Home Entertainment Celebrities

എല്ലാം കൃത്യമായി രോഹിതിന് അറിയാം, പോയി ചെയ്‌തോളൂ, എല്ലാം കഴിഞ്ഞിട്ട് വിളിച്ചാൽ മതി എന്നാണ് രോഹിത് പറയുക: എലീന പറയുന്നു

571

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയാണ് എലീന പടിക്കൽ. അവതാരകയായ എലീന ഭാര്യ എന്ന സീരിയലിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ഈ പരമ്പരയിൽ നെഗറ്റീവ് കഥാപാത്രം ആയിരുന്നെങ്കിലും മികച്ച പ്രേക്ഷ സ്വീകാര്യത നേടാൻ നടിക്ക് കഴിഞ്ഞിരുന്നു.

ഏഷ്യാനെറ്റിലെ സൂപ്പർ ഷോയായ ബിഗ് ബോസ് മലയാളം സീസൺ 2 ലെ മത്സരാർത്ഥിയുമായിരുന്നു എലീന. സീസൺ 2 അവസാനിപ്പിക്കും വരെ താരം ഷോയിൽ ഉണ്ടായിരുന്നു. മികച്ച മത്സരാർഥിയായിരുന്നു താരം. പ്രേക്ഷക പിന്തുണയും ഉണ്ടായിരുന്നു.

Advertisements

ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിവാഹം. കോഴിക്കോട് സ്വദേശി രോഹിതുമായി പ്രണയ വിവാഹമായിരുന്നു. ഇന്ന് നിരവധി ആരാധകർ ഉള്ള എലീന സോഷ്യൽ മീഡിയയിലും ഏറെ ആക്ടിവാണ്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ എലീന സംസാരിക്കുകയാണ്.

ALSO READ- മൂക്ക് കുത്തട്ടെ എന്ന് ചോദിച്ചപ്പോൾ കല്യാണം കഴിഞ്ഞ് ചെക്കന് ഇഷ്ടമാണെങ്കിൽ കുത്തിക്കോ എന്നാണ് അച്ഛൻ പറഞ്ഞത്; പെട്ടുപോയത് അമ്മയാണെന്ന് മൃദുല

രോഹിതിനെ ഗുഡ് ഹസ്ബൻഡ് എന്നാണ് എലീന വിശേഷിപ്പിച്ചത്. ഭർത്താവെന്ന രീതിയിൽ രോഹിത്ത് വളരെ നല്ല ആളാണ്. എന്റെ ജോലിയെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഏത് വർക്ക് വന്നാലും പോയി ചെയ്തോളൂ എന്ന് പറയും. ക്യാമറയായാലും ഒരു ക്രൗഡായലും എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് എനിക്കറിയാം. രോഹിത്തിന് അത്ര പരിചയമല്ല അതൊന്നും. എല്ലാം കഴിഞ്ഞിട്ട് വിളിച്ചാൽ മതി എന്നാണ് എന്നോട് പറയാറുള്ളതെന്ന് എലിനാ വ്യക്തമാക്കി.

വിവഹശേഷം എല്ലാം നന്നായി പോകുന്നു എന്നാണ് എലീന പറഞ്ഞത്. വിവാഹശേഷവും കരിയർ തുടരുമെന്നും ഇനി കോഴിക്കോട് തിരുവനന്തപുരം ഷട്ടിൽ സർവീസായിരിക്കുമെന്നം താരം വ്യക്തമാക്കിയിരുന്നു. പരിപാടികൾക്കായി ഇടയ്ക്കിടയ്ക്ക് താരം തിരുവനന്തപുരത്തേക്ക് തന്നെ എത്താറുണ്ട്

ALSO READ- എന്നോട് മാത്രമല്ല അമ്മയോടും അഡ്ജസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു; നടി ശ്രീനിധി വെളുപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന അനുഭവം

അന്ന് താരം ബിഗ് ബോസിൽ മത്സരിക്കവെയായിരുന്നു എലീന തന്റെ പ്രണയം പരസ്യമാക്കിയത്. കോഴിക്കോടുള്ള ഒരു പയ്യനെ ഇഷ്ടമാണെന്നും, അദ്ദേഹം ഹിന്ദുവാണ്. വിവാഹം നടക്കുമോ എന്നറിയില്ല. വീട്ടുകാർക്ക് ഈ ബന്ധത്തിൽ താൽപര്യമില്ല്. എന്നാൽ, ഒളിച്ചോടി വിവാഹം ചെയ്യുന്നതിനോട് ഞങ്ങൾക്ക് താൽപര്യമില്ലെന്നും എലീന വ്യക്തമാക്കിയിരുന്നു.

അതേസമയം, എലീന സുഹൃത്തിലൂടെയായാണ് രോഹിതിനെ പരിചയപ്പെട്ടത്. അധികം വൈകാതെ തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. പിന്നീടാണ് രോഹിത് ഇഷ്ടം അറിയിച്ചത്. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങി അധികം വൈകാതെ തന്നെ രോഹിത്തും എലീനയും വിവാഹിതരായി.

Advertisement