അന്ന് സിനിമക്ക് വേണ്ടി പാടിയതല്ലാതെ ചിത്ര പിന്നെ ആ പാട്ട് എവിടെയും പാടിയിട്ടില്ല. സ്ഫടികത്തിലെ പാട്ടോർമ്മകൾ പങ്ക് വെച്ച് സംവിധായകൻ ഭദ്രൻ.

97

മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത് സിനിമയാണ് സ്ഫടികം. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിൽ സ്ഫടികവും ഉണ്ടാവും. ഇപ്പോഴിതാ സിനിമയിലെ പാട്ടുകളെപ്പറ്റി സംസാരിക്കുകയാണ് ഭദ്രൻ. ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്ന് പറച്ചിൽ.

സിനിമയിലെ ഹിറ്റ് ആയ രണ്ട് പാട്ടുകൾ പാടിയത് ചിത്രയാണ്. ഏഴിമല പൂഞ്ചോലയും, ഉൾവശിയുടെ കള്ള് കുടി പാട്ടും. ഏഴിമല പൂഞ്ചോല പാടാൻ ലാലീശ്വരി എന്ന ഗായിക സമീപിക്കാമെന്ന് അന്ന് സംഗീത സംവിധായകൻ പറഞ്ഞപ്പോൾ അവിടെ വരെ ആ പാട്ടിനെ കൊണ്ട് പോകാൻ പാടില്ല എന്ന് പറഞ്ഞത് ഞാനാണ്.

Advertisements

Also Read
കൽപ്പനയുടെ കൂടെയുള്ള ജീവിതം മരണഭയത്തിന് തുല്യമായിരുന്നു; വെളിപ്പെടുത്തലുമായി ഭർത്താവ് അനിൽ

അതിന് കാരണവുമുണ്ട്. സിൽക്ക്‌സ്മിത അഴിഞ്ഞാടി നടക്കുന്ന സ്വഭാവമുള്ള നടിയാണെന്ന് അതിൽ എവിടെയും പറഞ്ഞിട്ടില്ല. നായകനും അവരും തമ്മിൽ ഒരു വൈബ് ഉണ്ടായിരുന്നു. ചിലപ്പോൾ നായകനോട് അവർക്ക് വളരെ ഭംഗിയുള്ള ഒരു പ്രണയമുണ്ടെങ്കിലോ. അയാളെ വിവാഹം കഴിച്ചാലോ എന്നുള്ള ചിന്തയുണ്ടെങ്കിലോ. അവരുടെ സ്‌നേഹം വളരെ സ്പഷ്ടമായിരുന്നു.

അടുത്ത ഗാനരംഗം ഉർവശിയുടെ കള്ളുകുടി പാട്ടായിരുന്നു. അത് കേട്ട വഴിക്ക് ചിത്ര ഷോക്കായി. കള്ള് കുടിച്ചിട്ടോ. എനിക്കെന്തോ മാതിരി തോന്നുന്നു എന്നു പറഞ്ഞു. ഞാൻ ആ സാഹചര്യം ചിത്രക്ക് പറഞ്ഞുകൊടുത്തു. ആ പെണ്ണിനെ ബലമായി കള്ള് കുടിപ്പിച്ചിട്ടാണ് പാട്ട് പാടുന്നത്. എങ്കിൽ ഓകെ എന്നായി ചിത്ര.

Also Read
എന്റെ പ്രണയം കയ്യോടെ പൊക്കിയത് മമ്മിയാണ്; അതും പ്രേമം എന്താണെന്ന് അറിയാത്ത പ്രായത്തിൽ; തെസ്‌നിഖാന്റെ വെളിപ്പെടുത്തലുകൾ

രണ്ട് പാട്ടുകളും ചിത്ര റെക്കോർഡ് ചെയ്തു. സിനിമയിലും വന്നു. ഇപ്പോഴും നല്ല് പ്രേക്ഷക പ്രതികരണമാണ് പാട്ടിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. അടുത്തിടെ പാട്ട് റിക്രിയേറ്റ് ചെയ്തപ്പോൾ ചിത്ര പറഞ്ഞതാണ്. ഞാനിതുവരെ ഒരു സ്ഥലത്തും ഈ പാട്ട് പാടിയിട്ടില്ലെന്ന്.ലോകത്തിന്റെ എവിടെ പോയാലും ഈ പാട്ട് പാടാൻ റിക്വസ്റ്റ് ഉണ്ടാവും. കള്ള് കുടിച്ച് പാടുമ്പോൾ വാക്കുകളിൽ ഉപയോഗിക്കേണ്ട ലാഗുണ്ട്. റെക്കോർഡിംഗിൽ വളരെ ഭംഗിയായി അവർ അത് ചെയ്തു എന്നും ഭദ്രൻ പറഞ്ഞു

Advertisement