ആ പണി തെറ്റാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല, എനിക്കത് പാർക്കിൽ നടക്കാൻ പോകുന്നതു പോലെ ഒരു കാര്യം ആയിരുന്നു, 21ാമത്തെ വയസ്സിലാണ് കാര്യങ്ങൾ കൈവിട്ട് പോയത്; സണ്ണി ലിയോൺ

3890

ലോകം മുഴുവൻ ആരാധകരുള്ള താര സുന്ദരി സണ്ണി ലിയോൺ പോ ൺ സിനിമകളിലൂടെയാണ് ശ്രദ്ധ നേടിയതെങ്കിലും ഇപ്പോൾ ഇന്ത്യൻ സിനിമയിലെ നിറ സാന്നിദ്ധ്യമാണ്. ഇന്ന് ഇന്ത്യൻ സിനിമയിലെ പല ഭാഷകളിലും ഉള്ള സിനിമകളിൽ സണ്ണി ലിയോണിയെ കാണാം. പോ ൺ ഇൻഡസ്ട്രിയോട് എന്നന്നേക്കുമായി വിട പറഞ്ഞെങ്കിലും അവരെ പോൺസ്റ്റാർ എന്ന ലേബലിൽ തളച്ച് ഇടാനായിരുന്നു ചിലർക്ക് താൽപര്യം.

ഇവരൊക്കെ രഹസ്യമായി സണ്ണിയുടെ പോ ൺ സിനിമകൾ കാണുന്നവർ ആണെന്നതാണ് യാഥാർഥ്യം. എന്നാൽ തനിക്ക് എതിരേ നിലനിന്നിരുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും അത്തരം ആക്രമണങ്ങളിൽ തളരാതെ, നെഗറ്റീവ് ചിന്താ ഗതിക്ക് അടിപ്പെടാതെ ജീവിതത്തെ നേരിട്ടതിനെ കുറിച്ചും അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സണ്ണി തുറന്നു പറഞ്ഞിരുന്നു.

Advertisements

കരിയറിന്റെ തുടക്ക കാലത്തിൽ ഒരുപാട് പേരുടെ വെറുപ്പു സമ്പാദിച്ചു. പക്ഷേ എങ്ങനെയാണ് അത്തരം കമന്റുകളെ നേരിടേണ്ടത് എന്നതിനെപ്പറ്റിയൊന്നും ആ സമയത്ത് ഒരുപിടിയുമില്ലായിരുന്നു. അവർ പയുന്നത് എന്നെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്നെ വിശ്വസിപ്പിക്കുക എന്നത് മാത്രമായിരുന്നു എനിക്കപ്പോൾ ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം.

Also Read
ഒപ്പം റിലീസ് ചെയ്തത് ഏഴോളം വമ്പൻ ചിത്രങ്ങൾ: എല്ലാത്തിനേയും പൊട്ടിച്ച് മോഹൻലാലിന്റെ ആ ചെറിയ സിനിമ നേടിയത് പടുകൂറ്റൻ വിജയം

ബോളിവുഡിലെ തുടക്കകാലത്ത് ഐറ്റം ഡാൻസ് ചെയ്യാനുള്ള അവസരം മാത്രമാണ് എന്നെ തേടിവന്നത്. ഞാൻ ഭയചകിതയാകാതെ ആ അവസരങ്ങൾ സ്വീകരിക്കുകയായിരുന്നു. ഐറ്റം ഡാൻസിന് പ്രതിഫലമായി ലഭിക്കുന്ന ചെക്കുകൾക്കു വേണ്ടിയാണ് ഞാൻ അന്നൊക്കെ ജോലി ചെയ്തത്.

കാരണം അന്നു ഞങ്ങൾ സെറ്റിൽ ചെയ്യാനുള്ള ഒരുക്കത്തിൽ ആയിരുന്നു. അതിന് പണം അത്യാവശ്യം ആയിരുന്നു.ഐറ്റം ഡാൻസ് ചെയ്യുന്നത് തെറ്റാണെന്ന് ഞാൻ കരുതിയിട്ടേയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഐറ്റം ഡാൻസ് എന്നത് പാർക്കിൽ നടക്കാൻ പോകുന്നതു പോലെ ഒരു കാര്യമായിരുന്നു.

എല്ലാ വീട്ടിലേയും പോലെ സ്‌നേഹവും കരുതലും അല്ലറചില്ലറ വഴക്കു കൂടലുമൊക്കെ ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു. സണ്ണി പറയുന്നു. പക്ഷേ ആരെങ്കിലും അനാവശ്യമായി കുറ്റപ്പെടുത്തിയാലോ പരിഹസിച്ചാലോ മാനസികമായി വേദനിപ്പിക്കാൻ ശ്രമിച്ചാലോ അതിൽ നിന്നൊക്കെ എന്നേയും സഹോദരനേയും രക്ഷപെടുത്താൻ ശ്രമിച്ചത് ഞങ്ങളുടെ കുടുംബമാണ്.

പക്ഷേ എന്റെ 21 ാമത്തെ വയസ്സിലാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ആളുകൾ വളരെ വൃത്തികെട്ട സന്ദേശങ്ങൾ ആയക്കാനും വൃത്തികെട്ടരീതിയിൽ വിമർശിക്കാനും തുടങ്ങി. അതെന്റെ ഹൃദയത്തെ വല്ലാതെ തകർത്തു കളഞ്ഞു. പിന്നീട് കാര്യങ്ങൾക്കൊക്കെ മാറ്റം വന്നെങ്കിലും അതിന്നും വേദനിപ്പിക്കുന്ന ഓർമ്മയാണ്.

ഇന്ന് ഞാൻ മൂന്നു കുട്ടികളുടെ അമ്മയാണ്. ഞാൻ അനുഭവിച്ചതുപോലെയുള്ള മോശപ്പെട്ട അനുഭവങ്ങളുണ്ടാവാതെ അവരെ വളർത്തുകയെന്നതാണ് എന്റെ ലക്ഷ്യം. ശാരീരികമായോ വൈകാരികമായോ അവരെ ആരും മുറിപ്പെടുത്താൻ ഇടയാവാത്ത രീതിയിൽ നന്മയുള്ള വ്യക്തികളായി എനിക്കവരെ വളർത്തണം.

അവർ മുതിരുമ്പോൾ ചിലപ്പോൾ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം അവരുടെ അഭിപ്രായ സ്വാന്ത്ര്യത്തിൽ ഇപെടാതെ നല്ല വ്യക്തികളായി അവരെ വളർത്തുക എന്നതാണ് ഒരമ്മ എന്ന നിലയിൽ എന്റെ കടമ എന്നും സണ്ണി ലിയേൺ പറയുന്നു.

Also Read
രഞ്ജിത്ത് ചിത്രത്തില്‍ നിന്നും പിന്മാറിയത് ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ്, അതോടെ അന്‍വറിന്റെ ഭാഗ്യം തെളിഞ്ഞു, രാജമാണിക്യത്തെ കുറിച്ച് നിര്‍മ്മാതാവ് പറയുന്നു

Advertisement