ലാലേട്ടന് അതിന്റെ ഒരാവശ്യവുമില്ല, സ്വന്തം കാര്യം മാത്രം നോക്കിയാൽ മതി: അനുഭവം തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

435

മലയാള സിനിമയടെ താരരാജാവും ലേഡിസൂപ്പർതാരവുമാണ് യഥാക്രമം മോഹൻലാലും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചവയയിരുന്നു. ആദ്യവരവിൽ മോഹൻലാലിന്റെ ആറാം തമ്പുരാനിലും കന്മദത്തിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജു വാര്യർ സിനിമയിലേക്കുളള രണ്ടാം വരവിലും ലാലേട്ടന്റെ നായികയായി നിരവധി സിനിമകളിൽ എത്തിയിരുന്നു.

അടുത്തിടെ ഇരുവരും ഒന്നിച്ച് അഭിനയിച്ച് 200 കോടി ക്ലബ്ബിലെത്തെിയ സിനിമയാണ് ലൂസിഫർ. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത സിനിമയിൽ സ്റ്റീഫൻ നെടുമ്പളളിയും പ്രിയദർശിനി രാംദാസുമായിട്ടാണ് മോഹൻലാൽ മഞ്ജുവും എത്തിയത് എത്തിയത്.

Advertisements

Also Read:
ആഗ്രഹിച്ചത് പോലീസുകാരിയാകാൻ, വിധി എത്തിച്ചത് അഭിനയ രംഗത്തേക്ക്, ആദ്യ വേഷത്തിന് തന്നെ സ്റ്റേറ്റ് അവാർഡും: നടി കന്യയുടെ ജീവിത കഥ

അതേസമയം ലൂസിഫറിൽ ലാലേട്ടനൊപ്പം പ്രവർത്തിച്ചപ്പോഴുളള ഒരനുഭവം പങ്കുവെയ്ക്കുകയാണ് മഞ്ജു വാര്യർ ഒരു എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മഞ്ജു വാര്യയുടെ തുറന്നു പറച്ചിൽ.
ലൂസിഫറിലെ ഒരു സീനിൽ അഭിനയിച്ച ശേഷമുളള ലാലേട്ടന്റെ പ്രശംസയെ കുറിച്ചാണ് മഞ്ജു വാര്യർ മനസുതുറന്നത്.

സിനിമയിൽ ലാലേട്ടൻ ഇല്ലാത്ത എന്റെ ഒരു സീൻ ഉണ്ടായിരുന്നു. അത് കണ്ടുകഴിഞ്ഞിട്ട് അദ്ദേഹം എന്റെ അടുത്ത് വന്നു നന്നായി എന്ന് പറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ ഒരു വലിയ താരത്തിന് അത് ശ്രദ്ധിച്ച ശേഷം എന്നെ പ്രശംസിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് ചോദിച്ചാൽ അങ്ങനെയൊരു ആവശ്യം തന്നെയില്ല. സ്വന്തം സീനുകളുടെ മാത്രം കാര്യം നോക്കിയാൽ മതി. പക്ഷേ എന്റെ അഭിനയം കണ്ട് ഇങ്ങനെ പറയാനുളള ഒരു മനസ്സ് അദ്ദേഹം കാണിച്ചു അതൊരു വലിയ കാര്യം തന്നെയാണ്.

അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞു. ലൂസിഫറിന് പുറമെ തിരിച്ചുവരവിൽ എന്നും എപ്പോഴും, വില്ലൻ, ഒടിയൻ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളിലും മോഹൻലാലിനൊപ്പം മഞ്ജു വാര്യർ അഭിനയിച്ചിരുന്നു.അതേസമയം വളരെയധികം പ്രാധാന്യമുളള കഥാപാത്രങ്ങളാണ് മഞ്ജുവിന് മോഹൻലാൽ ചിത്രത്തിൽ ലഭിക്കാറുളളത്.

Also Read:
യഥാർത്ഥ പ്രണയവും വേർപിരിയിലും ഉണ്ടായിരുന്നു, ബ്രേക്കപ്പായ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അനുപമ പരമേശ്വരൻ

ആറാം തമ്പുരാൻ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. പിന്നാലെ ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം എന്ന ചിത്രത്തിലും മോഹൻലാലും മഞ്ജു വാര്യരും എത്തി. അതേസമയം കൈനിറയെ ചിത്രങ്ങളാണ് മഞ്ജു വാര്യരുടെതായി അണിയറയിൽ ഒരുങ്ങുന്നത്. ടെക്നോ ഹൊറർ ചിത്രമായ ചതുർമുഖമാണ് നടിയുടെതായി ഒടുവിൽ തിയ്യേറ്ററുകളിലെത്തിയത്.

ചതുർമുഖത്തിന് പിന്നാലെ കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ, മരക്കാർ എന്നീ സിനിമകളും നടിയുടെതായി വരുന്നുണ്ട്. നായികാ വേഷങ്ങൾക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളും മഞ്ജു വാര്യരുടെതായി മുൻപ് പുറത്തിറങ്ങിയിരുന്നു.

Advertisement