എന്നോട് മാത്രമല്ല അമ്മയോടും അഡ്ജസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു; നടി ശ്രീനിധി വെളുപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന അനുഭവം

1045

തമിഴ് ടെലിവിഷൻ രംഗത്ത് സജീവമായ നടിയാണ് മലയാളി ആയ ശ്രീനിധി മേനോൻ. അടുത്തിടെ നടി നൽകിയ ഒരു അഭിമുഖത്തിൽ തമിഴ് സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി സംസാരിച്ചത് ഏറെ വൈറലായി മാറിയിരുന്നു. അഡ്ജസ്റ്റ് ചെയ്യകയെന്ന് പറയുമ്പോൾ ആദ്യം മനസിലായില്ല.

പുതുമുഖങ്ങൾക്ക് അവസരം ലഭിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണമെന്നും അല്ലാതെ അവസരം ലഭിക്കില്ലെന്നും തന്നോട് ചിലർ പറഞ്ഞിട്ടുണ്ടെന്ന് ശ്രീനിധി വെളിപ്പെടുത്തി. അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുമ്പോൾ ആദ്യം നമുക്ക് മനസിലാകില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ അഡ്ജസ്റ്റ് ചെയ്യാമെന്ന് ഞാൻ പറഞ്ഞിരുന്നു. അപ്പോൾ അങ്ങനെ അല്ലെന്ന് പറഞ്ഞു. വളരെ മാന്യമായ രീതിയിലാണ് അവർ സംസാരിക്കുക.

Advertisements

Also Read
പൈപ്പ് ശരിയാക്കാൻ എന്ന് പറഞ്ഞ് വിളിച്ചു വരുത്തി കായംകുളത്ത് 14 കാരനെ 40 കാരി ലൈം ഗീ ക മായി പീ ഡി പ്പിച്ചു, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

നമുക്ക് അത് വേണ്ടെങ്കിൽ ആദ്യം തന്നെ വേണ്ട എന്നും താത്പര്യമില്ലെന്നും പറയണം എന്നും ശ്രീനിധി വ്യക്തമാക്കുന്നു. അത്തരം അവസരങ്ങൾ ആദ്യം തന്നെ നിരസിച്ചില്ലെങ്കിൽ പിന്നീട് മോശമായ പേര് വരുമെന്ന് ശ്രീനിധി പറഞ്ഞു. നമ്മൾ അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കിൽ വേറെ ഒരു ജോലി ലഭിക്കുമെന്നും കയ്യും കാലുമില്ലേ എന്നും ശ്രീനിധി ചോദിച്ചു.

ആദ്യമേ നമ്മൾക്ക് അത് വേണ്ട എന്നാണെങ്കിൽ അത്തരം അവസരങ്ങൾ നിരസിക്കണം. അല്ലെങ്കിൽ പിന്നീട് മോശമായ പേര് വീഴും. തുടക്കക്കാരാണെങ്കിൽ ഇങ്ങനെയല്ലാതെ ചാൻസ് ലഭിക്കില്ലെന്ന് അവർ പറയും. പക്ഷേ നമ്മൾ അധ്വാനിക്കണം. നമ്മൾ അദ്ധ്വാനിച്ച് ഒരു നിലയിൽ എത്തിയാൽ ഇതേ ആളുകൾ തന്നെ ഞാനാണ് അവളെ പ്രശസ്തിയിൽ എത്തിച്ചതെന്ന് പറയും.

നയൻതാരയെയും സാമന്തയെയും സിനിമയിലേക്ക് കൊണ്ടുവന്നതും ഇവരാണെന്നാണ് പറയുന്നത്. ശ്രീനിധിയെ ഈ ഇൻഡസ്ട്രിയിലേക്ക് കൊണ്ട് വന്ന് പ്രശസ്തയാക്കിയത് ഞാനാണെന്ന് ഒരാൾ പറഞ്ഞിരുന്നു. ആദ്യം അദ്ദേഹം തനിക്ക് കുറച്ച് പ്രൊജക്ടുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അന്ന് താൻ അത് നിരസിച്ചെന്ന് ശ്രീനിധി പറഞ്ഞു.

