

ആദ്യമായി കിട്ടുന്ന ലൗ ലെറ്റർ അല്ലെ. ഞാനത് ഫ്രണ്ട്‌സിനെ മുഴുവൻ കാണിച്ചു. എന്നിട്ടാണ് വായിച്ചത്. തെസ്നിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട് എന്നൊക്കെയാണ് കത്തിൽ എഴുതിയിരിക്കുന്നത്. അത് കണ്ടതോടെ ഞാനാകെ ത്രില്ലിലായി.

പക്ഷേ ഞാനൊരു മണ്ടത്തരം ചെയ്തു. വായിച്ചതിന് ശേഷം കത്ത് കീറി കളഞ്ഞില്ല. പകരം അത് വീട്ടിൽ കൊണ്ടുപോയി വീണ്ടും വായിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ഉമ്മച്ചിയുടെ കടന്ന് വരവ്. കൈയ്യോടെ പിടികൂടിയതിനാൽ ആ പ്രണയം അവിടെ അവസാനിച്ചു. അവനെ വിളിച്ചിട്ട് മേലാൽ ഇതുപോലൊരു പണിയ്ക്ക് നിൽക്കരുതെന്ന് താക്കീത് ചെയ്തു. രണ്ടാളും പഠിക്കുന്ന പ്രായമാണല്ലോ, നിങ്ങൾ നിങ്ങളുടെ കാര്യം നോക്കാൻ പറഞ്ഞ് ആ പ്രണയം അവസാനിപ്പിച്ചെന്ന് തെസ്നി ഖാൻ പറയുന്നു

Also Read
പ്രിയദർശന്റെ വിവാഹ മോചനത്ത കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിത്തെറിച്ച് മോഹൻലാൽ; അവതാരകന് ചോദ്യം പൂർത്തിയാക്കാനുള്ള അവസരം നല്കാതെ താരം

നിലവിൽ വിവാഹമൊന്നും കഴിക്കാതെ സിംഗിളായി തുടരുകയാണ് താരം. വിവാഹത്തെ കുറിച്ച് തെസ്‌നിയോട് ചോദിച്ചാൽ മറുപടികൾ ഒന്നും തന്നെ ലഭിക്കാറില്ല. പക്ഷെ അതിനിടയിലാണ് താരം തന്റെ പ്രണയ കഥയെ കുറിച്ച് വാചാലയായത്‌

Advertisement