സ്‌കൂളിൽ പഠിക്കുന്ന സമയത്തൊക്കെ നല്ല ആക്ടീവായിരുന്നു ഞാൻ, നല്ലത് അഭിനയമാണെന്ന് പലരും പറഞ്ഞു: വിശേഷങ്ങൾ പറഞ്ഞ് നടി സുമി റാഷിക്ക്

239

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സീരിയൽ നിടി സുമി റാഷിക്. ഡബ്ബിംഗ് ആർടിസ്റ്റ് ആയി തുടക്കം കുറിച്ച് പിന്നീട് നടിയായി മാറുകയായിരുന്നു താരം. വൃന്ദാവനം എന്ന പരമ്പരയിലൂടെ ആയിരുന്നു സീരിയൽ രംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

വൃന്ദാവനത്തിന് പിന്നാലെ ചെമ്പരത്തി എന്ന പരമ്പരയിലും തിളങ്ങിയ താരം ഏറെ കൈയ്യടി നേടി എടുത്തിരുന്നു. ഈ പരമ്പരയിൽ ജയന്തി എന്ന കഥാപാത്രത്തെ ആയിരുന്നു സുമി റാഷിക് അവതരിപ്പിച്ചത്. വളരെ പെട്ടെന്ന് തന്നെ ഏത് തരം വേഷവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിരുന്നു.

Advertisements

സോഷ്യൽ മീഡിയയിലും സജീവമായ സുമി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ തരംഗമായി മാറാറുണ്ട്.
ഇപ്പോൾ ഇതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ കൂടുതൽ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് സുമി റാഷിക്ക്.

Also Read
സത്യേട്ടൻ അത് അറിയേണ്ട, തന്നോട് മോഹൻലാൽ ഇപ്പോഴും പറഞ്ഞിട്ടില്ലാത്ത ആ രഹസ്യത്തെ കുറിച്ച് സത്യൻ അന്തിക്കാട്

സുമയ്യ യൂസഫ് എന്നാണ് എന്റെ ഒറിജിനൽ പേര്. വിവാഹ ശേഷമാണ് അത് സുമി റാഷിക്കായത്. അച്ഛന്റെ പേര് മാറ്റി താൻ റാഷികിനെ ചേർക്കുകയായിരുന്നു എന്നും സുമി പറയുന്നു. ഭർത്താവ് ഡാൻസർ ആണ്. നേരത്തെ പ്രോഗ്രാമൊക്കെ ചെയ്യാറുണ്ടായിരുന്നു. ഫാമിലിയൊക്കെ ആയപ്പോൾ അതങ്ങ് നിർത്തി.

ഷൂട്ടില്ലാത്ത സമയത്ത് ജിമ്മിലൊക്കെ പോവാറുണ്ടെന്നും സുമി റാഷിക്ക് പറയുന്നു. സീരിയൽ മാത്രമല്ല പ്രോഗ്രാമും സുമി റാഷിക് ചെയ്യുന്നുണ്ട്. 20ഓളം പേരുള്ള ട്രൂപ്പാണ്. അതുമായി സജീവമാണ്. സ്‌കൂളിൽ പഠിക്കുന്ന സമയത്തൊക്കെ നല്ല ആക്ടീവായിരുന്നു ഞാൻ. ഡാൻസിനും നാടകത്തിലുമെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു.

ഡബ്ബിംഗ് ആർടിസ്റ്റായാണ് താൻ ഇൻഡസ്ട്രിയിലേക്ക് വന്നതെന്നും സുമി പറയുന്നു. എന്നാൽ തിരുവനന്തപുരം ശൈലി വരുന്നതിനാൽ ഇത് പറ്റില്ലെന്ന് പറഞ്ഞയാൾ തന്നെ പിന്നീട് സർട്ടിഫിക്കറ്റ് തന്ന കാര്യവും നടി പങ്കുവെച്ചു. വെറുതെ ഒരു ശ്രമമെന്ന നിലയ്ക്കാണ് അഭിനയത്തിലേക്ക് താൻ എത്തിയത്. പിന്നീട് ഡബ്ബിങ്ങനേക്കാൾ കഴിയുന്നത് അഭിനയമാണെന്ന് പലരും പറഞ്ഞതായും സുമി റാഷിക്ക് പറയുന്നു.

Also Read
നൂറിൻ പല്ല് തേയ്ക്കാറില്ല, പല്ല് തേക്കാതെ അതൊക്കെ ചെയ്തിട്ടുമുണ്ട്: നടൻ നൂറിൻ ഷെരീഫിനെ കുറിച്ച് നവവവരൻ ഫഹിം പറഞ്ഞത് കേട്ടോ

Advertisement