ശ്രീനിധിയെ പ്രശസ്തയാക്കിയത് അവരാണെന്നാണ് ഇപ്പോൾ പറയുന്നതെന്നും നയൻതാരയെയും സാമന്തയെയും ഇൻഡ്സ്ട്രിയിലേക്ക് കൊണ്ടു വന്നതും അവരാണെന്ന് പറയുമെന്നും ശ്രീനിധി വ്യക്തമാക്കിമലയാളത്തിൽ ഛായ പെൻസിൽ എന്ന ചിത്രത്തിൽ ശ്രീനിധി അഭിനയിച്ചിട്ടുണ്ട്. തമിഴിൽ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Also Read
അയാൾ എല്ലാവരോടും പറഞ്ഞത് ഞാൻ അയാളെ പ്രണയിച്ചിട്ട് സിനിമയിൽ എത്തിയപ്പോൾ ചതിച്ചു എന്നാണ്, ഒരു പ്രമുഖ നടൻ എന്നെ പ്രപ്പോസും ചെയ്തിരുന്നു: ഗായത്രി സുരേഷ് അന്ന് പറഞ്ഞത്

അതേ സമയം സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ചിന്റെ ഭീകരമുഖമാണ് ശ്രീനിധി വെളിപ്പെടുത്തിയത്. താൻ മാത്രമല്ല തന്റെ അമ്മയും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ താരം ഇത് എല്ലാ ഇൻഡസ്ട്രിയിലും ഉണ്ടെന്നും വ്യക്തമാക്കി. ശ്രീനിതിയോട് അഡ്ജസ്റ്റ്മെന്റിന് തയ്യാറാവണമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് തന്റെ ദുരനുഭവം നടി പങ്കുവെച്ചത്.

പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നും അപ്പോൾ കാസ്റ്റിംഗ് നടത്തിയ ആൾ തന്നോട് കുറച്ച് അഡ്ജസ്റ്റ്മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞുവെന്നും താരം പറഞ്ഞു. എന്നാൽ ഈ സമയം തന്റെ അമ്മയും കൂടെ ഉണ്ടായിരുന്നുവെന്നും അവർ കാര്യം അറിയാതെ ഭക്ഷണത്തിന്റെയും റൂമിന്റെയും കാര്യത്തിലൊന്നും വാശി പിടിക്കില്ലെന്നും അഡ്ജസ്റ്റ് ചെയ്ത നിൽക്കാം എന്നും പറഞ്ഞുവെന്ന് നടി പറയുന്നു.

എന്നാൽ, താൻ അതല്ല ഉദേശിച്ചത് എന്ന് പറഞ്ഞ് അയാൾ നല്ല വേഷങ്ങളിൽ അഭിനയിക്കാനുള്ള അവസരത്തിന് പകരമായി ലൈം ഗി കമായ ആനുകൂല്യങ്ങൾ നൽകുന്നതാണ് സിനിമാ മേഖലയിൽ അഡ്ജസ്റ്റ്മെന്റ് എന്ന് ശ്രീനിധിയുടെ അമ്മയോട് തുറന്നു പറയുകയായിരുന്നു. എന്നാൽ ശ്രീനിധിയുടെ അമ്മ, തങ്ങൾ അത്തരത്തിൽ ഉള്ള കുടുംബത്തിൽ നിന്നും വരുന്നവർ അല്ലെന്ന് പറയുകയാണ് ഉണ്ടായത്.

പക്ഷെ അയാൾ വിടാൻ കൂട്ടാക്കിയില്ല നടി തന്നെ വേണമെന്ന് ഇല്ലെന്നും അമ്മ ആണെങ്കിലും കുഴപ്പം ഇല്ലെന്നും പറഞ്ഞതായി ശ്രീനിധി അഭിമുഖത്തിൽ വ്യക്തമാക്കി. ഇത് കേട്ട് തന്റെ അമ്മ വല്ലാതെ വിഷമിച്ചെന്നും ആ ചാൻസ് വേണ്ട എന്ന് തീരുമാനിച്ചെന്നും താരം പറഞ്ഞു.

Also Read
സ്‌കൂളിൽ പഠിക്കുന്ന സമയത്തൊക്കെ നല്ല ആക്ടീവായിരുന്നു ഞാൻ, നല്ലത് അഭിനയമാണെന്ന് പലരും പറഞ്ഞു: വിശേഷങ്ങൾ പറഞ്ഞ് നടി സുമി റാഷിക്ക്

Advertisement