ആ കല്യാണാലോചന വന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഞാനാകെ ത്രില്ലിലായി, പിന്നെ സംഭവിച്ചത് ഇങ്ങനെ: തെസ്‌നി ഖാൻ പറയുന്നു

86

മിമിക്രയിലൂട എത്തി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി തെസ്‌നി ഖാൻ. മലയാള സിനിമയിലെ ഹാസ്യ നടിമാരിൽ എറെ ശ്രദ്ധേയമായ താരം കൂടിയാണ് തെസ്നി ഖാൻ.

കോമഡി വേഷങ്ങളിലും സഹനടിയായും ഒക്കെ അഭിനയിക്കുന്ന തെസ്‌നിഖാൻ സ്റ്റേജ് ഷോ കളിലൂടെയും ഹാസ്യ പരിപാടികളിൽ കൂടെയുമാണ് പ്രശ്സതിയിലേക്ക് എത്തുന്നത്. പ്രതാപ് പോത്തന്റെ സംവിധാനത്തിൽ കമൽ ഹാസനും ഹരീഷും സോണിയയും പ്രധാന വേഷത്തിൽ എത്തി 1998 ൽ ഇറങ്ങിയ ഡെയ്‌സി എന്ന സിനിമയിൽ കൂടിയാണ് തെസ്‌നിഖാൻ സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്.

Advertisements

മലയാള സിനിമയിലെ മിക്ക സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും തെസ്നി ഖാൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ തന്റെ ആദ്യ പ്രണയത്തെ പറ്റിയുള്ള തെസ്നി ഖാന്റെ തുറന്നു പറച്ചിൽ ആണ് വൈറൽ ആയി മാറുന്നത്.
പ്രേമം എന്താണെന്ന് അറിയാത്ത പ്രായത്തിലായിരുന്നു എനിക്ക് പ്രണയം ഉണ്ടായത്.

Also Read
ആയിഷയിലൂടെ സാധിച്ചത് ഒത്തിരി നാളത്തെ ആഗ്രഹം, മഞ്ജുച്ചേച്ചിയെ സ്‌നേഹം കൊണ്ട് നുള്ളാന്‍ വരെ തോന്നി, സന്തോഷം പങ്കുവെച്ച് നടി രാധിക

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അത് നടന്നത്. ഞാൻ സ്‌കൂളിൽ പോകുമ്പോൾ എന്നും എന്നെ വന്ന് നോക്കുന്നൊരു കുട്ടി ഉണ്ടായിരുന്നു. അവനൊക്കെ ഇപ്പോൾ കുടുംബമായി ജീവിക്കുകയാണ്. ഒരു ദിവസം എന്നോട് അവൻ പറഞ്ഞു എടോ തെസ്നി ഒന്ന് നിക്കടോന്ന്.

എന്താണെന്ന ചോദ്യത്തിന് പോക്കറ്റിൽ നിന്നും ഒരു കത്ത് എടുത്ത് തന്നു. അതെടുത്ത് ഞാൻ ബുക്കിന്റെ ഉള്ളിൽ വച്ചു. എന്താണെന്ന് നോക്കുകയോ അറിയുകയോ ചെയ്തില്ല. ആദ്യമായി കിട്ടുന്ന ലെറ്ററാണല്ലോ. അത് വായിക്കാതെ സ്‌കൂളിൽ ചെന്ന് കൂട്ടുകാരികളെയൊക്കെ കാണിച്ചു.

എന്നിട്ടാണ് വായിച്ചത്. ആ കത്തിൽ തെസ്നിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട് എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. അത് കണ്ടതോടെ ഞാനാകെ ത്രില്ലിലായി. ആദ്യമായിട്ടാണ് അങ്ങനൊരു അനുഭവം. ആ പ്രായത്തിൽ കല്യാണാലോചന വരികയെന്ന് പറയുന്നത് വലിയ കാര്യമല്ലേ.

സത്യത്തിൽ അത് വായിച്ച ഉടനെ കത്ത് കീറി കളയേണ്ടത് ആയിരുന്നു. പക്ഷേ വായിച്ചതിന് പിന്നാലെ ഞാനത് മടക്കി ബുക്കിനുള്ളിൽ വച്ചു. അന്ന് വൈകുന്നേരം വീട്ടിൽ വന്ന് ചായ കുടിയൊക്കെ കഴിഞ്ഞ് രാത്രി പഠിക്കാനിരുന്നപ്പോൾ ഈ കത്ത് എടുത്ത് വച്ചിട്ട് വീണ്ടും വായിക്കാൻ തുടങ്ങി.

അത് വായിച്ചു കൊണ്ടിരിക്കുമ്പോൾ മമ്മി പുറകിൽ നിൽക്കുന്നു. കൈയ്യോടെ പിടികൂടിയതിനാൽ ആ പ്രണയം അവിടെ അവസാനിച്ചു. അവനെ വിളിച്ചിട്ട് മേലാൽ ഇതുപോലൊരു പണിയ്ക്ക് നിൽക്കരുതെന്ന് താക്കീത് ചെയ്തു. രണ്ടാളും പഠിക്കുന്ന പ്രായമാണല്ലോ, നിങ്ങൾ നിങ്ങളുടെ കാര്യം നോക്കാൻ പറഞ്ഞ് ആ പ്രണയം അവസാനിപ്പിച്ചു എന്നും തെസ്‌നി പറയുന്നു.

Also Read
അവളെ കാണാൻ കഴിഞ്ഞാൽ ആദ്യം നെറുകയിൽ ചുംബിക്കും ശേഷം കുറച്ചധികനേരം അവളെ കെട്ടിപിടിച്ച് ഇരിക്കും: മഞ്ജു വാര്യർ പറഞ്ഞത് കേട്ടോ

Advertisement