മൂക്ക് കുത്തട്ടെ എന്ന് ചോദിച്ചപ്പോൾ കല്യാണം കഴിഞ്ഞ് ചെക്കന് ഇഷ്ടമാണെങ്കിൽ കുത്തിക്കോ എന്നാണ് അച്ഛൻ പറഞ്ഞത്; പെട്ടുപോയത് അമ്മയാണെന്ന് മൃദുല

427

സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാൻസിന്റെ കാര്യത്തിൽ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.

നടൻ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാർത്തയായിരുന്നു. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിവാഹ ശേഷം ഗർഭിണിയായതിന് പിന്നാലെ സീരിയലിൽ നിന്നെല്ലാം വിട്ടുനിന്നിരുന്ന താരം ഇപ്പോൾ താരം രാജ റാണി സീരിയലിലെ മുഖ്യ കഥാപാത്രമായി തിരിച്ചെത്തിയിരിക്കുകയാണ്.

Advertisements

അതേസമയം, കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും പങ്കിട്ട് സോഷ്യൽമീഡിയയിൽ സജീവമാണ് മൃദുലയും യുവയും. ഇപ്പോഴിതാ മാതൃദിനത്തിലെ വിശേഷങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മൃദുല. മാതൃദിനത്തോട് അനുബന്ധിച്ച് അമ്മയുടെ വർഷങ്ങളായുള്ള ഒരു ആഗ്രഹം സഫലമാക്കി കൊടുത്തതാണ് താരത്തിന്റെ വ്‌ളോഗിലുള്ളത്.

ALSO READ- എന്നോട് മാത്രമല്ല അമ്മയോടും അഡ്ജസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു; നടി ശ്രീനിധി വെളുപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന അനുഭവം

ഏറെ നാളായി അമ്മ ഈ ആഗ്രഹം മനസിൽ കൊണ്ട് നടക്കുകയായിരുന്നുവെന്നാണ് മൃദുല പരയുന്നത്. അച്ഛന്റെ സമ്മതം കിട്ടാത്തതിനാൽ അക്കാര്യം വേണ്ടെന്ന് വെച്ചതായിരുന്നു അമ്മയെന്നും മൃദുല പറയുന്നു. മൂക്ക് കുത്തുക എന്നതാണ് അമ്മയുടെ എക്കാലത്തേയും ആഗ്രഹമെന്ന് താരം പറയുന്നത്.

ഈ വീഡിയോ സങ്കടവും കുറച്ച് സന്തോഷവും നിറഞ്ഞതാണെന്ന് പറഞ്ഞാണ് മൃദുല സ്റ്റാർട്ട് ചെയ്യുന്നത്. തന്റെ അച്ഛന് മേക്കാത്, മൂക്കുത്തി പോലുള്ളവയോട് താൽപര്യമില്ലാത്തതിനാൽ മേക്കാത് പോലും താൻ കരഞ്ഞ് കാല് പിടിച്ച് സമ്മതം വാങ്ങിയാണ് കുത്തിയതെന്ന് മൃദുല പറയുന്നു.

ALSO READ- സ്‌കൂളിൽ പഠിക്കുന്ന സമയത്തൊക്കെ നല്ല ആക്ടീവായിരുന്നു ഞാൻ, നല്ലത് അഭിനയമാണെന്ന് പലരും പറഞ്ഞു: വിശേഷങ്ങൾ പറഞ്ഞ് നടി സുമി റാഷിക്ക്

അതേസമയം, മൂക്ക് കുത്താൻ അനുവാദം ചോദിച്ചപ്പോൾ കല്യാണം കഴിക്കാൻ വരുന്ന ചെക്കന് സമ്മതമാണെങ്കിൽ ചെയ്‌തോളാനാണ് പറഞ്ഞതെന്നും അങ്ങനെ എൻഗേജ്‌മെന്റിന് ശേഷമാണ് മൂക്ക് കുത്തിയതെന്നും താരം പറയുന്നുണ്ട്.

അങ്ങനെ താനും സഹോദരിയും മൂക്ക് കുത്തിയെങ്കിലും അച്ഛന് ഇഷ്ടമല്ലാത്തതിനാൽ അമ്മ പെട്ടുപോയിയെന്നും മൃദുല പറയുന്നുണ്ട്. വർഷങ്ങളായി അമ്മ ആഗ്രഹിക്കുന്നതാണ് മൂക്കുകുത്താൻ. അമ്മയുടെ ആഗ്രഹം മനസിലാക്കി ഞങ്ങളെല്ലാവരും അച്ഛനോട് സംസാരിച്ച് അമ്മയ്ക്ക് മൂക്ക് കുത്താൻ സമ്മതം വാങ്ങിയിരിക്കുകയാണ് എന്ന് മൃദുല പറയുന്നു.

മൂക്ക് കുത്താൻ അമ്മയ്ക്ക് ആഗ്രഹമുണ്ടെങ്കിലും ഭയങ്കര ഭയമാണ് അമ്മയ്‌ക്കെന്നും താരം പറഞ്ഞു. അമ്മയ്ക്ക് ഇഷ്ടപ്പെട്ട മൂക്കൂത്തി വാങ്ങിയശേഷം നാച്വറലായാണ് മൂക്ക് കുത്തിയത്. മൂക്ക് കുത്തിയപ്പോഴേക്കും അമ്മയുടെ കണ്ണുകൾ നിറയുന്നതും താരത്തിന്റെ വീഡിയോയിലുണ്ട്.

Advertisement