‘ലങ്ക ഇറങ്ങി കഴിഞ്ഞ് ഞാൻ കേരളത്തിൽ നിന്നും പോയി; ആളുകൾ എന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിച്ചില്ല’; അന്ന് അനുഭവിച്ചതിനെ കുറിച്ച് മംമ്ത

576

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് മംമ്ത മോഹൻദാസ്. മലയാള സിനിമയിലെ ക്ലാസ്സിക് കൂട്ടുകെട്ടായ എംടി ഹരിഹരൻ ടീമിന്റെ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് മലയാള സിനിമായിലക്ക് അരങ്ങേറിയത്.

സൈജു കുറുപ്പിന്റെ നായിക ആയിട്ടായിരുന്നു ഈ ചിത്രത്തിൽ താരം അഭിനയിച്ചത്. എംടി ഹരിഹരൻ ടീം ഒരുക്കിയിട്ടും യൂസഫലി കേച്ചേരി ബോംബെ രവി ടീമിന്റെ മികച്ച ഗനങ്ങൾ ഉണ്ടായിരിന്നിട്ടും മയൂഖം പ്രതിക്ഷിച്ച ഹിറ്റായില്ല.

Advertisements

എങ്കിലും ചിത്രത്തിലെ നായകയായി മംമ്തയ്ക്ക് പിന്നീട് മലയാളത്തിൽ നിരവധി അവസരങ്ങൾ ലഭിക്കുകയുണ്ടായി. നടി എന്നതിലുപരി മികച്ച ഗായികയും മോഡലുമാണ് താരം. മലയാളത്തിന് പിന്നാല തമിഴകത്തേക്കും ചേക്കേറിയ താരം അഭിനയവും ഗാനാലാപനവും ആയി അവിടേയും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ആസിഫ് അലി നായകനായ മഹേഷും മാരുതിയുമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

ALSO READ- എല്ലാം കൃത്യമായി രോഹിതിന് അറിയാം, പോയി ചെയ്‌തോളൂ, എല്ലാം കഴിഞ്ഞിട്ട് വിളിച്ചാൽ മതി എന്നാണ് രോഹിത് പറയുക: എലീന പറയുന്നു

ഇപ്പോഴിതാ മംമ്ത താൻ അഭിനയിച്ച വിവാദ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ. സുരേഷ് ഗോപിയുമായുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ വിവാദം ഉയർന്ന ‘ലങ്ക’ സിനിമയെ കുറിച്ചാണ് മംമ്ത മോഹൻദാസ് സംസാരിക്കുന്നത്.

ആ കാലത്ത് വിവാദങ്ങളെ തുടർന്ന് മലയാള സിനിമയിൽ നിന്നും മാറി നിന്നെന്നും മംമ്ത പറയുന്നു. ‘ലങ്ക’ എന്ന സിനിമ ഇറങ്ങിയപ്പോൾ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ വിവാദമായിരുന്നു. ഇതോടെ മലയാള സിനിമയിൽ നിന്നും കുറച്ച് കാലം മംമ്ത മാറി നിന്നിരുന്നു.

‘സിനിമ ലങ്ക കഴിഞ്ഞ് ഞാൻ മലയാളത്തിൽ നിന്ന് പോയി. ആളുകൾ എന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിച്ചില്ല. മാഗസിനിൽ ഒരു കാര്യം പ്രിന്റ് ചെയ്ത് വന്നാൽ പിന്നെ ആ മാഗസിൻ എല്ലാ വീടുകളിലും ഉണ്ടാവും. അങ്ങനെയായിരുന്നു അന്ന്.’- മംമ്ത പറുന്നു.

ALSO READ- മൂക്ക് കുത്തട്ടെ എന്ന് ചോദിച്ചപ്പോൾ കല്യാണം കഴിഞ്ഞ് ചെക്കന് ഇഷ്ടമാണെങ്കിൽ കുത്തിക്കോ എന്നാണ് അച്ഛൻ പറഞ്ഞത്; പെട്ടുപോയത് അമ്മയാണെന്ന് മൃദുല

‘കൂടാതെ അടുത്ത വാർത്തയ്ക്ക് ഒരു മാസം കഴിയണം. അങ്ങനെ ഓടിയ ഓട്ടമാണ് കേരളത്തിൽ നിന്ന്’- എന്നാണ് മംമ്ത ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം, ഇന്നത്തെ യുവ തലമുറയ്ക്ക് ഇത്തരം വിവാദങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ പറ്റുമെന്നും മംമ്ത പറയുന്നുണ്ട്.

സുരേഷ് ഗോപി നായകനായി ലങ്ക 2011 ൽ പുറത്തിറങ്ങിയ സിനിമയാണ്. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളൊക്കെ ഏറെ വിവാദമായിരുന്നു. മംമ്തയ്ക്ക് നേരെ അന്ന് കുറ്റപ്പെടുത്തലുകൾ ഏറെ ഉണ്ടാവുകയും ചെയ്തു.

Advertisement